.......... ഇണക്കുയിൽ..........
എന്റെ കളിമുറ്റത്ത് നീ വന്നു
പോയോ പ്രീയാ
നമ്മൾ ഒന്നായ് മൂളിയ പ്രണയ ഗാനം
നീ വീണ്ടും ചൊല്ലിയോ
അവിടെ നമ്മൾ കെട്ടിയ
കളിവീട് കണ്ടോ
പ്രാണനാഥ നീ എന്നെ
കാത്തു നിന്നോ
മഴ മേഘമേ നീ എൻ
പ്രിയനേ നനയ്ക്കരുതേ
അവന്റെ പാദം
നോവാതിരിക്കാൻ മണ്ണിൽ
മുള്ളുകൾ വീഴരുതേ
പൂവിതൾ പോലും കൊഴിയരുതേ
നിന്റെ മനം വീണ്ടും വിതുബിയോ
നീ പിന്നെയും പിണങ്ങി പറന്നു പോയോ
ജീവിതത്തെ തോൽപ്പിക്കുന്ന
നിന്റെ കണ്ണുകൾകണ്ടു ഞാൻ
രാവും പകലും നീ
എന്നിൽ ഭ്രമമായി മാറി
മനസ്സിൽ ഒരായിരം വട്ടം നിന്റെ
മണവാട്ടി ആയി ഞാൻ
നിന്റെ രൂപം മനസ്സിൽ
കുളിരായി എന്നിൽ
നിനക്കായുള്ള ഉത്തരങ്ങൾ
കവിതയായി എഴുതി ഞാൻ
എന്നിട്ടും നീ പറന്നു പോയോ
ഒരു വട്ടം നീ എന്റെ അരികിൽ വരൂ
ഇനിയും പറയുവാനുണ്ട് ഏറെ
കാലത്തിൻ വിരഹത്തിൽ
സുന്ദരമായ നീറുന്ന നോവുകൾ
പിറക്കും എന്നിൽ കവിതയായ്
കേൾക്കണം നീ അത് ഒരു വട്ടം എങ്കിലും
... മുനീറ നരിക്കോടൻ...
എന്റെ കളിമുറ്റത്ത് നീ വന്നു
പോയോ പ്രീയാ
നമ്മൾ ഒന്നായ് മൂളിയ പ്രണയ ഗാനം
നീ വീണ്ടും ചൊല്ലിയോ
അവിടെ നമ്മൾ കെട്ടിയ
കളിവീട് കണ്ടോ
പ്രാണനാഥ നീ എന്നെ
കാത്തു നിന്നോ
മഴ മേഘമേ നീ എൻ
പ്രിയനേ നനയ്ക്കരുതേ
അവന്റെ പാദം
നോവാതിരിക്കാൻ മണ്ണിൽ
മുള്ളുകൾ വീഴരുതേ
പൂവിതൾ പോലും കൊഴിയരുതേ
നിന്റെ മനം വീണ്ടും വിതുബിയോ
നീ പിന്നെയും പിണങ്ങി പറന്നു പോയോ
ജീവിതത്തെ തോൽപ്പിക്കുന്ന
നിന്റെ കണ്ണുകൾകണ്ടു ഞാൻ
രാവും പകലും നീ
എന്നിൽ ഭ്രമമായി മാറി
മനസ്സിൽ ഒരായിരം വട്ടം നിന്റെ
മണവാട്ടി ആയി ഞാൻ
നിന്റെ രൂപം മനസ്സിൽ
കുളിരായി എന്നിൽ
നിനക്കായുള്ള ഉത്തരങ്ങൾ
കവിതയായി എഴുതി ഞാൻ
എന്നിട്ടും നീ പറന്നു പോയോ
ഒരു വട്ടം നീ എന്റെ അരികിൽ വരൂ
ഇനിയും പറയുവാനുണ്ട് ഏറെ
കാലത്തിൻ വിരഹത്തിൽ
സുന്ദരമായ നീറുന്ന നോവുകൾ
പിറക്കും എന്നിൽ കവിതയായ്
കേൾക്കണം നീ അത് ഒരു വട്ടം എങ്കിലും
... മുനീറ നരിക്കോടൻ...