Wednesday, 29 May 2013

'പ്രണയ മന്ത്രണം......

''പ്രണയ മന്ത്രം ചുറ്റും മുഴങ്ങിടുമ്പോൾ
മാനത്തിന്റെ മുഖത്തും സന്തോഷം
കടലിനു അത്ഭുത സുഖശാന്തി
സന്ധ്യക്കും ഉണ്ടൊരു  നാണം

ഭൂമിയിലാകെ പ്രണയ മന്ത്രണം
കാറ്റിലും ഉണ്ടൊരു സംഗീതം
പുഴകളിലോക്കെയും കളനാദം
പൂക്കളിലാകെ പൂമണം
നിലാവിൽ ഇന്ന് ചിരിമേളം

പല ജന്മങ്ങളും കടന്നുപോയ ഭൂമിയിൽ
പരമ സുഖമന്ത്രം പ്രണയമന്ത്രണം
ഇവിടെ ബഹുജന  സാഗരതീരം
മനസ്സിനുള്ളിൽ പ്രണയ മന്ത്രണ സ്വരതീരം

പ്രാണനാഥാൻ ലോകത്തിലാകെ
തിങ്ങി നിറഞ്ഞ്  വിളങ്ങുമ്പോൾ
നിന്നിൽ സമര്പിച്ചു ഞാൻ
ഉടലും.പ്രാണനു മൊന്നാകെ

എന്റെ മരണത്തിലും ഉണ്ടൊരു പ്രണയമന്ത്രണം 

                          മുനീറ നരിക്കോടൻ  

Saturday, 25 May 2013

കണ്ണുനീർ മഴ...........

''മാനം പെയ്യുന്നു .....നിറയുന്നു പുഴകള്‍...
ഒഴുകുന്നു നദികള്‍.....കാറ്റ് വീശുനില്ല.......
മരങ്ങള്‍ ആടി ഉലയുനില്ല.......എനിക്ക് കുളിരുനില്ല....
ആകാശം തെളിഞ്ഞിരിക്കുന്നു....പൊള്ളുന്ന ചൂട്......
പക്ഷെ ഞാന്‍ നനയുന്നു.ഓ...അപ്പോള്‍ പെയ്തോഴുകിയത്?
എന്‍റെ കണ്ണ് നീരോ?നിറഞ്ഞതോക്കെയും?എന്റെ മനസ്സോ?
ഒഴുകിയത് ഒക്കെയും?എന്‍റെ ദുഖങ്ങലോ?
കണ്ണുനീര്‍ തുള്ളിയെമഴയോട് ഉപമിക്കാന്‍തോനിയ
എന്‍റെ ജീവിതമേ......നിനക്ക് നന്ദി............

                    മുനീറ നരിക്കോടൻ

Saturday, 18 May 2013

സ്മൃതികൽ............

''മനസ്സിൽ കൊളുത്തിവെച്ച വിളക്കിലെ
തിരിനാളം കെടുത്തിയതെന്തിന് നീ
കുളിര് ചൊരിയും സുന്ദരമാം പഴയ
ഓര്മ്മകൽ മറന്നതെന്തിന് നീ

ഞാൻ എഴുതിയ പ്രണയ കുറിപ്പുകളെല്ലാം
തീയിൽ എരിച്ചതെന്തിന് നീ
ഞാൻ പുകഴ്ത്തി പാടിയ പ്രണയത്തിൻ
അർഥങ്ങൾ  നശിപിച്ചതെന്തിന് നീ

എന്റെ ഓര്മ്മ മാത്ര മായുള്ള നിന്റെ
മനസ്സിൽ വേറൊരു ഓര്മ്മയ്ക്കായി
ഇടം നല്കിയതെന്തിന് നീ
നീ നേടിയതെല്ലാം നിന്റെ  ആത്മ
സുഖതിനാകുമ്പോൾ  എന്റെ
ആത്മാവിനെ നശിപിച്ചതെന്തിന്  നീ

ഉത്തരങ്ങളുമായി  നീ വരുമ്പോഴേക്കും
വലിയ ഒരു ഉത്തരമായി ഞാൻ മാറിയിരിക്കും

                                  മുനീറ നരിക്കോടൻ

Monday, 13 May 2013

''ഒരു വട്ടമെങ്കിലും.........

''എന്റെ അരികിൽ വരുകില്ലേ നീ
ഒരു വട്ടമെങ്കിലും വരുകില്ലേ നീ
എനിക്ക് വേണ്ടിയും നിന്റെ
മണിയറ വാതിൽ തുറക്കുകില്ലേ

എനിക്കും നിന്നെ കാണാൻ
അവസരം ഒരുക്കുകില്ലേ
എന്നിലേക്കും നിന്റെ
മിഴികൾ തുറക്കുകില്ലേ


നിന്റെ തണുത്ത പുഞ്ചിരി
എന്നിലും ചൊരിയുകില്ലേ
ആ ചിരിയിൽ  ഞാൻ
ലയിച്ചലിഞ്ഞാലും വിരിയും
എന്റെ മുഖത്തിൻ  നവകാന്തി

നിനക്കായ്‌ കാത്തുവച്ച
തുടുത്ത ചുണ്ടുകളിൽ
എനിക്കും തരികില്ലേ
നിന്റെ മണിമുത്തങ്ങൾ

എന്നെയും നീ വന്ന് വിളിക്കുകില്ലേ
എനിക്കാ വിളി കാതിൽ
തേന്മഴയായി പെയ്യുമ്പോൾ
നിങ്ങൽക്കതൊരു   നൊമ്പരമാകാം

ചിരിച്ചുകൊണ്ട് ഞാൻ പോയിടുമ്പോൾ
കരയരുതേ നിങ്ങൾ എനിക്കായി.....

                   മുനീറ നരിക്കോടൻ

Saturday, 11 May 2013

''ഈ അമ്മദിനത്തിൽ ''അമ്മമാര്ക്കുള്ള ''സമര്പണം

 ''മാതാവിന്‍റെ തേങ്ങല്‍
അറിയുന്നു ഞാന്‍
മകളെ ഒരു നോക്ക് കാണാന്‍
ആ മനം തുടിപ്പതും കാണാം
ഞാനും ഒരു മാതാവയതിനാല്‍
എന്‍കുഞ്ഞുങ്ങളെ കൈവിടാന്‍
വയ്യ എനിക്ക്

അമ്മേ .....നീ എനിക്ക് തണല്‍
ഏകിയത് പോലെ
എന്‍റെ മക്കളെ ഞാന്‍
കാത്തുകൊള്ളട്ടെ

അമ്മേ .... നിന്‍ വയ്യായിമയില്‍
നിന്‍ അടുത്തെത്താന്‍
നിന്നെ ശുശ്രുഷിക്കാന്‍
എനിക്ക് കഴിയുന്നിലല്ലോ

അറിയാം നാളെ ഞാനും ഈ ഗതിയില്‍
മകളെ നീയും നാളെ ഈ ഗതിയില്‍
ഇതു കാലചക്രത്തിന്‍ വിപരീത ഗതി

           മുനീറ  നരിക്കോടൻ

''കടിഞ്ഞാണ്‍........

''വരുവാൻ ഇല്ലിനി ആരും എന്ന് കരുതി ഞാൻ  
പിന്നെയും വന്നു നീ
വരുവാനുള്ള ദിനങ്ങളുടെ ഓർമ്മകൾ 
പിന്നെയും  ഞാൻ ആനന്ദത്തിൽ  ലയിച്ചു

സൂര്യൻ തെളിഞ്ഞുനിന്നു
പ്രകൃതി വർണ്ണങ്ങളാൽ  സുന്ദരമായി
ഇന്ന് എനിക്ക് മുന്നിൽ നീ വരുമ്പോൾ
വീണ്ടും വസന്തം വന്ന പോൽ

ദുഖങ്ങളെല്ലാം കഴിഞ്ഞുപോയി
സന്തൊഷമെൻ ഇനി ജീവിതത്തിൽ
മനസ്സില് പ്രതീക്ഷയാകുമ്പോൾ
വീണ്ടും ദുഃഖം താങ്ങുവാൻ
എന്നോണം മനം കാത്തിരിക്കുന്നു

 ഇന്ന് പഴയ ഓർമ്മതൻ
കടിഞ്ഞാണിൽനിന്ന് കുതറി മാറിടുമ്പോൾ
സ്വപ്നവും സന്തോഷവും ജീവിതത്തിൽ നിന്ന്
നിത്യവും അകന്ന് പോകുമ്പോൾ
മുരടിച്ച് പോയ എന്റെ മനസ്സിൽ
നിന്റെ വരവെങ്ങിനെ സന്തോഷം നല്കും ?
വീണ്ടും നീ വന്നാലും ഇന്ന്
നമ്മൾ ആ പഴയ കൂട്ടുകാരാകുമോ ?

             മുനീറ നരിക്കോടൻ

Wednesday, 8 May 2013

''മറുവാക്ക്...................

'' ആ ഒരു വാക്കിൽ
നക്ഷത്രങ്ങൾ കണ്ണ് ചിമ്മിയോ
മാനം നാണിച്ച് നിന്നോ ,
തെന്നൽ കുളിരെകിയോ
മറുവാക്ക് മൊഴിയാൻ
ഹൃദയം തുടിക്കുമ്പോൾ
നിന്റെടുത്ത്  എത്തുവാൻ
കഴിയാതെ ദിനങ്ങൾ
ഓരോന്നായി കൊഴിയുമ്പോഴും
ആ മറുവാക്ക് നിനക്കായി
സൂക്ഷിച്ചു വച്ച് ഞാൻ
മണ്ണിൽ മുളചിടുന്ന ചെടിയിൽ
മനസ്സിൻ വികാരം തിരിച്ചറിഞ്ഞു
പൂവ് വിടരുന്നു എങ്കിൽ
എന്റെ മറുവാക്ക് നിനക്കായി
ആ പൂവിൽ കാണാം

          മുനീറ നരിക്കോടൻ

Monday, 6 May 2013

കുരുക്ക് .......

''അര്ഹിക്കുന്ന സ്ഥാനത്തിനുംവിലപെട്ട ജന്മത്തിനും
ഇടയില ഒരു ശകുനംഅത് എന്തോ , എവിടെയോ?
ക്രൂശിക്കപെടാൻ വിധിക്കപെട്ട ജന്മങ്ങൾ

തടസങ്ങൾ തട്ടി മാറ്റി അകന്നിടുമ്പോൾ
കാലിൽ  തടയുന്നു കുരുക്കുകൾ
അഴിചിടുംതോറും മുറുകുന്ന കുരുക്കിൽ നിന്നും
രക്ഷ ഒരു വലിയ കുരുക്ക് മാത്രം

ജീവനുള്ള കാലം വരേയും
കടപെട്ടിരികുന്ന മൃത്യുവെ......
ഒരു നേരമെങ്കിലും നിന്നെ പുല്കാൻ കഴിഞ്ഞാൽ
ജന്മം  എത്ര സാഫല്യം , സുന്ദരം

       മുനീറ നരിക്കോടൻ

Saturday, 4 May 2013

പ്രചോദനം............


''വാക്കുകൾ  കൂരംബുകളായി
ഹൃദയത്തിൽ തറക്കുമ്പോൾ
പൂർവാധികം  ശക്തിയോടെ
ഉടലെടുക്കുന്ന അക്ഷരങ്ങളാനെന്റെ കൂട്ട്
അക്ഷരങ്ങളാനെന്റെ ആയുധം......

അക്ഷരപിറവിക്ക് ഇടം കൊടുക്കുന്ന
നിന്റെ ശത്രുത മനോഭാവത്തിൽ
തകരുന്ന എന്റെ ഹൃദയത്തിൽ
നിന്നുംഉയരുന്നു  ഒരു നാദമായി,
താളമായി എന്റെ വരികൾ
അതിനും കടപ്പാട് നിന്നോട്........  

ആവനാഴിയിലെ അവസാന അസ്ത്രം
നീ എടുക്കുമ്പോഴേക്കും
പിന്തള്ളപെട്ട പടിയിൽ നിന്നും
വിജയതിൻ കാഹളം മുഴങ്ങിയിരിക്കും
വിജയത്തിൻ പടി മുന്നിലെങ്കിലും
ചവിട്ടു പടി നീയാണ്

അടുത്ത അസ്ത്രവും എടുക്കു നീ..............
എന്നിൽ അടുത്ത വരികളും പിറവികൊള്ളും

           മുനീറ  നരിക്കോടൻ

Friday, 3 May 2013

എന്റെ എഴുത്ത്...........

.
''എഴുതാന്‍ അറിയില്ല എനിക്ക് ,
എഴുത്ത് എന്തെന്ന് അറിയില്ല എനിക്ക്
നിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വരുമ്പോള്‍
അക്ഷരങ്ങള്‍ മനസ്സില്‍ ഒത്തു ചേരുന്നു
അവിടെ വാക്കുകള്‍,വാക്യങ്ങള്‍
പിന്നെ എന്തൊക്കയോ അര്‍ഥങ്ങള്‍
നിന്‍റെ ഓര്‍മ്മയില്‍ പിറക്കുന്ന എന്‍റെ വരികളില്‍
ഒളിഞ്ഞിരിക്കുന്നു അതിന് അര്‍ഥങ്ങള്‍
നീ ആരെന്നും,ഞാന്‍ ആരെന്നും,
നമ്മുടെ ഇടയിലെ വികാരം എന്തെന്നും
എന്‍റെ വരികളില്‍ പിറക്കുന്നു
അക്ഷര കൂട്ടങ്ങളില്‍ മറഞ്ഞിരിക്കുന്നു നീ
അതുകൊണ്ട് തന്നെ അക്ഷരങ്ങളെ
ഞാന്‍ സ്നേഹിക്കുന്നു....പ്രണയിക്കുന്നു.....
എന്ന് ഞാന്‍ അക്ഷരങ്ങളെ ഉപേക്ഷികുന്നുവോ
അന്ന് നീ അറിയുക
നിന്നെ ഞാന്‍ മറന്നിരിക്കുന്നു
എന്നന്നേക്കുമായി

                 മുനീറ  നരിക്കോടൻ