''അകലുന്ന സുര്യന്റെ നൊമ്പരം താങ്ങുവാൻ
സന്ധ്യക്ക് ഇന്ന് കഴിയുമോ?
ഭൂമിതാൻ തൻ ചൂട് കുറയ്ക്കുവാൻ
പെയ്യുന്ന മഞ്ഞിൻ കുളിരിനാകുമോ?
ഒഴുകുന്ന കണ്ണീരിനാകുമോ
ചിരിയിൽ അലിഞ്ഞു ചേരുവാൻ
അകലുന്ന നിന്റെ ഹൃദയ വേദന
താങ്ങുവാൻ എന്റെ മനസ്സിനാകുമോ?
സുര്യനും ,സന്ധ്യയും തമ്മിലെ ആത്മബന്ധം എന്തോ
അതെ ആത്മ ബന്ധം . ഞാനും ,നീയും തമ്മിൽ
അടുക്കും തോറും അകലം കൂടുന്ന
ഹൃദയ ബന്ധങ്ങൾ.......
മുനീറ നരിക്കോടൻ
Monday, 29 April 2013
Friday, 26 April 2013
നിന്റെ ഓർമ്മകൾ ............
''ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ
മായുന്ന സ്വപ്നം പോൽ
നിന്റെ ഓർമ്മകൾ എന്നിൽ
നിന്ന് മാഞ്ഞെങ്കിൽ
എന്റെ ജീവിതത്തിൽ
തെറ്റുകളെല്ലാം ശരിയാകുന്നു
ശരികളെല്ലാം തെറ്റായി
തീരുന്നത് എന്ത് കൊണ്ട്
അതിനു കാരണം ഞാൻ എന്ന തെറ്റോ?
ഞാൻ എന്ന തെറ്റിനെ
നീ എന്ന ശരികൊണ്ട്
തെറ്റ് തിരുത്താൻ ശ്രെമിക്കുകയോ
തെറ്റ് തെറ്റായും ,ശരി
ശരിയായും നിൽക്കണമെങ്കിൽ
നീയൊരു സ്വപനമായി മാറണം
ഒരിക്കലും ഓർത്തെടുക്കാൻ
പറ്റാത്ത സ്വപനം
ഇനിയും തെറ്റുകൾ
ആവർത്തിക്കാതിരിക്കാൻ
നീ മാഞ്ഞ് പോവുക ,ഒരു സ്വപ്നംപോൾ
മുനീറ നരിക്കോടൻ
Wednesday, 24 April 2013
ചില സത്യങ്ങൾ...........
''ഓരോ ദിനവും ഉദിച്ചും,
അസ്തമിച്ചും കഴിയുമ്പോഴും
ഓര്‍ക്കുന്നില്ല ഈ മഹാ സത്യം ആരും.....
കാലത്തിന്‍ യാത്രയില്‍ ഭൂമി
കാണിച്ചിടുന്നു പരിവര്‍ത്തനാത്ഭുതം
ബാല്യം,കൌമാരം,യവ്വനം,,വാര്‍ധക്യം
എന്നീ പടികള്‍ കടക്കുന്നു പെട്ടെന്ന്
പോയതൊന്നും തിരിച്ചു വരില്ല
എന്ന മായ ആണല്ലോ ജീവിതം....
മനുഷ്യന് നിത്യത ഇല്ല എന്ന
സത്യം തെറ്റാതെ തുടരുന്നു
ശക്തികളെല്ലാം ക്ഷയിച്ചും,
ഓര്‍മ്മയില്‍ മങ്ങലുമായി ,
നരകള്‍ വ്യക്തമായി തെളിഞ്ഞും
വിഷാദം ഓടിയെത്തുന്നു
ആഗ്രഹിക്കാതെ വാര്‍ധക്യം
ഓര്‍മ്മയായി തീര്‍ന്ന കാലം
വീണ്ടും എത്തുവാന്‍ ഓരോ
മനസ്സും വെറുതെ കൊതിചിടും....
മനുഷ്യ ജീവതത്തില്‍ ഒരു വട്ടം
എത്തും വസന്തം യുവത്വമായ്
ഈ ചെറിയ യാത്രക്കിടയില്‍
സ്നേഹത്തിന്‍റെ നൂറിതള്‍ -
പൂക്കള്‍ മനസ്സില്‍ വിടര്‍ത്തുക...
തിന്മ കൊഴിഞ്ഞു പോകട്ടെ ,നിറയെ-
നന്മ വിരിഞ്ഞ് അഴക് വരട്ടെ ചുറ്റിലും''
മുനീറ നരികോടന്‍
Tuesday, 23 April 2013
നാദം .......
''എന്‍റെ വേദന നിങ്ങള്‍ക്ക്
നാദമായി തീരുന്നുവോ?
കാതില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള നാദം
നിന്‍ പ്രഹരം എല്കുംബോഴാണ്
എന്‍ നാദം ഉയരുന്നത്
അപ്പോള്‍ ഞാന്‍ ഒരു ചെണ്ടയായി
മാറി കഴിഞ്ഞു അല്ലെ?
നീ കൊട്ടി കൊളു നിനക്ക് മതി വരുവോളം
നിസ്സാരമായ തീ ആളികത്തിക്കും ഈ പ്രണയം
വലിയ തീ ഊതികെടുത്തും ഈ പ്രണയം
പ്രണയത്തില്‍ ഭാഷ ഇല്ലെന്ന സാരം
വ്യക്തമാണ് എന്‍ പ്രണയത്തില്‍
ഒഴുകും നാദത്തിന്‍ സ്വരം
കേള്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന നിന്‍ മനം
അതില്‍ അടങ്ങി നില്‍ക്കും വികാരം
എന്‍ ഹൃദയത്തിന്‍ വേദന
പാടി തീര്‍ക്കാം ഞാന്‍ നീ കൊട്ടികോളൂ
എന്‍റെ ശബ്ദം നിലക്കതിരിക്ക്ന്‍
നീ തളരാതിരികുക
നീ കൊട്ട് നിര്‍ത്തും നേരം ഞാന്‍ അറിയും
എന്‍ സ്വരം മോശം ആയെന്ന്
മുനീറ നരിക്കോടൻ
Monday, 22 April 2013
ഒരു അച്ഛന്റെ ഹൃദയ വേദന.......
പോന്നോമനെ അറിയുന്നുവോ നിന്‍റെ അച്ഛന്റെ വേദന?
നിറയവ്വനം നിന്നില്‍ നിഭ്രിതം വിടരുമ്പോള്‍
തപിക്കുകയാണ് എന്‍ നെഞ്ചകം പോന്നോമനെ.......
മകളെ നിന്റെച്ഛന്റെ നെഞ്ചകം നെരിപോടാണകം
വേവുന്നു കുഞ്ഞേ.....തലയില്‍ തീ ആളുന്നു......
പണവും,പൊന്നും കൊടുത്തു നിന്‍റെ ചേച്ചിയെ കൈ പിടിച്ചിറക്കിയതില്‍
പറമ്പും,വീടും കടക്കെണിയില്‍ മുങ്ങി പോയ്.......
ചെറു വാടക വീട്ടില്‍ നമ്മള്‍ ഒറ്റയ്കായി..
എന്ത് ചെയ്യേണ്ടു ഞാന്‍ ഇനി എങ്ങോട്ട് പോകും......
കണ്ണില്‍ അന്ധകാരം ആണല്ലോ....
.വീര്‍പ്പുമുട്ടുന്നു പൊന്നെ........
ജോത്സ്യന്‍ കുറിച്ചുതന്ന നിന്‍ ജാതക കുറിപ്പടി
എന്‍ കൈയില്‍കിടന്നു വിറകുന്നു.....
പവനില്‍ പുതയ്കണം ,പന്തലും,കോപ്പും
,കോളും,സദ്യയും ഒരുക്കേണം .......
എങ്ങിനെ അച്ഛന്‍ ഈ വൈതരണികള്‍ ഒക്കെയും ഭംഗിയില്‍ കടക്കും.....
ഒരു ചായ സല്കാരത്തില്‍ നിന്നും നിന്‍റെ അമ്മയുടെ കഴുത്തില്‍
താലി കെട്ടിയ കാലത്തില്‍ നിന്നും ,,,,
,ലക്ഷങ്ങളുടെ കാലത്തിന്‍ മുന്നില്‍
എത്തിയിരിക്കുന്നു പോന്നോമനെ ഞാന്‍........
എന്‍റെ ഈ മകള്‍ കൂടി പടി ഇറങ്ങും വരെ തേങ്ങുന്ന ഇ മനത്തെ....
താങ്ങീടുവാന്‍ ഈ ശരീരത്തിന് കഴിയേണമേ..........
മുനീറ നരിക്കോടൻ
Sunday, 21 April 2013
സാഗരത്തിന്റെ സാമിപ്യം........
''നിന്റെ കൈ പിടിച്ച് ഈ കടലിനടുത്ത് വന്നപ്പോൾ
തിരമാലകളുടെ ആര്ത്തുലസിചുള്ള വരവിനെക്കാളും
ഉയര്ന്നിരുന്നു എന്റെ ചിരിയുടെ ശബ്ദം....
ഇന്ന് ഞാൻ വന്നപ്പോൾ തിരമാലകൾ ശാന്തമായിരുന്നു
നീ അറിഞ്ഞുവോ ഞാൻ ഇന്ന് എകയെന്ന്.....
എന്റെ ഈ നിശബ്ദദ നിന്നെ ആലോസരപെടുതുന്നുവോ?
തേടുന്നുവോ നീ അതിൻ കാരണങ്ങൾ
നിന്റെ കൈകൾ എന്നെ മാടിവിളിക്കുന്നുവോ?
എന്നെന്നെക്കുള്ള ശാന്തത നല്കുവാനായി
എന്റെ പ്രണയത്തിന്റെ മോചനത്തിനായി ...
മുനീറ നരിക്കോടൻ
കരിവളകൾ........
''ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ കരിവളകള്‍ എന്‍ കൂട്ടിനുണ്ട്
സുഖത്തിലും ,ദുഖത്തിലും എല്ലാത്തിനും മൂക സാക്ഷിയായി.....
കരിവളകളെ....നിങ്ങള്‍ എത്ര പുണ്യം ചെയ്തവര്‍.....
നിങ്ങളുടെ ദുഖം പുറം ലോകം കാണുകയില്ല......അറിയുകയില്ല... .
നിങ്ങളുടെ കറുപ്പ് നിറത്തില്‍...അവ അലിഞ്ഞിലതാകുന്നു......
ദുഖവും,സന്തോഷവും അറിയിക്കാതെ........
കറുപ്പ് ദുഖത്തിന്‍ അടയാളമോ?ആണെങ്ങില്‍ അവ
എന്നെ നോക്കി പോട്ടിചിരികുനതെന്തിന്?
മുനീറ നരിക്കോടൻ
Thursday, 18 April 2013
എന്റെ നിഴൽ...........
''എനിക്കെന്റെ നിഴലിനെ വെറുപ്പായിരുന്നു
എപ്പോഴും എനിക്ക് പിറകിൽ ഒരു ഭീരുവിനെ പോലെ
ജീവിതത്തിലെ ഭയാനക മുഖം ഞാൻ നേരിടുമ്പോൾ
എനിക്ക് കൂട്ടിനു എന്റെ നിഴലില്ലായിരുന്നു
നിഴൽ ഭീരുവിനെ പോലെ പിന്നിൽ ഒളിച്ചിരുന്നു
ഇപ്പോൾ എന്റെ നിഴലുകള്ക്ക് ശക്തി വന്നിരിക്കുന്നു
അവ ഇപ്പോൾ എന്റെ മുന്നിൽ നീങ്ങുന്നു
മുഴു പാതിരക്ക് വാതിലിൽ മുട്ടി വിളിക്കുന്നവരുടെ നേർക്ക്
ഒങ്ങാൻ എന്റെ കൈയിൽ അരിവാൾ വച്ച് തന്നത് എന്റെ നിഴലോ?
നിഴലേ ,,,, നിനകെവിടുന്നു കിട്ടി ഈ ധൈര്യം
എന്റെ ജീവിതമോ അതിനു കാരണം?
തോഴാ ഇനി ധൈര്യമായി മടങ്ങുക നീ
എന്റെ നിഴലുകള്ക്ക് ശക്തി വന്നിരിക്കുന്നു
മടങ്ങുമ്പോൾ നിന്റെ കണ്ണുകൾ നിറയുന്നതെന്തിന്
എന്റെ നിഴലിനെ ഭീരുവായി നിര്ത്തി
നീ എന്റെ നിഴലായി തുടരാൻ മോഹിചിരുന്നോ?
ഇതാണ് കാലത്തിൻ മറിമായം
എന്റെ നിഴൽ എനിക്ക് മുന്നാലെ
നിഴലിന് പിന്നാലെ ഞാനും മുന്നോട്ട് മുന്നോട്ട്
മുനീറ നരിക്കോടൻ
എന്റെ തോനൽ......
''നമ്മുടെ ജീവിതത്തിൽ നാം അറിയാതെയും,പറയാതെയും,പോയ എത്ര ഇഷ്ടങ്ങൾ
അറിഞ്ഞിട്ടും,പറഞ്ഞിട്ടും,സഫലമാകാതെ പോയ എത്ര സ്നേഹ ബന്ധങ്ങൾ
മറക്കാതെ മനസ്സിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന എത്ര മുഖങ്ങൾ,എത്ര നിമിഷങ്ങൾ
നഷ്ടപെട്ട സ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരം മാത്രമാണ് ജീവിതം .......
മുനീറ നരിക്കോടൻ
അറിഞ്ഞിട്ടും,പറഞ്ഞിട്ടും,സഫലമാകാതെ പോയ എത്ര സ്നേഹ ബന്ധങ്ങൾ
മറക്കാതെ മനസ്സിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന എത്ര മുഖങ്ങൾ,എത്ര നിമിഷങ്ങൾ
നഷ്ടപെട്ട സ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരം മാത്രമാണ് ജീവിതം .......
മുനീറ നരിക്കോടൻ
Monday, 15 April 2013
മുഖവും മനവും........
''നിങ്ങൾ കണ്ടുവോ എന്റെ മുഖത്ത്
വിരിഞ്ഞിരികുന്ന സന്തോഷത്തിൻ
പുഞ്ചിരി
മനസ്സിന്റെ വേദന കാണുവാൻ
മുഖം മറന്നുവോ
ഉള്ളിൾ ഇത്രയും വേദന നിറയവേ
മുഖത്ത് ചിരി എങ്ങിനെ വന്നു ?
മനസ്സിൻ വേദന കാണാൻ കഴിയാത്ത വിധം
ഇത്ര അകന്നുവോ മുഖവും,മനസ്സും
ഉള്ളു വിങ്ങുന്ന നെഞ്ചിന്റെ വേദന
മുഖം കാണിക്കുന്നത് ഇങ്ങിനെ ആവുമോ ?
ഈ കാണുന്ന ചിരികളൊക്കെയും
മനസ്സിന്റെ വേദനയാകുമോ?
ഹൃദയം പൊട്ടി പിളരുന്ന വേളയിൽ
മുഖം മനസ്സിന് ശാപമായി മാറിയോ
ഇത്ര നൊമ്പരത്തിലും ചിരിക്കാൻ
കഴിയുമെങ്കിൽ ദുഃഖം അത്രയും അധികമല്ലയൊ
ദുഃഖത്തിൽ കേഴുന്ന മനസ്സുകൊണ്ട്
ചിരി വിടർത്തുന്ന
വിസ്മയ ശോകമാം വദനമേ ......
നിനക്ക് നല്ക്കുവാൻ എന്റെ
വാക്കിലും ദുഖങ്ങളെയുള്ളൂ ''
മുനീറ നരിക്കോടൻ
Wednesday, 3 April 2013
''മൂടുപടം ''
''ഒരു ദുഃഖം എന്റെ കണ്ണിൽ നില്കുന്നു
ഒഴുകി തീരണം അത്
ഒരു പ്രളയം തീര്ത്തിവിടം ഇല്ലാതാക്കണം
അതിൽ ശരീരത്തെ മുക്കി കൊല്ലാൻ കൊതിക്കുന്നു മനം
വെറുതെ ആണെന്ന് അറിഞ്ഞും ,,,ഒരു മോഹം...
ദുഖത്തിൻ ഭാരം കുറക്കാൻ എന്റെ കണ്ണിലെ തൃഷ്ണതയിൾ
ഉദിക്കുന്ന സൂര്യന്റെയും,പെയ്യുന്ന മഴയുടെയുംഇടയിൽ
ഞാൻ ഇട്ട മുഖമൂടി അഴിച്ചു മാറ്റി
ഉയര്ന്ന് പറക്കാൻ കൊതിക്കുന്നു ഞാൻ
പോകുവാൻ സമയമായി.. മുഖമൂടിയില്ലാത്ത
സത്യങ്ങൾ നിങ്ങള്ക്ക് അപ്രിയമാവം
എങ്കിലും ധൃതിയുണ്ടെനിക്ക്
എത്രയും വേഗം നിങ്ങളുടെ മുന്നിൽ തുറക്കുവാൻ ..
മുനീറ നരിക്കോടൻ
Subscribe to:
Posts (Atom)