Friday, 6 June 2014

''കപടമുഖം..........

''ഈ ജീവിത യാത്രയിൽ എന്നെ തേടിയെത്തിയ
സൗഹ്ര്ദത്തിനോട്  ഞാൻ ചോദിച്ചു
 ''പോരുന്നോ എന്റെ കൂടെ?

അന്ന് രമണന്റെ വാക്കുകൾ
''പാടില്ല,പാടില്ല പാടെ  നമ്മൾ
 പാടെ മറന്നൊന്നും ചെയ്തുകുട ''
ഇതൊന്നും ഓർമ്മയിൽ വന്നും ഇല്ല
അവർ  ആരും പറഞ്ഞും ഇല്ല.

അവരോടൊപ്പം സ്വപ്നലോകത്തേക്ക്
ഞാൻ പറന്നു തുടങ്ങി .
സമയം കൊല്ലിയെ അവരെ ഏല്പിച്ചു
ഞാൻ വെറുതെ തെണ്ടി നടന്നു .

പതുക്കെ ,പതുക്കെ സൌഹൃദം
എന്റെ സമയം കൊല്ലിയും, എന്നെയും ,
എന്റെ ലോകത്തെയും കീഴടക്കുന്നത്‌
ഞാൻ പോലും അറിഞ്ഞില്ല.

ഈ സൌഹ്ര്ദത്തെ  തന്നെ അല്ലെ
ഞാനും ഒരു വലിയ വില കല്പിച്ചത്
സൗഹ്ര്ദമെ  നിന്റെ ഈ  പേക്കുതുകൾക്കും , 
പ്രതിഷെത    പ്രകടനത്തിനും മലയാള നിഘണ്ടുവിൽ
 അർഥങ്ങൾ തേടി അലഞ്ഞു ഞാൻ

 സ്വയം ഇല്ലാതാവുക എന്നതാണ്
എനിക്ക് കിട്ടിയ ഉത്തരം
നീ കൂടെ കൂട്ടിയവര്ക്കും കപട സ്നേഹ വാക്കുകളും
നിന്നെ വീണ്ടും ഇതിലേക്ക് വലിചിഴക്കുകയെ ഉള്ളു

കാണുമ്പോൾ സഹതാപമാണ് സൌഹൃദമേ...
ഈ തിരിച്ചറിവ് നിനക്ക് പകര്ന്നു തരാൻ
നീ വെറുത്ത എനിക്ക് മാത്രമേ കഴിയു

അറിയുക സൌഹൃദമേ
 ഞാനും എന്റെ ലോകവും
ഞാനായി നില നില്കുന്ന സത്യവും
 പ്രതിഷേതത്തിന്റെ   പേരിൽ  നീ കാട്ടുന്ന
 അപവാദത്തിലും ,ദീന രോദനത്തിലും,
സഹതാപമാണ് കുഞ്ഞേ...

പ്രായഭേദം ഇല്ലാതെ ഉള്ള
ഈ സൌഹൃദത്തിൽ  ''വല്യുപ്പമാർ'
പെരകുട്ടികളോട് കാണിക്കുന്ന
കുലം കുത്തി സ്വഭാവത്തിലും
സഹതാപികുന്നു മർത്ത്യാ.....

നീ ഈ  സമയം കൊല്ലിയിൽ ഇങ്ങനെയെങ്കിൽ
യഥാര്ത്യത്തിൽ നീ എങ്ങനെ ......?

              ....മുനീറ നരിക്കോടൻ........