.''നീറുമെന്‍ ഹൃദയത്തില്‍
തുടിക്കും ഒരു ആത്മാവില്‍
വിരല്‍ സ്പര്‍ശം ഞാന്‍ അറിഞ്ഞിരുന്നു
മനസ്സില്‍ വികാരത്തെ തൊട്ടു തലോടി
മനതാരില്‍ നീറ്റല്‍ അടക്കിയിരുന്നു
ഇന്നെന്റെ ആത്മാവ് നിന്നെ തേടുന്നു
ഒരു വേള നിന്‍റെ ആത്മാവുമായി കണ്ടുമുട്ടാന്‍
അന്ന് ഞാന്‍ അറിഞ്ഞ സ്വന്തന സാമീപ്യം
ഇന്ന് നിന്‍റെ ആത്മാവില്‍ ഇല്ലെന്ന് അറിയാതെ
വീണ്ടും എന്‍ ആത്മാവ് നിന്നെ തേടുന്ന വികാരമെന്തു?
പിരിഞ്ഞു പോയൊരു ഇണക്കുയിലെ
നീ വിട ചൊല്ലിയത് എന്റെ മുന്‍പില്‍ നിന്നോ?
നിന്‍റെ മനസ്സില്‍ നിന്നോ?
എങ്കിലും എന്റെ ആത്മാവ് എന്നോട് ചൊല്ലുന്നു
അകലുകില്ല അവന്‍ ,അടുക്കുകില്ല..
മറക്കുകയില്ല,അവന്‍ വെറുക്കുകില്ല .....
മുനീറ നരിക്കോടന്‍
Thursday, 28 February 2013
Tuesday, 19 February 2013
ചിന്ത......
''മനസ് മനസിനോട് മന്ത്രിക്കുന്നു ..
അതേ...,അത്.. അവന്‍ തന്നെ ....
നീ സ്നേഹിച്ചനിന്നെ സ്നേഹിച്ച
നിന്റെ പ്രിയ തോഴന്‍..........
ഇ തിരക്ക് പിടിച്ച ലോകത്ത്
ആരുടെ ഒക്കെയോ മനസമാധാനത്തിനു വേണ്ടി
ഞാന്‍ ഉപേക്ഷിച്ച....എന്നെ ഉപേക്ഷിച്ച എന്‍റെ കളികൂടുകാരന്‍.............
എന്‍റെ മിഴിയിണ പിടയ്കുമ്പോള്‍ ഞാന്‍ അറിയുന്നു .....
എവിടെയോ.ആരോ എന്നെ ഓര്‍കുന്നു വെന്ന്
ആ ഓര്‍മയ്ക് മുന്നില്‍ എന്‍റെ നമസ്കാരം.......
മുനീറ നരിക്കോടന്‍
അപേക്ഷ......
''നിന്‍റെ വേര്‍പാടിന്‍ വേദന താങ്ങാന്‍
ഹൃദയത്തിനു കഴിയുന്നില്ല .
അതിനാല്‍ ഞാന്‍ എന്‍റെ ശരീരത്തെ വേദനിപ്പിക്കുന്നു
ആ വേദനയില്‍ നിന്‍ വേര്‍പാടിന്‍ വേദന മറക്കുന്നു ഞാന്‍.
നീയും ,ഞാനും,ഒന്നിച്ചു എരിഞ്ഞടങ്ങാന്‍ തിരുമാനിച്ച ജന്മങ്ങള്‍
പക്ഷെ ഞാന്‍ എരിഞ്ഞടങ്ങും മുന്‍പേ നീ
രക്ഷപ്പെട്ടത് കണ്ടു ഞാന്‍ സമാധാനത്തോടെ പോകുന്നു
സ്നേഹിക്കാനും,സ്നേഹിക്കപെടാനും
നിനക്കിനിയും ജീവിതം ബാക്കി.
ഇനിയുള്ള ജീവിതം നിനക്ക് ഐശ്വര്യ പൂര്‍ണമാകട്ടെ
ഓര്‍ക്കുക നീ നിനക്ക് വേണ്ടിയാണു ഞാന്‍ എരിഞ്ഞടങ്ങിയത്
ഇരുട്ടു നിറഞ്ഞ നിന്‍റെ വഴിയില്‍ സ്വയം
എരിഞ്ഞടങ്ങി വെളിച്ചമായി മാറി ഞാന്‍........
നിന്നോടൊരു അപേക്ഷ മാത്രം ഞാന്‍ തുറന്നു തന്ന
വിജയത്തിന്‍ പാത ഒരിക്കലും ഉപേക്ഷിക്കരുത് നീ.......
മുനീറ നരിക്കോടന്‍
ഉണരുവിന്‍.......
ഉണരുവിന്‍.......
''മനുഷ്യാ ഉണരുക നീ ,കാമ ഭ്രാന്തന്‍മാരാല്‍ നശിക്കുന്ന
നിന്‍റെ പെങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ?
വിശന്നു കരയുന്ന നിന്‍ മക്കളുടെ വിലാപം കേള്‍ക്കുന്നില്ലേ ?
പണി എടുത്തിട്ടും കൂലി കിട്ടാത്തതിന്റെ പേരില്‍
നിന്‍റെ അമ്മമാരുടെ പതം പറച്ചില്‍ അറിയുന്നില്ലേ?
എന്നിട്ടും നീ ഉറങ്ങുകയോ?
നീ ലഹരിക്ക് വേണ്ടി ചിലവാക്കുന്ന പണത്തില്‍
ഇവരുടെയൊക്കെകരച്ചില്‍ അടങ്ങിയിരിക്കുന്നു
അറിയാം എനിക്ക് നീ ഉറക്കം നടിക്കുകയാണ് ,
ആണായിപിറന്ന അഹംഭാവം നിന്നെ നീ അല്ലാതാക്കിയിരികുന്നു...
പെണ്ണായി പിറന്ന ഞാന്‍ ദുഖികുന്നത് ഇതൊന്നും കണ്ടല്ല,,
നീ ആണായി പിറന്നതോര്‍ത്ത് മാത്രം.
നിന്‍റെ ഉറക്കം കണ്ടു മാത്രം......
ഉണരുക നീ.....നിര്‍ത്തുക നിന്‍ നാട്യം........
മുനീറ നരിക്കോടന്‍
എന്‍റെ ഇരുട്ട്.........
''എല്ലാ ജനാലകളും കൊട്ടിയടച്ച്
ഇരുട്ടിനൊപ്പം കഴിയാനനെനികിഷ്ടം
വെളിച്ചതോടൊപ്പം കടന്നു വരുന്ന
കാഴ്ചകള്‍ എന്നെ ഭയപെടുതുന്നു
ഒരിക്കല്‍ ഈ ജനലകള്‍ക്ക് വെളിയില്‍
പൂര്‍ണ്ണമായും ഇരുട്ടുപടരും
ഈ മുറിക്കുള്ളില്‍ നന്മയില്‍ സ്ഫുടം ചെയ്ത
വെളിച്ചത്തിന്‍ തീനാളം തെളിയും
ആ വെളിച്ചത്തിന്‍ മസ്മരികതയിലേക്ക് ഇനിയും
ജനിക്കുന്ന എല്ലാ കുരുന്നുകളും കണ്ണ് തുറക്കും
അപ്പോള്‍ ഇ മുറിയും ,ഞാനും
ചരിത്രത്തില്‍ പോലും ശേഷിക്കരുത്.......
മുനീറ നരിക്കോടന്‍
മരണം......
'''ഞാന്‍ എന്ന വിത്ത് ഭുമിയില്‍
മുളപിച്ചു നിന്‍റെ യജമാനന്‍
കാറ്റും,മഴയും,ചൂടും,തണുപ്പും,ത
കൊയ്യാന്‍ ആയി നില്‍പ്പൂ ഞാന്‍......
എന്‍റെ തോഴാ.............
നിന്‍റെ യജമാനന്‍റെ സമ്മതം വാങ്ങി വരൂ..........
കൊയ്യ്തെടുത്ത് യജമാനന് കാഴ്ച വയ്ക്കു..........
ഒളിഞ്ഞിരിക്കും എന്റെ കുട്ടുകാരാ.....
നിന്റെ കയ്യാല്‍ വരണമാല്യം അണിയാന്‍
കാത്തിരിപ്പു...തോഴാ......നിയാണ് രക്ഷ.....
നിന്നില്‍ കൂടി മാത്രമേ എനിക്ക് മടക്കയാത്ര ഉള്ളു......
ഇനിയും നിന്‍റെ വരവ് വൈകിയാല്‍.....
നിന്നെ തേടി ഞാന്‍ വന്നെന്നിരിക്കും......... പ്രിയ തോഴാ..........................
മുനീറ നരിക്കോടന്‍
തിരിച്ചു വരവ്........
''നീ എന്തിനു ഇ ഭുമി സൃഷ്ടിച്ചു?
അതില്‍ നീറി ,നീറി കഴിയുവാന്‍ എന്നെയും?
നീ സൃഷ്‌ടിച്ച എന്നെ എന്തിനു
നീ ഇത്രയും വേദനിപ്പിക്കുന്നു........?
എന്‍റെ ജനനം മുതല്‍ നീ തരുന്ന പരീക്ഷണകള്‍
നിന്നിലേക്ക്......എന്നെ കുടുതല്‍ അടുപ്പിക്കുന്നു.....
നിന്‍റെ പ്രവര്‍ത്തികള്‍ എത്രയും
എന്നെ വേദനിപ്പികുന്നുവോ...
അത്രയും നിന്നെ ഞാന്‍ സ്നേഹിക്കുന്നു.............
അപ്പോള്‍ നിന്നിലേക്ക് അടുക്കാന്‍ വേണ്ടി
ആയിരിക്കാം,നീ വേദനിപ്പിക്കുന്നത്....
കളിതോഴനാം മൃത്യുവില്‍ പൂണാരം......
അണിയാന്‍.........കാത്തിരിപ്പൂ.......
ഞാന്‍ .....നിന്നിലേക്ക് മടങ്ങി വരാന്‍........
മുനീറ നരിക്കോടന്‍
ഞാന്‍ കാണുന്നത്..........
'''മാനത്ത് വിരിയുന്ന മഴവില്ലിനു ഏഴു നിറമോ?
അപ്പോള്‍ ഞാന്‍ കാണുന്ന മഴവില്ലിനു മാത്രം ഒരു നിറം?
വ്യക്തമാകാത്ത ഒരു നിറം..........
നിങ്ങള്‍ കാണുന്ന മഴവില്ല് എനിക്ക് കാണാന്‍ പറ്റാത്തതാണോ..........?
അങ്ങിനെയെങ്ങില്‍ എന്‍റെ കാഴ്ച മങ്ങിയോ?
മഴവില്ല് വിരിഞ്ഞത് മാനത്തോ?
നിങ്ങളുടെ മനസിലോ...........?
എന്‍റെ കൂടെ നിന്ന് നിങ്ങള്‍ നോക്ക്.......
ഞാന്‍ കാണുന്ന മഴവില്ലിനു ഒരൊറ്റ നിറം............
എനിക്കറിയാം.... ഇപ്പൊ പെയ്ത മഴയില്‍
എന്‍റെ മഴവില്ലിന്‍ നിറവും ഒഴുകിപോയിടുണ്ടാകും...........
ഇനി മഴ പെയ്തു മാനം തെളിയുമ്പോള്‍
നിങ്ങള്‍ കാണുന്ന ഏഴു നിറമുള്ള മഴവില്ല്
ഞാനും കാണും...........എന്‍റെ കാഴ്ച മങ്ങാതിരുനെങ്കില്‍.......
എന്‍റെ നാഥന്‍ അനുഗ്രഹിചിരുന്നെങ്കില്‍.......
മുനീറ നരിക്കോടന്‍
.
APRIL FOOL
''ഞാന്‍ ഒരു വിഡ്ഢി...വിഡ്ഢി........ഞാന്‍ ഒരു വിഡ്ഢി...........
വിഡ്ഢി ആണെന്നരിഞ്ഞിടും.....
വിഡ്ഢി വേഷം കെട്ടുന്ന വിഡ്ഢി.....
വിഡ്ഢിയെ,വിഡ്ഢി ആക്കുന്ന വിഡ്ഢി...
നിയോ വിഡ്ഢി....ഞാനോ വിഡ്ഢി........?
നിന്നെയും,എന്നെയും സൃഷ്‌ടിച്ച നാഥനോ വിഡ്ഢി................?
ഇ വിഡ്ഢിയെ കാത്തിരിക്കുന്ന മൃത്യു.......
നിയും ഒരു വിഡ്ഢി...........
മുനീറ നരികോടന്‍
വിഡ്ഢി ആണെന്നരിഞ്ഞിടും.....
വിഡ്ഢി വേഷം കെട്ടുന്ന വിഡ്ഢി.....
വിഡ്ഢിയെ,വിഡ്ഢി ആക്കുന്ന വിഡ്ഢി...
നിയോ വിഡ്ഢി....ഞാനോ വിഡ്ഢി........?
നിന്നെയും,എന്നെയും സൃഷ്‌ടിച്ച നാഥനോ വിഡ്ഢി................?
ഇ വിഡ്ഢിയെ കാത്തിരിക്കുന്ന മൃത്യു.......
നിയും ഒരു വിഡ്ഢി...........
മുനീറ നരികോടന്‍
തന്ത...................
ഇന്നലയുടെ കാണാകയങ്ങളില്‍ മുങ്ങി
തപ്പിയപോള് എത്തി ചേര്‍ന്നത് നിന്നില്‍.....
അവിടെ കാണാന്‍ കഴിഞ്ഞത് നിന്നുടെ മഹാത്മ്യം
നീ മാതാവിനോട് കാണിച്ച സ്നേഹം...
നിനക്ക് തെറ്റിയത് എവിടെ?
സമ്പത്ത് വച്ച് നീട്ടിയപോള്‍
കൈ വിട്ടത് നിന്റെ രക്തത്തെ....
ഞാന്‍ ഒരു ശാപമായിരുന്നെങ്കില്‍
എന്നെ ഉപേക്ഷികാമായിരുന്നു....
നിന്റെ രക്തം വയറ്റില്‍ ചുമന്ന
മാതാവ് എന്ത് പിഴച്ചു?.
മാതാവിന് നിന്നോടുള്ള സ്നേഹത്തിനു
മുന്നില്‍ നിന്നോടുള്ള ഒടുങ്ങാത്ത
പകയില്‍ ഞാന്‍ തോറ്റുപോകുന്നു ..
പ്രണയത്തിനു ഇത്രയും ശക്തിയോ?
ഇത്ര അടുത്ത് നീ ഉണ്ടായിട്ടും
ഒരിക്കല്‍ പോലും നിന്‍റെ മുന്നില്‍
പ്രത്യക്ഷപെടരുത്- എന്ന മാതാവിന്‍റെ
വാക്കിന് പിന്നില്‍ ഒളിഞ്ഞിരികുനത് എന്ത്?
നിന്നോടുള്ള പകയോ?
ഒടുങ്ങാത്ത പ്രണയത്തിന്‍ തീവ്രതയോ?
മരികുന്നവനെ കൊല്ലുന്നവന്‍
വിഡ്ഢിആണെന്ന് അറിഞ്ഞു കൊണ്ട്.
വെറുതെ വിട്ടിരിക്കുന്നു നിന്നെ........
രക്ഷപെടാന്‍ പറ്റുമെങ്ങില്‍ .......രക്ഷപെടുക.........
മുനീറ നരിക്കോടന്‍
മനശക്തി..........
''മനമേ...... നീ എന്തിനും തയ്യാറാകൂ....
മാനത്തു മൂടികെട്ടിയ കാര്‍മേഖം-
പോല്‍ മനസും മൂകമാണ് .
ഒരു തണുത്ത കാറ്റിന്
മേഖതിനെ നീക്കാന്‍ കഴിയും
പക്ഷെ എന്റെ മനസിന്റെ
മൂകത മാറിലല്ലോ....
ഒരു കൊടും കാറ്റു
ഞാന്‍ പ്രതീക്ഷിക്കുന്നു
അത് ചിലപ്പോള്‍ മഴയായി പെയ്തു
ഭുമിയില്‍ അലിഞ്ഞു ചേരാം...
ചിലപ്പോള്‍ കാര്‍മേഖം നീങ്ങി
മറ്റൊരു സ്ഥലം തേടി പോകാം....
മനസേ നീ എന്തിനും തയാറാകുക...
ഭുമിയില്‍ അലിഞ്ഞു ചേരാം.........
നിനക്ക് മറ്റൊരു സ്ഥലം തേടി പോകാം..
പോകാം നിനക്ക്..........
മുനീറ നരികോടന്‍
അറിഞ്ഞിരുന്നോ..............
.
''നീ അറിയുന്നുവോ എന്‍ ജീവനിലുണരും
ഒരു നവ രാഗത്തിന്‍ മധുരാക്ഷരങ്ങള്‍
നീ അറിയുന്നുവോ എന്‍ ഹൃദയത്തിലൂറും
ഒരു പുതുവസന്തതിന്‍ പ്രണയാക്ഷരങ്ങള്‍
നീ അറിയുന്നുവോ നിന്‍ ജീവനിലലിയും
എന്‍ പ്രണയ മധുരമാം മന്ത്രണങ്ങള്‍
അലിയുന്നുവോ നീ എന്‍ ഹൃദയ താളങ്ങളില്‍
രതി പൂക്കുന്ന പ്രണയോല്‍ത്സവങ്ങളില്‍
ഓര്‍കുന്നു ഞാന്‍ നിന്‍റെ തേനൂറും ചുണ്ടിലെ
ശ്രുതി മധുരമാം പ്രണയത്തിന്‍ പൂമോഴികള്‍
സൂക്ഷിച്ചു വെയ്ക്കാം ഞാന്‍ ഹൃദയതിലെന്നും
നീ തന്ന സുഖദമാം സ്വപ്നങ്ങളൊക്കെയും
അറിയുന്നു ഞാന്‍ നിന്‍റെ ഹൃദയാഭിലാക്ഷങ്ങള്‍
നിന്നോട് ചേരുവാന്‍ കൊതിയുണ്ടെനിക്കും
നീ അറിയുന്നുവോ എന്‍ ഹൃദയമാം വീണയില്‍
ശ്രുതി ചേര്‍ക്കുമീ വിരഹത്തിന്‍ വേദനകള്‍
പോരുമോ നീ എന്‍ അരികിലേക്ക് നാഥാ......
ഒരു സ്വപ്ന സാമ്രാജ്യം കെട്ടി പടുക്കുവാന്‍
കാണുമോ നീ എന്‍ അരികില്‍ നാഥാ.......
എന്‍ ഹൃദയ താളം നിലയ്ക്കും നേരം,,,,,,,,,,,,
മുനീറ നരികോടന്‍
''നീ അറിയുന്നുവോ എന്‍ ജീവനിലുണരും
ഒരു നവ രാഗത്തിന്‍ മധുരാക്ഷരങ്ങള്‍
നീ അറിയുന്നുവോ എന്‍ ഹൃദയത്തിലൂറും
ഒരു പുതുവസന്തതിന്‍ പ്രണയാക്ഷരങ്ങള്‍
നീ അറിയുന്നുവോ നിന്‍ ജീവനിലലിയും
എന്‍ പ്രണയ മധുരമാം മന്ത്രണങ്ങള്‍
അലിയുന്നുവോ നീ എന്‍ ഹൃദയ താളങ്ങളില്‍
രതി പൂക്കുന്ന പ്രണയോല്‍ത്സവങ്ങളില്‍
ഓര്‍കുന്നു ഞാന്‍ നിന്‍റെ തേനൂറും ചുണ്ടിലെ
ശ്രുതി മധുരമാം പ്രണയത്തിന്‍ പൂമോഴികള്‍
സൂക്ഷിച്ചു വെയ്ക്കാം ഞാന്‍ ഹൃദയതിലെന്നും
നീ തന്ന സുഖദമാം സ്വപ്നങ്ങളൊക്കെയും
അറിയുന്നു ഞാന്‍ നിന്‍റെ ഹൃദയാഭിലാക്ഷങ്ങള്‍
നിന്നോട് ചേരുവാന്‍ കൊതിയുണ്ടെനിക്കും
നീ അറിയുന്നുവോ എന്‍ ഹൃദയമാം വീണയില്‍
ശ്രുതി ചേര്‍ക്കുമീ വിരഹത്തിന്‍ വേദനകള്‍
പോരുമോ നീ എന്‍ അരികിലേക്ക് നാഥാ......
ഒരു സ്വപ്ന സാമ്രാജ്യം കെട്ടി പടുക്കുവാന്‍
കാണുമോ നീ എന്‍ അരികില്‍ നാഥാ.......
എന്‍ ഹൃദയ താളം നിലയ്ക്കും നേരം,,,,,,,,,,,,
മുനീറ നരികോടന്‍
സ്വപ്നങ്ങള്‍.........
'''സഹനത്തിന്‍ കണ്ണീരില്‍ ചാലിച്ച മഷിയില്‍ മുക്കി
നിനക്കായി കുറിച്ചിടാം ഒരു ഓര്‍മ്മകുറിപ്പ്
അയവിറക്കാന്‍ ഇല്ല ഒരു മധുര സ്വപ്നങ്ങള്‍ എങ്കിലും.....
പങ്കുവെച്ചിടാം സ്വപ്നത്തിന്‍ വിഹിതം......
സ്നേഹിക്കാന്‍ ആരും ഇല്ല ഇനി ഭൂലോകം
എങ്കിലും സ്നേഹിച്ചിടാം നിഷ്കളങ്ക സ്നേഹത്തെ.....
സ്നേഹത്തിന്‍ കാണാകയങ്ങളില്‍
മുങ്ങി എടുത്തൊരു പ്രണയത്തെ....
മാറോട് ചേര്‍ത്ത് പുണരും മുന്‍പേ
കൊഴിഞ്ഞു പോയ ആ പ്രണയത്തെ
സ്നേഹത്തിന്‍ ഉറവിടത്തില്‍ ചെന്നെത്തിക്കുവാന്‍
ഇന്നെന്‍റെ മനസ്സ് ശ്രമിക്കവേ
കൊഴിഞ്ഞു പോയ ദിനങ്ങളുടെ
കണ്ണുകളില്‍ കാണുന്ന വികാരം എന്ത് ?
മുനീറ നരിക്കോടന്‍
അറിഞ്ഞില്ല നീ....
''ഞാന്‍ ആടിയതോക്കെയും നിനക്ക് വേണ്ടി .....
ഞാന്‍ പാടിയതോക്കെയും നിനക്കുവേണ്ടി
മോഹങ്ങളോക്കെയും പെയ്തിറങ്ങും നേരം
അപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ മാഞ്ഞിടും നേരം
എവിടെനിന്നോ ഒരു വിളിപ്പാടകലെ
നിന്‍റെ സ്വരം കാതില്‍ മുഴങ്ങിടും നേരം
വിരഹത്തിന്‍ ചെപ്പില്‍ ഒളിച്ചുവച്ച
സ്നേഹം അറിയാതെ പോയജീവിതത്തില്‍
മൂടിവച്ച സത്യം പുറത്തെടുക്കാന്‍
കാലം കാട്ടിയ ധ്രിതിയില്‍
തകര്‍ന്നുടഞ്ഞ ജീവിതം ഇനിയും തേടുന്നത് ആരെ?
ഉദയ സുര്യ കിരണം എറ്റോ
മന്ദമാരുതന്‍ തോട്ടുണര്ത്തിയോ
ഒരു പുലരിവെട്ടത്തില്‍ വ്യക്തമായി...
പറയാന്‍ ബാക്കി വച്ചതൊക്കെയും പറയാതെ
എഴുത്തിന്‍റെ ലോകത്തേക്ക് ചെന്നെത്തിയ
എന്‍റെ ഹൃദയത്തെ ഒരു വട്ടമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍.......... ...
മുനീറ നരികോടന്‍
.
ഞാന്‍ പാടിയതോക്കെയും നിനക്കുവേണ്ടി
മോഹങ്ങളോക്കെയും പെയ്തിറങ്ങും നേരം
അപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ മാഞ്ഞിടും നേരം
എവിടെനിന്നോ ഒരു വിളിപ്പാടകലെ
നിന്‍റെ സ്വരം കാതില്‍ മുഴങ്ങിടും നേരം
വിരഹത്തിന്‍ ചെപ്പില്‍ ഒളിച്ചുവച്ച
സ്നേഹം അറിയാതെ പോയജീവിതത്തില്‍
മൂടിവച്ച സത്യം പുറത്തെടുക്കാന്‍
കാലം കാട്ടിയ ധ്രിതിയില്‍
തകര്‍ന്നുടഞ്ഞ ജീവിതം ഇനിയും തേടുന്നത് ആരെ?
ഉദയ സുര്യ കിരണം എറ്റോ
മന്ദമാരുതന്‍ തോട്ടുണര്ത്തിയോ
ഒരു പുലരിവെട്ടത്തില്‍ വ്യക്തമായി...
പറയാന്‍ ബാക്കി വച്ചതൊക്കെയും പറയാതെ
എഴുത്തിന്‍റെ ലോകത്തേക്ക് ചെന്നെത്തിയ
എന്‍റെ ഹൃദയത്തെ ഒരു വട്ടമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍..........
മുനീറ നരികോടന്‍
.
എന്‍റെ കേരളം.......
''കാനനത്തിന്‍ നീലിമയും,പുഞ്ചനെല്ലിന്‍ ശോണിമയം
കലര്‍ന്ന തീ രമണീയം ......എന്നുടെ കേരളം
തുഞ്ചന്‍ കിളിപ്പാട്ടും,കൂടെ കുഞ്ചന്റെ തുള്ളലും കേട്ട്
പിഞ്ചോമനകള്‍ വളരും ദേശം എന്‍ കേരളം
ചങ്ങമ്പുഴ കവിതയാം കനകച്ചിലങ്ക കെട്ടി
ഭംഗിയില്‍ നര്ത്തനമാടും അപ്സരസിവള്‍ എന്‍ കേരളം
വിപ്ലവ ഗാനങ്ങള്‍ ചൊല്ലി മാലോകരെ ഉണര്‍ത്തിയ
വയലാര്‍ ജനിച്ച നാടീ കേരള ദേശം....
ആണ്ടുതോറും ചിങ്ങമാസം ഓണം നാളില്‍ കേരളത്തില്‍
മഹാബലി തിരുമേനി എഴുനള്ളുന്നു
അങ്കണത്തില്‍ പൂക്കളമോരുക്കിയും ആര്‍പ്പുവിളിച്ചും
മാവേലിയെ മലയാളമെതിരെല്‍കുന്ന കേരളം.......
കൃഷ്ണനും,നബിയും,ക്രിസ്തുവും...
ഒന്നിച്ച് വാഴും എന്‍ ദേശം കേരളം..........
മുനീറ നരികോടന്‍
അഗ്നി......
''തീ കൊളുത്തുമ്പോള്‍
എല്ലാം എരിഞ്ഞ് തീരും പോലെ
ദുഖം കരഞ്ഞു തീരണം.......
ദുഖത്തില്‍ നിന്ന്
മുത്ത് കോരുമെന്‍ സ്വാര്‍ത്ഥ ജീവിതം
എന്തിനീ ശാട്യം........
തനിച്ചു മനസ്സില്‍ വച്ച്
തലയില്‍ ഇട്ടുരുടുന്ന
സമസ്ത ദുഖങ്ങളും
കരഞ്ഞു ഒടുങ്ങി തീരട്ടെ.......
അതുകൊണ്ടെങ്കിലും
ദുഖത്തിന്‍ പൂര്‍ണതയില്‍
അകലെ ഏതോ കാലം
സ്വര്‍ണ്ണം വിളഞ്ഞിടാം
വിളവെടുക്കാന്‍ കാലം
അറിയുക നീ........
ഉത്ഭവം ദുഖത്തില്‍ നിനെന്ന്.........
മുനീറ നരികോടന്‍
Monday, 18 February 2013
ബന്ധങ്ങള്‍......
''മീനമാസത്തിലെ ചൂടേറിയ വേളയില്‍
സായം സന്ത്യയെ കാണുവാന്‍ നമ്മള്‍
ഒന്നിചോന്നയ് ചലിക്കും വേളയില്‍
നിമിഷ നേരം കൊണ്ട് നീ പറന്നു പോയി
എങ്ങോ മറഞ്ഞു പോയി.....
ഒന്നിചോന്നായ് മാറിയ നാം
ഭിന്നിച്ചു പോയല്ലോ കൂട്ടുകാരാ ...
എന്തിനു നീ എന്നെ ഒറ്റയാക്കി....?
ഒറ്റയക്കാന്‍ നിനക്ക് എന്നോട് വെറുപ്പായിരുന്നോ ...?
എങ്കിലും എനിക്ക് നിന്നോട് വെറുപ്പില്ല ...
ഒറ്റയായു ഞാന്‍ ഇരുന്നു കരയുന്നു ...
നിന്നിലേക്കുള്ള പാത തേടി ....
ഒന്നിചോന്നയ് മാറുവനായു ....
സ്വര്‍ഗത്തില്‍ പുല്‍മേട നമുക്കായ് ഒരുക്കുമ്പോള്‍
ഒന്നിചോന്നയ് മാറാം സോദരാ ...................
മുനീറ നരികോടന്‍
സായം സന്ത്യയെ കാണുവാന്‍ നമ്മള്‍
ഒന്നിചോന്നയ് ചലിക്കും വേളയില്‍
നിമിഷ നേരം കൊണ്ട് നീ പറന്നു പോയി
എങ്ങോ മറഞ്ഞു പോയി.....
ഒന്നിചോന്നായ് മാറിയ നാം
ഭിന്നിച്ചു പോയല്ലോ കൂട്ടുകാരാ ...
എന്തിനു നീ എന്നെ ഒറ്റയാക്കി....?
ഒറ്റയക്കാന്‍ നിനക്ക് എന്നോട് വെറുപ്പായിരുന്നോ ...?
എങ്കിലും എനിക്ക് നിന്നോട് വെറുപ്പില്ല ...
ഒറ്റയായു ഞാന്‍ ഇരുന്നു കരയുന്നു ...
നിന്നിലേക്കുള്ള പാത തേടി ....
ഒന്നിചോന്നയ് മാറുവനായു ....
സ്വര്‍ഗത്തില്‍ പുല്‍മേട നമുക്കായ് ഒരുക്കുമ്പോള്‍
ഒന്നിചോന്നയ് മാറാം സോദരാ ...................
മുനീറ നരികോടന്‍
Sunday, 17 February 2013
''എന്‍റെ ഉമ്മനെ ഓര്‍ത്ത് ഈ മോള്‍ എഴുതിയ കവിത#####
'ഞാന്‍ തിരിച്ചു പോകുന്നു എന്നറിഞ്ഞ്...എന്‍റെ മകള്‍ അന്സീറാ(അനു) എഴുതുതിയ
ചെറിയ വരികള്‍......ഞാന്‍ അത് നിങ്ങളുമായി പങ്കുവെക്കുന്നു.....
''മനസ്സില്‍ ഒരു മുറിവായി ഉമ്മ അകലെ മറയുമ്പോള്‍
ഇവിടെ ഈ മകള്‍ മിഴിനീര്‍ വാര്‍ക്കുന്നു....
ഇനി ഞാന്‍ എന്ന് കാണും എന്‍റെ ഉമ്മാ......?.
എന്‍ കവിളില്‍ ഇനി ആര് തരും മുത്തം.....
ഉമ്മാ ഒന്ന് ഇങ്ങു നോക്ക്,ഈ കുഞ്ഞു മോളെ....
ഈനി ആര് ഈ മോളെ ഉറക്കും?.
ഇനി ആര് ഈ മോളെ കെട്ടി പുണരും?
ഒരു നാള്‍ ഉമ്മാ വരണം ,വേഗം വരണം....
ഈ മകളുടെ കവിളില്‍ മണി മുത്തം നല്‍കീടണ
അന്‍സീറ നരികോടന്‍
''മനസ്സില്‍ ഒരു മുറിവായി ഉമ്മ അകലെ മറയുമ്പോള്‍
ഇവിടെ ഈ മകള്‍ മിഴിനീര്‍ വാര്‍ക്കുന്നു....
ഇനി ഞാന്‍ എന്ന് കാണും എന്‍റെ ഉമ്മാ......?.
എന്‍ കവിളില്‍ ഇനി ആര് തരും മുത്തം.....
ഉമ്മാ ഒന്ന് ഇങ്ങു നോക്ക്,ഈ കുഞ്ഞു മോളെ....
ഈനി ആര് ഈ മോളെ ഉറക്കും?.
ഇനി ആര് ഈ മോളെ കെട്ടി പുണരും?
ഒരു നാള്‍ ഉമ്മാ വരണം ,വേഗം വരണം....
ഈ മകളുടെ കവിളില്‍ മണി മുത്തം നല്‍കീടണ
അന്‍സീറ നരികോടന്‍
എന്‍റെ ദുഖം............
.''റോസാപൂവിനു ചുവപ്പ് നിറം പകരാന്‍
ചെടിയുടെ മുള്ളിലേക്ക് ഹൃദയം അമര്‍ത്തി
സ്വന്തം ഹൃദയ രക്തം ഊറ്റി കൊടുത്തു
രക്തസാക്ഷി ആയ പക്ഷി ഞാന്‍
റോസാ പൂവ് ചുവന്നു തുടുത്തിരിക്കുന്നു.
പക്ഷിയോ? മുള്ളുകള്‍ക്കിടയില്‍ കുടുങ്ങി വിറങ്ങലിച്ചു നില്കുന്നു
കണ്ണ് നീര്‍ തുള്ളികളെ നിങ്ങളുടെ അഭയം ഭൂമിയോ?
ഞാന്‍ നിങ്ങള്ക്ക് ശത്രുവോ ?
ഭൂമിയിലേക്ക് ചേരാനുള്ള നിങ്ങളുടെ തിടുക്കം ഞാന്‍ മനസിലാകുന്നു.
അതുകൊണ്ടാണല്ലോ സന്തോഷത്തെ
എന്നില്‍ നിന്നകറ്റി ദുഖത്തെ സ്വീകരികുന്നത്
എന്നില്‍ നിങ്ങളെ അടക്കി നിര്‍ത്താന്‍ ഞാന്‍ പാടുപെടുമ്പോള്‍
നിങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എന്നില്‍ നിന്നും ഒഴുകുന്നു/.....
കണ്ണുനീര്‍ തുള്ളികളെ നിങ്ങള്‍ ഭൂമിയെ സ്നേഹികുന്നുവോ?
മുനീറ നരികോടന്‍
Friday, 15 February 2013
എന്‍റെ കൂട്ടുകാരന്‍..........
''സുര്യനായി വന്ന എന്റെ കൂട്ടുകാരാ
എവിടെ മറഞ്ഞിരിക്കുന്നു നീ
സ്വപ്ന യാത്രയിലെ എന്റെ സഹയാത്രികാ
എന്റെ പ്രേശ്നങ്ങളില്‍ സമ വാക്യം ആയിരുന്നു നീ
പകലുകള്‍ എങ്ങോ മറഞ്ഞു പോയി
ഇരുളില്‍ പരതുന്നു വെട്ടത്തെ വ്യര്‍ഥമായ്
ചിറകറ്റ സന്ധ്യ പിടഞ്ഞു മരിക്കുമ്പോള്‍
ചിരി തൂകി നില്കുന്നു രാവിന്‍ പ്രതികാരം...
കവിതകള്‍ മാടപിറാക്കളായി,മൌനമായി
ചിരിതൂകി നില്‍ക്കുന്നു എന്നില്‍
ചിറകൊതുക്കി മൌനം വാചാലമായി
ഇനി ആകുമോ പുതു വസന്തങ്ങളെ പാടി ഉണര്‍ത്തുവാന്‍
ജീവിതത്തിന്റെ വഴി അമ്പലത്തില്‍
ചുമര്‍ ചിത്രങ്ങള്‍ എത്രയോ കോറിയിട്ടു
പക്ഷെ ചിതലരിചെല്ലാം ദ്രവിച്ചു പോയി
പോകുവാനുണ്ട് ഏറെ ദൂരം
വീണ് ഉറങ്ങീടും മുന്നേ..
വീണ്ടും ഒരു ഇളം വെയില്‍ ആയി
നീ എത്തുമോ അതിനും മുന്പേ ......
മുനീറ നരിക്കോടന്‍
എവിടെ മറഞ്ഞിരിക്കുന്നു നീ
സ്വപ്ന യാത്രയിലെ എന്റെ സഹയാത്രികാ
എന്റെ പ്രേശ്നങ്ങളില്‍ സമ വാക്യം ആയിരുന്നു നീ
പകലുകള്‍ എങ്ങോ മറഞ്ഞു പോയി
ഇരുളില്‍ പരതുന്നു വെട്ടത്തെ വ്യര്‍ഥമായ്
ചിറകറ്റ സന്ധ്യ പിടഞ്ഞു മരിക്കുമ്പോള്‍
ചിരി തൂകി നില്കുന്നു രാവിന്‍ പ്രതികാരം...
കവിതകള്‍ മാടപിറാക്കളായി,മൌനമായി
ചിരിതൂകി നില്‍ക്കുന്നു എന്നില്‍
ചിറകൊതുക്കി മൌനം വാചാലമായി
ഇനി ആകുമോ പുതു വസന്തങ്ങളെ പാടി ഉണര്‍ത്തുവാന്‍
ജീവിതത്തിന്റെ വഴി അമ്പലത്തില്‍
ചുമര്‍ ചിത്രങ്ങള്‍ എത്രയോ കോറിയിട്ടു
പക്ഷെ ചിതലരിചെല്ലാം ദ്രവിച്ചു പോയി
പോകുവാനുണ്ട് ഏറെ ദൂരം
വീണ് ഉറങ്ങീടും മുന്നേ..
വീണ്ടും ഒരു ഇളം വെയില്‍ ആയി
നീ എത്തുമോ അതിനും മുന്പേ ......
മുനീറ നരിക്കോടന്‍
കേഴുന്നു ഞാന്‍......
''രാവുകള്‍ പലതും കൊഴിഞ്ഞ് പോയി
കേഴുന്നു തന്‍റെ ഇണയെ തേടി
ഒരു ചക്ര വാക പക്ഷി......
മഞ്ഞുകൊഴിയുന്ന രാവിലും
ദുഖത്തിന്‍ കൊടും ചൂടില്‍
വെന്തുരുകുന്നു എന്‍റെ ജീവന്‍
കാതങ്ങള്‍ ആയിരം അകലെയാണെങ്കിലും
നിന്‍ ഹൃദയ സ്പന്ദനം അറിയുന്നു ഞാന്‍
ഉറക്കമില്ലാത്ത എത്ര രാത്രികള്‍
ദുഖത്തിന്‍ കടലില്‍ തിരമാലകളില്‍
കണ്ണുനീര്‍ വീണു കുതിര്‍ന്ന
തലയണ ചേര്‍ത്തണയ്ക്കുന്നു
ഗതകാല സ്മരണകളെ ഉറക്കാന്‍ ഞാന്‍ വൃഥാ .....
നിദ്രയെ മോഹിച്ചുള്ള യാത്രയില്‍
അഗാധനിദ്രയില്‍ എത്തുന്ന നിമിഷം
അറിയുമോ നീ അകലെ നിന്നെങ്കിലും
എന്റെ ഹൃദയ സ്പന്ദനം നിലയ്കുന്ന നേരം
മുനീറ നരിക്കോടന്‍
കേഴുന്നു തന്‍റെ ഇണയെ തേടി
ഒരു ചക്ര വാക പക്ഷി......
മഞ്ഞുകൊഴിയുന്ന രാവിലും
ദുഖത്തിന്‍ കൊടും ചൂടില്‍
വെന്തുരുകുന്നു എന്‍റെ ജീവന്‍
കാതങ്ങള്‍ ആയിരം അകലെയാണെങ്കിലും
നിന്‍ ഹൃദയ സ്പന്ദനം അറിയുന്നു ഞാന്‍
ഉറക്കമില്ലാത്ത എത്ര രാത്രികള്‍
ദുഖത്തിന്‍ കടലില്‍ തിരമാലകളില്‍
കണ്ണുനീര്‍ വീണു കുതിര്‍ന്ന
തലയണ ചേര്‍ത്തണയ്ക്കുന്നു
ഗതകാല സ്മരണകളെ ഉറക്കാന്‍ ഞാന്‍ വൃഥാ .....
നിദ്രയെ മോഹിച്ചുള്ള യാത്രയില്‍
അഗാധനിദ്രയില്‍ എത്തുന്ന നിമിഷം
അറിയുമോ നീ അകലെ നിന്നെങ്കിലും
എന്റെ ഹൃദയ സ്പന്ദനം നിലയ്കുന്ന നേരം
മുനീറ നരിക്കോടന്‍
വെറുതെ ഒരു കിനാവ്.......
''എന്‍റെ കിനാവില്‍ വിടരുന്ന
സുന്ദര പൂമലരായി നീ പുഞ്ചിരിച്ചു
കരിവള കിലുക്കവെ ഓര്‍മ്മയില്‍
നിന്നുടെ കൊഞ്ചലായി എന്‍മനം നിറച്ചു വച്ചു
ഗസലായി പ്രിയാ എന്നുമെന്‍
ജീവനില്‍ കൊതിച്ചു നിന്നു
ഖല്‍ബില്‍ നിറയുന്ന മുഹബത്തിന്‍ ഈണങ്ങള്‍
കവിതയായി എന്നില്‍ തുളുമ്പി നിന്നു
എന്‍റെ ശഹനായി പാടുന്ന മോഹന രാഗമായി
നീ നിറഞ്ഞു നിന്നു അരികില്‍ നീ മയങ്ങും
നിന്നുടെ പൂമുഖം കമറൊളിയായി വിണ്ണിലുദിച്ചു നിന്നു
മുനീറ നരികോടന്‍
സുന്ദര പൂമലരായി നീ പുഞ്ചിരിച്ചു
കരിവള കിലുക്കവെ ഓര്‍മ്മയില്‍
നിന്നുടെ കൊഞ്ചലായി എന്‍മനം നിറച്ചു വച്ചു
ഗസലായി പ്രിയാ എന്നുമെന്‍
ജീവനില്‍ കൊതിച്ചു നിന്നു
ഖല്‍ബില്‍ നിറയുന്ന മുഹബത്തിന്‍ ഈണങ്ങള്‍
കവിതയായി എന്നില്‍ തുളുമ്പി നിന്നു
എന്‍റെ ശഹനായി പാടുന്ന മോഹന രാഗമായി
നീ നിറഞ്ഞു നിന്നു അരികില്‍ നീ മയങ്ങും
നിന്നുടെ പൂമുഖം കമറൊളിയായി വിണ്ണിലുദിച്ചു നിന്നു
മുനീറ നരികോടന്‍
അമ്മ മനം .......
''ഒരു കുഞ്ഞു പിറവിക്കായി
ആ അമ്മ മനം ഒരുക്കിയെങ്കിലും
ഇന്നിതാ അമ്മതന്‍ അകത്ത്
എരി തീയും മകളുടെ നില വിളിയും
ലോകത്ത് പീഡനത്തിന് പാത്രമായവള്‍
ഇന്നിതാ പുതുവര്‍ഷ പുലരിയില്‍
നക്ഷത്രമായി ഉദിച്ചു നില്‍പ്പു
പുരുഷാരമേ നിങ്ങള്‍ക്ക് വഴി
കാണിച്ചുകൊണ്ട് ജ്വലിച്ച് നില്‍പ്പു
വണങ്ങുവിന്‍ ലോകരെ ഈ നക്ഷത്രത്തെ
നിങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍
കാമദാഹിയം ചുണ്ടുകള്‍
രാവും,പകലും,തിരക്കും സ്ത്രീയെ
ഓര്‍ക്കുവിന്‍ ഈശ്വരന്‍ തെളിച്ച വെട്ടത്തില്‍
വരും കാലത്തില്‍ നെഞ്ചോടടുക്കി
വിലപിക്കും ഒളിപ്പി ചാളമ്മ
മഹാ മനസ്വനി തന്‍ വിലാപം
കടലായി വരും നിങ്ങളിലേക്ക്
മുനീറ നരിക്കോടന്‍
ആ അമ്മ മനം ഒരുക്കിയെങ്കിലും
ഇന്നിതാ അമ്മതന്‍ അകത്ത്
എരി തീയും മകളുടെ നില വിളിയും
ലോകത്ത് പീഡനത്തിന് പാത്രമായവള്‍
ഇന്നിതാ പുതുവര്‍ഷ പുലരിയില്‍
നക്ഷത്രമായി ഉദിച്ചു നില്‍പ്പു
പുരുഷാരമേ നിങ്ങള്‍ക്ക് വഴി
കാണിച്ചുകൊണ്ട് ജ്വലിച്ച് നില്‍പ്പു
വണങ്ങുവിന്‍ ലോകരെ ഈ നക്ഷത്രത്തെ
നിങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍
കാമദാഹിയം ചുണ്ടുകള്‍
രാവും,പകലും,തിരക്കും സ്ത്രീയെ
ഓര്‍ക്കുവിന്‍ ഈശ്വരന്‍ തെളിച്ച വെട്ടത്തില്‍
വരും കാലത്തില്‍ നെഞ്ചോടടുക്കി
വിലപിക്കും ഒളിപ്പി ചാളമ്മ
മഹാ മനസ്വനി തന്‍ വിലാപം
കടലായി വരും നിങ്ങളിലേക്ക്
മുനീറ നരിക്കോടന്‍
മഴയും,ഞാനും.......
''മഴ വന്നണഞ്ഞു സുന്ദരം മധുരം
മനസ്സ് ഉല്ലാസത്താല്‍ തുള്ളി ചാടി
പറവകള്‍ ആനന്ദത്തില്‍ ആറാടി
പുളകം കൊണ്ടു ഭൂമിതന്‍ മാറിടം
പുഴകളും പുഞ്ചപാടവും ഒക്കെയും
പുതിയൊരു ഉത്സവത്തിന്റെ ഓളമടിക്കുന്നു
പൊരിയുന്ന വേനലില്‍ കരിയുന്ന ഇലകള്‍
ചിരിക്കാന്‍ തുടങ്ങി സുരഭിലമായി
വിണ്ടു കീറിയ എന്‍റെമനസ്സിനുള്ളില്‍
സ്വാന്തനമേകാന്‍ ശ്രമിക്കുന്നു മഴ വൃഥാ
ഒരാലിവ് കാട്ടു എന്‍റെ മനമേ .....
പഴയ സ്വപനങ്ങളെല്ലാം ഇതില്‍
കൊഴിഞ്ഞു പോയിടട്ടെ
അകലെ ആര്‍ ത്തലച്ചീടുന്ന മേഘമേ
പൊട്ടി ചിരിക്കുന്ന വെള്ളിടി നാദമെ
ഇട നെഞ്ചില്‍ നിന്റെ സ്വരം തുടികൊട്ടുന്നു.....
ഹേ .....വര്‍ഷമേ ഈണമായി
വീണ മീട്ടുമോ എന്‍റെ പ്രാണനില്‍
ഈ വരവെങ്കിലും നിത്യ ശാന്തി
നല്‍കുമോ എന്‍റെ ജീവനില്‍.........?
മുനീറ നരിക്കോടന്‍
മനസ്സ് ഉല്ലാസത്താല്‍ തുള്ളി ചാടി
പറവകള്‍ ആനന്ദത്തില്‍ ആറാടി
പുളകം കൊണ്ടു ഭൂമിതന്‍ മാറിടം
പുഴകളും പുഞ്ചപാടവും ഒക്കെയും
പുതിയൊരു ഉത്സവത്തിന്റെ ഓളമടിക്കുന്നു
പൊരിയുന്ന വേനലില്‍ കരിയുന്ന ഇലകള്‍
ചിരിക്കാന്‍ തുടങ്ങി സുരഭിലമായി
വിണ്ടു കീറിയ എന്‍റെമനസ്സിനുള്ളില്‍
സ്വാന്തനമേകാന്‍ ശ്രമിക്കുന്നു മഴ വൃഥാ
ഒരാലിവ് കാട്ടു എന്‍റെ മനമേ .....
പഴയ സ്വപനങ്ങളെല്ലാം ഇതില്‍
കൊഴിഞ്ഞു പോയിടട്ടെ
അകലെ ആര്‍ ത്തലച്ചീടുന്ന മേഘമേ
പൊട്ടി ചിരിക്കുന്ന വെള്ളിടി നാദമെ
ഇട നെഞ്ചില്‍ നിന്റെ സ്വരം തുടികൊട്ടുന്നു.....
ഹേ .....വര്‍ഷമേ ഈണമായി
വീണ മീട്ടുമോ എന്‍റെ പ്രാണനില്‍
ഈ വരവെങ്കിലും നിത്യ ശാന്തി
നല്‍കുമോ എന്‍റെ ജീവനില്‍.........?
മുനീറ നരിക്കോടന്‍
നിനക്കറിയുമോ........
''ലാളിത്യത്തിന്‍റെയും ,പങ്കുവെക്കലിന്‍റെയും
സഹകരണത്തിന്‍റെയു പ്രതിസന്ധികളുടെയും
സംഘര്‍ഷംത്തിന്‍റെയും വീഥിയാണ് ജീവിതം
എല്ലാം നിനക്ക് തമാശ എനിക്കോ നീറും സ്മരണകള്‍
ചോര പൊട്ടുന്നൊര്‍മ്മകള്‍ മാത്രം
ഹൃദയത്തി ലജ്ഞനം പൂശി നീയെന്‍
മനോലോകം ഇരുട്ടിലാക്കിയല്ലോ......
വാക്കിന്‍റെ തീയേറ്റ് പിടയുന്നു നീ
ഓര്‍മ്മതന്‍ വേദന പൂക്കളാല്‍ ഞാനും.....
മുനീറ നരികോടന്‍
സഹകരണത്തിന്‍റെയു പ്രതിസന്ധികളുടെയും
സംഘര്‍ഷംത്തിന്‍റെയും വീഥിയാണ് ജീവിതം
എല്ലാം നിനക്ക് തമാശ എനിക്കോ നീറും സ്മരണകള്‍
ചോര പൊട്ടുന്നൊര്‍മ്മകള്‍ മാത്രം
ഹൃദയത്തി ലജ്ഞനം പൂശി നീയെന്‍
മനോലോകം ഇരുട്ടിലാക്കിയല്ലോ......
വാക്കിന്‍റെ തീയേറ്റ് പിടയുന്നു നീ
ഓര്‍മ്മതന്‍ വേദന പൂക്കളാല്‍ ഞാനും.....
മുനീറ നരികോടന്‍
നമ്മള്‍.............
''ഒന്നായി നടന്നു നീങ്ങിയവര്‍ നമ്മള്‍
ഒരേ സ്വപ്നം കണ്ടവര്‍ നമ്മള്‍
പെട്ടെന്ന് നീ എന്‍റെ മുന്നിലായി നടന്നു നീങ്ങി.....
നിന്‍റെ മുന്നേറ്റത്തില്‍ ഞാന്‍ സന്തോഷിച്ചു
നീ മുന്നോട്ട് ,മുന്നോട്ട് നീങ്ങുമ്പോഴും
തിരിഞ്ഞു നോക്കിയില്ല
നീ അകന്ന് കൊണ്ടേ ഇരുന്നു
ഞാന്‍ നിനക്ക് നന്മകള്‍ നേര്‍ന്ന്
തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുംബോഴയിരുന്നു
നിന്‍റെ പിന്‍വിളി....നിന്‍റെ തിരിച്ചു വരവില്‍
അടര്‍ന്നു പോയ എന്‍റെ ഹൃദയപാളിയിലെ
സ്നേഹം തുടിക്കുമൊരു ആത്മാവ്
നീ എനിക്കായി കൊണ്ട് വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു
എല്ലാം വെറും മോഹങ്ങള്‍ മാത്രം,
ചോര വാര്ന്നോഴുകും ആത്മാവിന്‍റെ വിഫലമായ മോഹങ്ങള്‍....
വസന്തവും ,ശിശിരവും ,രാവും,പകലും
ജീവിതത്തെ മാറ്റി മറിക്കുമ്പോള്‍
അന്നും,ഇന്നും ഞാന്‍ നിന്നെയും
നീ എന്നെയും തെടികൊണ്ടേയിരിക്കുന്നു
മുനീറ നരികോടന്‍
സന്ധ്യ........
;സുമുഖിയാം,സുന്ദരിയാം സന്ധ്യ
തങ്കപതിനാറൂകാരി
തീ നാളം കൊണ്ട് കുങ്കുമ കുറിതൊട്ട സന്ധ്യ
തങ്കപതിനാറൂകാരി
പാവാട അണിഞ്ഞൊരു സന്ധ്യ
സ്വര്‍ണ്ണ നൂല്‍ മേഖങ്ങള്‍ പാവാട
ചുറ്റിയ സിന്ദുര രാജകുമാരി
ഇവള്‍ ആകാശ വേദിയിലെ ദേവി
ശോകങ്ങള്‍ ഒക്കെയും നിഷ്പ്രെഭമാക്കുന്ന
ശോക പ്രകാശ രൂപിണി സന്ധ്യ....
ഞാന്‍ വരുന്നു നിന്നെ ഒരുക്കാന്‍
എന്‍റെ പൂന്തോട്ടത്തിലെ പ്രേമ മാലയും
കൊണ്ട് വീണ്ടും ഒരുക്കാന്‍ വരുന്നു....
മായുവതെന്തേ ,മറയുവതെന്തേ,
എന്നില്‍ നിന്നും നീ അകലുവതെന്തേ...?
മുനീറ നരിക്കോടന്‍
പ്രകൃതി....
''പര്‍വതങ്ങള്‍ ഇടിഞ്ഞു ,
മഞ്ഞിന്‍ നദി ഉരുകി
ആര്‍ത്തലച് അലറി വന്നിടുന്നു ,
തിരകളെ നാം പേടിക്കുന്നതെന്തിന്
ഇടികളെ നാം ഭയക്കുന്നതെന്തിന്
ആര്‍ത്തലച്ചു വരുന്ന തിരമാലകളെ
ഭയപ്പെടാതെ കഴിയുവാന്‍ ,കഴിയെണ്ടയോ
അതിന് മനുഷ്യന്‍ പ്രകൃതിയെക്കാള്‍
അധിപന്‍ ആകുന്നതെങ്ങിനെ ?പറയുക നിങ്ങള്‍
പ്രക്രിതിയെയുംകീഴടക്കി ഇനിയെത് കീഴടക്കണം
എന്ന് വീമ്പ് പറയുന്ന മനുഷ്യന്‍
ഇടിയും,മിന്നലും കാണുമ്പോള്‍ വിരളുന്നു
മഴ പെയ്ത് മുറ്റമോന്ന് ഒഴുകിയാല്‍
പരിഭവമായി പറയുന്നു
''വെള്ളം നനഞ്ഞു എന്റെ വീട്
തകരുമോ ദൈവമോ ?
ചൂട് കടന്നു വന്നാല്‍
പിറ് പിറുക്കുന്നു ''എന്ത് ചൂടിത് ''
നീ പണിയെടുക്കാന്‍
വിധിച്ചത് നിന്റെ ജീവിതം....
പ്രകൃതി അല്ലോ അനന്തം ,പ്രകൃതി യെ
മെരുകി ജീവിതം ധന്യമാക്കണം...
അരുതേ വെല്ലുവിളിക്കരുതെ ....പ്രകൃതിയെ...
പ്രകൃതിയാണ് ദൈവം..........ദൈവമാണ് പ്രകൃതി....
മുനീറ നരിക്കോടന്‍
ഞങ്ങള്‍ സ്ത്രീകള്‍.
ഞങ്ങള്‍ സ്ത്രീകള്‍.........
ശബ്ദത്തിനു മുഴുപ്പും,കനപ്പും വികാരങ്ങള്‍ക്ക്
നിറവും ചന്തവും വേണ്ടാതവര്‍
തുറിച്ചുനോട്ടങ്ങള്‍ക്കും,വില പേശലുകള്‍ക്കും
തല കുനികെണ്ടാവര്‍
ഞങ്ങള്‍ സ്ത്രീകള്‍........
നിങ്ങള്‍ തപിക്കുമ്പോള്‍ കുളിര്‍കാറ്റ്
നിങ്ങള്ക്ക് തണുക്കുമ്പോള്‍ പുതപ്പ്
നിങ്ങളുടെ കാമത്തിന് തൂവല്‍ മെത്ത
വിശക്കുമ്പോള്‍ രുചിയും ,ഗന്ധവും
ദാഹിക്കുമ്പോള്‍ ഉമിനീര്
നിങ്ങള്‍......
തെരുവുകളും ,തെരുവ് കാഴ്ചകളും കൈയടക്കി
കേവലമൊരു ചതുര കാഴ്ചയില്‍
പ്രലോഭനങ്ങളും,കണ്ണീരും കിനാക്കലുമായി
ഞങ്ങളുടെ കാഴ്ചയിലേക്ക് ,കേള്‍വിയിലേക്ക്
ശബ്ദത്തിലേക്ക്,പ്രണയാര്‍ദ്ര
സന്ധ്യകളിലേക്ക് വിഷം കലര്‍ത്തി
നിങ്ങളുടെ കറുത്ത നിഴലുകള്‍
ഞങ്ങളുടെ വഴികള്‍ ഇരുട്ടിലാക്കി
രാത്രികളെയും നിലാവിനെയും നഷ്ടപെടുത്തി
എകാന്തതകളും ,സഞ്ചാരങ്ങളും,
ചട്ടുകാലനായും,ബസ്സിലെ
കിളിയായും ,കവര്‍ന്നെടുത്തു...
ഞങ്ങളുടെ ഗര്‍ഭ പാത്രങ്ങളില്‍
അനേകം കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു
ഒരു നാള്‍ കടലായി അവര്‍ ആര്‍ത്തു വരും
നിങ്ങള്‍ കുടിപ്പിച്ച വിഷം അത്രയും ചര്‌ദിക്കും
നിങ്ങള്‍ വിറ്റഴിച്ച ,ചവിട്ടി മെതിച്ച
പെണ്ശരീരങ്ങളും മനസ്സുകളും ചുട്ടുപഴുക്കും
വെന്തെരിയുന്ന ശരീരവും ആത്മാവും
ഒളിപ്പിക്കാന്‍ ഇടമില്ലാതെ
ഞങ്ങളുടെ സ്നേഹവും ,ലാളനയും ഇല്ലാതെ
നിങ്ങളുടെ അസ്ഥികള്‍ ഉരുകും......
മുനീറ നരിക്കോടന്‍
ശബ്ദത്തിനു മുഴുപ്പും,കനപ്പും വികാരങ്ങള്‍ക്ക്
നിറവും ചന്തവും വേണ്ടാതവര്‍
തുറിച്ചുനോട്ടങ്ങള്‍ക്കും,വില പേശലുകള്‍ക്കും
തല കുനികെണ്ടാവര്‍
ഞങ്ങള്‍ സ്ത്രീകള്‍........
നിങ്ങള്‍ തപിക്കുമ്പോള്‍ കുളിര്‍കാറ്റ്
നിങ്ങള്ക്ക് തണുക്കുമ്പോള്‍ പുതപ്പ്
നിങ്ങളുടെ കാമത്തിന് തൂവല്‍ മെത്ത
വിശക്കുമ്പോള്‍ രുചിയും ,ഗന്ധവും
ദാഹിക്കുമ്പോള്‍ ഉമിനീര്
നിങ്ങള്‍......
തെരുവുകളും ,തെരുവ് കാഴ്ചകളും കൈയടക്കി
കേവലമൊരു ചതുര കാഴ്ചയില്‍
പ്രലോഭനങ്ങളും,കണ്ണീരും കിനാക്കലുമായി
ഞങ്ങളുടെ കാഴ്ചയിലേക്ക് ,കേള്‍വിയിലേക്ക്
ശബ്ദത്തിലേക്ക്,പ്രണയാര്‍ദ്ര
സന്ധ്യകളിലേക്ക് വിഷം കലര്‍ത്തി
നിങ്ങളുടെ കറുത്ത നിഴലുകള്‍
ഞങ്ങളുടെ വഴികള്‍ ഇരുട്ടിലാക്കി
രാത്രികളെയും നിലാവിനെയും നഷ്ടപെടുത്തി
എകാന്തതകളും ,സഞ്ചാരങ്ങളും,
ചട്ടുകാലനായും,ബസ്സിലെ
കിളിയായും ,കവര്‍ന്നെടുത്തു...
ഞങ്ങളുടെ ഗര്‍ഭ പാത്രങ്ങളില്‍
അനേകം കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു
ഒരു നാള്‍ കടലായി അവര്‍ ആര്‍ത്തു വരും
നിങ്ങള്‍ കുടിപ്പിച്ച വിഷം അത്രയും ചര്‌ദിക്കും
നിങ്ങള്‍ വിറ്റഴിച്ച ,ചവിട്ടി മെതിച്ച
പെണ്ശരീരങ്ങളും മനസ്സുകളും ചുട്ടുപഴുക്കും
വെന്തെരിയുന്ന ശരീരവും ആത്മാവും
ഒളിപ്പിക്കാന്‍ ഇടമില്ലാതെ
ഞങ്ങളുടെ സ്നേഹവും ,ലാളനയും ഇല്ലാതെ
നിങ്ങളുടെ അസ്ഥികള്‍ ഉരുകും......
മുനീറ നരിക്കോടന്‍
വിരിയാന്‍ അറിയാത്ത സ്വപ്നങ്ങളെ
അകലാന്‍ കഴിയാത്ത നിമിഷങ്ങളെ
മറക്കാന്‍ കഴിയാത്ത ഓര്‍മ്മയുമായി
വെമ്പുന്നു എന്‍റെ ഹൃദയം
നിനക്കായി വിരിഞ്ഞൊരു മാനസ പൂവിതള്‍
നിനക്കായി ഞാന്‍ കോര്‍ത്തിണക്കി
നിനക്കായി ഞാന്‍ കാത്തു വച്ചു.
നിന്റെ ഓര്‍മ്മയില്‍ ഞാന്‍ അതിനു കാവലിരുന്നു
ഈ മഞ്ഞണിഞ്ഞ രാവില്‍
മഞ്ഞിന്‍ കുപ്പായമണിഞ്ഞ തോണിയില്‍
കാത്തിരിക്കുന്നു ഞാന്‍ ഏകയായി
നീ വരും നിമിഷത്തില്‍ നിനക്കായി ചാര്‍ത്താന്‍
ഞാന്‍ കരുതിയ വരണമാല്യം എന്‍
കൈകളില്‍ കിടന്നു വിറക്കുന്നു
മഞ്ഞിന്‍ തണുപ്പെന്നു കരുതിയെങ്കില്‍
എനിക്കും,നിനക്കും തെറ്റി
മോഹങ്ങളേ .മോഹങ്ങളായി നില നിര്‍ത്തി
ചാര്‍ത്താം നിനക്ക് അക്ഷര പൂവ് തന്‍ വരണമാല്യം
എന്റെ ഈ തണുത്ത ശരീരത്തില്‍
മുനീറ നരികോടന്‍
അകലാന്‍ കഴിയാത്ത നിമിഷങ്ങളെ
മറക്കാന്‍ കഴിയാത്ത ഓര്‍മ്മയുമായി
വെമ്പുന്നു എന്‍റെ ഹൃദയം
നിനക്കായി വിരിഞ്ഞൊരു മാനസ പൂവിതള്‍
നിനക്കായി ഞാന്‍ കോര്‍ത്തിണക്കി
നിനക്കായി ഞാന്‍ കാത്തു വച്ചു.
നിന്റെ ഓര്‍മ്മയില്‍ ഞാന്‍ അതിനു കാവലിരുന്നു
ഈ മഞ്ഞണിഞ്ഞ രാവില്‍
മഞ്ഞിന്‍ കുപ്പായമണിഞ്ഞ തോണിയില്‍
കാത്തിരിക്കുന്നു ഞാന്‍ ഏകയായി
നീ വരും നിമിഷത്തില്‍ നിനക്കായി ചാര്‍ത്താന്‍
ഞാന്‍ കരുതിയ വരണമാല്യം എന്‍
കൈകളില്‍ കിടന്നു വിറക്കുന്നു
മഞ്ഞിന്‍ തണുപ്പെന്നു കരുതിയെങ്കില്‍
എനിക്കും,നിനക്കും തെറ്റി
മോഹങ്ങളേ .മോഹങ്ങളായി നില നിര്‍ത്തി
ചാര്‍ത്താം നിനക്ക് അക്ഷര പൂവ് തന്‍ വരണമാല്യം
എന്റെ ഈ തണുത്ത ശരീരത്തില്‍
മുനീറ നരികോടന്‍
Subscribe to:
Posts (Atom)