Monday, 23 December 2013

..........സ്വപ്നത്തിലെ ഹാരം............

        ..........സ്വപ്നത്തിലെ ഹാരം............

ഒരു  കിനാവിന്റെ  ഉൾവിളിയിൽ
ഒളിഞ്ഞിരുന്ന  സ്വപ്‌നങ്ങൾ
അറിയാതെ  എൻറെ  മനസ്സിൽ
എന്നും  കുളിർ  പകർന്നു

തെന്നലായി  നീ  വന്നുവോ
പ്രിയാ  എന്നെ  തലോടുവാൻ 
ആർക്കും  അറിയാതെ  പോയൊരു 
ഹൃദയത്തിൻ  ആഴമറിയാൻ

ഇന്നെൻറെ  സ്വപ്നത്തിൽ  നിനക്കായ്
ഞാൻ  പണിയിച്ചൊരു  ഹാരവും
എന്നോട്  പരിതപിക്കുന്നു
നിന്നെ  ഒന്ന്  കണ്കുളിർക്കെ  കാണുവാൻ 
ആ  സാന്ത്വനമാം   മുത്തുകൾ 
നീ  മൊഴിയുന്നത്  കേൾക്കുവാൻ 

എൻറെ  ജീവനിൽ  നീ
എനിക്ക്  നല്കിയ  സ്നേഹം
ഒരു  വാടാത്ത  പൂവായി 
എൻറെ   ആരാമത്തിൽ  നിത്യ 
വസന്തമായി  നിന്നെ  കാണാം

ഒരു  യാത്രയുടെ  വിരഹമറിയിക്കാതെ
നീ  അകന്നിടാൻ 
ഞാൻ  വല്ലാതെ  കൊതിച്ചു
എന്നിലെ  തളർത്തുന്ന  ചിന്ത്യ്ക്കൊരു
വിരാമം  കുറിക്കാനായി  മാത്രം  അല്ല

എനിക്ക്  അറിയില്ല  പാരിൽ  ഒരു  ദൂരവും
മനസ്സിലൊരു  അകലവും  സൃഷ്ട്ടിക്കാൻ
ഇനി  ഒരിക്കലും  എല്ലാം  പറഞ്ഞു 
തീർക്കുമീ  മനസ്സിനെ  നീ
അറിയാതെ  പോകരുത്
 
ഒരിക്കലെന്നെ  അറിയും  വരേയ്ക്കും
കാത്തിരിക്കുക  നാഥാ
 ആ അവസാന നാളിനായ്‌

         ............മുനീറ നരിക്കോടൻ,,,......

Sunday, 22 December 2013

...........പുലരിയിലെ പ്രണയം ........

         ...........പുലരിയിലെ  പ്രണയം ........

ഓരോ  ഇലകളും  പൊഴിയും  മുന്നേ
മറ്റൊരു  ദളത്തിനായി  കാതോര്ക്കുന്നു
ഒരു  നവ  ശിശിരം  ഉണരുമീ  പുലരിയിൽ
നീ   എന്നോട്  പറഞ്ഞത്   നിറവുള്ള  സ്നേഹം

ഓരോ  സത്യവും  തലതല്ലി  ചാവുന്നു 
മറ്റൊരു  തെറ്റിനെ  മറച്ചു  വെക്കാൻ
എന്നാലും  ഇന്ന് നിന്റെ  സന്തോഷം  നാളെയും
മായാതെ  നില്ക്കുവാൻ  പരിശ്രമിക്കാം

ഒരു  പുലരിയുടെ  ഗദ്ഗദം
കേൾക്കുവാൻ   നിന്നില്ല   ഉദയ  സൂര്യൻ
മനസ്സിന്റെ  പരിഭവം  തീീർക്കുവാൻ
കൊതിച്ചു  ഞാൻ  മനസ്സൊന്നു  കൊടുത്തപ്പോൾ
കേൾക്കാതെ   പോയെന്റെ  പരിഭവങ്ങൾ

ആരോടും  പറയാതെ  വിങ്ങുന്ന 
മനസ്സുമായി  ഒരു  ഗെഹ  ചിന്തയിൽ  
മയങ്ങി   ഞാനും  എന്റെ  മോഹവും

           .............മുനീറ നരിക്കോടൻ................

Saturday, 21 December 2013

...........ഞാനെന്ന കടൽ.............

        ...........ഞാനെന്ന കടൽ.............

ഒഴുകി  എത്തുന്ന  തിരമാലകളെ
തല്ലിയുടക്കുന്ന  തീരങ്ങളെ
ഈ  കടലിനോടെന്തിനീ  വെറുപ്പ്‌

ഒരായുസ്സ്   മുഴുവൻ   ഭക്ഷിച്ചാലും
തീരുമോ   നിങ്ങള്ക്ക്   എന്റെ  വിഭവങ്ങൾ
എന്റെ  ആഴങ്ങളിലേക്ക്   ഒന്നടുത്തറിഞാൽ
ആര്ക്കാണ്   എന്നെ   വെറുക്കാൻ   കഴിയുക

എന്നെ   ഒന്ന്  തോട്ടുരസിക്കാത്തവർ
ആരുണ്ടീ  കൂട്ടരിൽ
ലോകമേ  തറവാട്  എന്ന് കരുതുന്ന എന്നിലും 
കണ്ടിടാം  ചില  പരിഭവം

കൊപമായി  വന്നാൽ  ചില  രൗദ്ര  ഭാവവും
പിന്നെയും  ഇരു  ചെവി  അറിയാതെ   ഒഴുകിടും
സൌമ്യമായി  എന്നിലും   ശാന്തമായി
സൌഹ്രദം    ഓളങ്ങൾ  തന്നെയും

മായുന്ന  നിലാവിന്റെ  ചന്ദവും
എൻ  മേനിയിൽ
വർണ്ണങ്ങൾ  പൂകിടും  മനസ്സിൽ  ആനന്ദം
വല്ലാതെ  ഉന്മാദം  പേറുന്ന
ഹൃദയത്തിൽ  ഒരിക്കൽ  ഞാൻ  ഇളകിയാൽ
എല്ലാം  തകര്ന്നിടും  തീരവും   പോയിടും

ഇന്നിന്റെ  സന്തോഷം   മാഞ്ഞിടും
അറിയാതെ  ഞാനൊന്ന്  സുനാമിയായി
വീശിയാൽ ആരാലും   അരിഞ്ഞിടും
പാരിന്റെ  അറിയാത്ത  കടലിന്റെ വികൃതികൾ

ഇന്ന്  എന്റെ മടിത്തട്ടിൽ
മുലയൂട്ടും  സസ്തനി   പാര്ക്കുന്നു
അതുതന്നെ  ചൊല്ലി  ഞാൻ  കടലമ്മ
ഞാനെന്നും  ഒരു  പാവം  കടലമ്മ 

              .....മുനീറ നരിക്കോടൻ....

Wednesday, 18 December 2013

..............മലർവാടി..............


     

              .........മലർവാടി.............

അലിവുള്ള   മനസ്സാം എന്റെ  മനസ്സ്
അത്  മാറ്റത്തെ  നിന്നിടാം
നിന്നിലെ  ഭാവിതന്‍
സുരക്ഷിതമാകുവാന്‍
ഇനിയുള്ള  നാളിൽ   നിന്നിൽ 
ഒരു  ദുഖവും  പാടില്ല

നിന്റെ  മനസിന്‍റെ  മലര്‍വാടി
സന്തോഷമാവണം അതിനായി
പ്രവർത്തിക്കാം  ഞാൻ  കഠിനമായ്‌

ഒരു  പൂവണിയാന്‍ പോകുന്ന
സ്വപ്നവുംകാതോര്‍ത്തു 
സ്നേഹത്തിന്‍ പുഞ്ചിരി
മനസ്സില്‍ തെളിയട്ടെ 
എന്‍റെ  പ്രിയാ  നിന്നിൽ

നിന്നിലെ  ആശകൾ നിറവേറാന്‍
ഞാന്‍ വിട ചൊല്ലിടാം  പ്രിയാ
ഈ  ലോകത്ത്  നിന്ന്

ഒരു പിടി  മണ്ണും  ഒരു തുള്ളി
കണ്ണുനീരും നീ  എനിക്കായി 
നല്കും  എന്ന പ്രതീക്ഷയോടെ
അതാവട്ടെ എന്റെ പ്രണയത്തിൽ
ഞാൻ നിന്നോട് ചോദിച്ചു
വാങ്ങിയ സമ്മാനം

എന്റെ   കരച്ചിൽ  കാണാത്ത 
നിന്നെ  ഞാൻ എന്തിനു 
കരിയിപ്പിക്കാതിരിക്കണം ....?

                          ........ മുനീറ നരിക്കോടൻ.......

Tuesday, 17 December 2013

........സ്വപ്നം ....

           ........സ്വപ്നം ....

പ്രിയ  പ്രാണനാഥ  എന്നെനിക്ക്
വിളിക്കാന്‍ കൊതിയായിരുന്നു
എന്‍റെ  കളിക്കൂട്ടുകാരാ നിന്നെ 

ഓര്‍മവെച്ച  നാളുകൾ  തൊട്ടു
ഞാൻ  ഒര്തിരുന്നു  നിന്നെ
ബാല്യവും  കൌമാരവും  യൌവനവും
പടി  ഇറങ്ങും  നേരവും  കാത്തിരുന്നു  നിന്നെ

പ്രതീക്ഷയില്‍ ഞാന്‍ മെനഞ്ഞ സ്വപ്നവും എന്തേ
യാഥാര്‍ത്യ  മാക്കാതെ  പോകുന്നു
ഒന്നും  മറുവാക്ക്  പറയാതെ  എന്നോട്
എന്തിനീ  മൌനം   ഭാവിച്ചു അകന്നുനീ

വാര്ദ്ധക്ക്യം  കൂടെ  വന്നു  വിളിച്ചപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല  പിരിയാത്ത  ഒരു
ഇണയായി  നീ  എന്നിലെന്നും  വാടാതെ
ഒരു  പുഞ്ചിരിയായി  കൈകോര്‍ത്തു
മുന്നേ  നയിക്കുമെന്ന്

ഇനി  ഞാനെന്തു  പറയും  എന്റെ
മനസ്സിൽ  കോര്‍ത്തൊരു  പുണ്യമാം  വസതിയില്‍
ഒരു  നാള്‍ ഉറങ്ങുവാന്‍ കൊതിച്ചെന്‍റെ
ഹൃദയത്തിൽ  തെളിയാതെ  പോകുമോ
നിന്‍റെ  മുഖവും   മറന്നൊരീ  സ്നേഹവും

ആര്‍ക്കുമീ  ഭൂമിയില്‍ തികയ്ക്കാൻ  കഴില്ല
പൂർണ്ണത  ഇല്ലാത്ത  ജീവിയല്ലോ 
ഞാൻ  എന്ന മനുഷ്യൻ .........

                ..... മുനീറ നരിക്കോടൻ......

Monday, 16 December 2013

.................പുതു ജന്മം .......



അറിയാതെ  ഞാൻ  അറിയാതെ
നിന്നിൽ  അറിയാതെ  അടുത്തുവോ
പിന്നെ നമ്മളായി മാറിയോ

ഞാന്‍ തന്ന വാക്കുകള്‍
അവിടെ  നമ്മളാല്‍ പാലിക്കാന്‍
കഴിയാതെ  വന്നാല്‍ പിന്നെ
ഞാന്‍ എന്‍റെ  പരിമിതിയില്‍
മാത്രമായി  ഒതുങ്ങിടാം  എന്നും

ഈ  ജന്മ്മം   നമുക്കായി  കഴിയുമോ
ഒന്നിച്ചു  ഒന്നായി  കഴിയുവാന്‍ ..?
വിധി  ഇവിടെ  നമ്മുടെ  ഹൃദയത്തിൽ 
പാര്‍ക്കും  സ്നേഹത്തിനൊരു
കൂട്ടിനായി സ്വപ്ന ജീവിതം
യാഥാര്‍ത്ഥ്യമാകുമോ.,,,?

നിന്‍റെ  കൂടെ  കൂടുവാന്‍ ഉള്ള
മോഹമാണ്  മനസ്സിൽ  എന്നും
ഇതാണ്  നിത്യ സത്യവും

ഈ  ദുര്‍ഘട  വഴിയില്‍ ഞാന്‍
എന്നെ  മറന്നാലും  നിന്നെ  ഒരിക്കലും
മറക്കാന്‍ കഴിയില്ല  ഈ  ജന്മത്തില്‍
പുതുജന്മം  നമ്മള്‍ക്കു  മാത്രമായി
കഴിയുവാന്‍ വിധിക്കപ്പെടട്ടെ

അറിയില്ല എനിക്ക് പ്രിയാ
ഇതു എന്റെ തെറ്റാണ് എങ്കിൽ
ഇതാണ് എന്റെ ശരി ...

         ..... ......മുനീറ നരിക്കോടൻ........

Sunday, 15 December 2013

,,,,,,,,,കാഴ്ചകൾ ,,,,,,,,,,,,,,

.............കാഴ്ചകൾ ...........

ചന്ദനത്തിൽ ചാലിച്ച സിന്ദൂരവുമായി
സന്ധ്യകൾമെല്ലെ അകന്നീടുമ്പോൾ
അകലെ പടിഞ്ഞാറ് സൂര്യനും മാഞ്ഞു

ഇരുൾ വീണ രാത്രിയിൽ താരകങ്ങൾ
ആരോ കൊളുത്തിയ വെളിച്ചവുമായി
ഈ ആകാശത്തെ സുന്ദരമാക്കീടുമ്പോൾ

പ്രഭാതത്തെ വരവേൽക്കാൻ മനോഹരമായ
രാത്രിയും മെല്ലെ മറഞ്ഞിടുമ്പോൾ
ഇവിടെ ഈ കീറ പായയിൽ
പകുതി അടഞ്ഞ കണ്ണുകളും ആയി
ആരെയോ ഇനിയും കാത്തുനില്ക്കുന്നു

പാതി വയറും പൂർണ്ണമാകാത്ത
കിനാക്കളുമായി   ഇനിയും
വസന്തം വന്നണയാത്ത വഴിയിൽ ഞാൻ

          ................മുനീറ നരിക്കോടൻ............

Saturday, 7 December 2013

....അഗ്നി .....

              
തിരശ്ശീല ഉയരുന്നു ........

ഒരു പാട് വർഷത്തിൻ പിറകോട്ട്
ആഹ്ലാദങ്ങളും ആഘോഷങ്ങളും
ആരവങ്ങളും നിറയെ
സന്തോഷങ്ങളും കാണാം ..

നദിയിൽ രണ്ടു പ്രണയ ആത്മാക്കൾ
താമര മലരായ്‌ വിരിയുന്നു .
പ്രേമ രാഗം ,രാഗ ലയം ,
പുഴകളും തീരവും പുളകം കൊണ്ടപ്പോള്‍
ഒടക്കുഴലിൻ നാദം ഉതിർന്നപ്പോൾ
വസന്തം ഭൂമിയിൽ വന്നപോൽ
എങ്ങും ആനന്ദ വേള.

പ്രണയിനി ഒരു മാൻപേട
അതാ മാൻ പേടയുടെ കണ്മുനയിൽ
ഒരമ്പ് തൊടുത്തു മുനി ...
നിർത്തം ചെയ്ത മാൻപേട
അണഞ്ഞു ചൈത്ര പൌർണ്ണമി പോലെ

ഉടൻ പിറന്നു ഒരു കുരുക്ഷേത്ര യുദ്ധം
ചോര ചീന്തിയ ഹൃദയവുമായി
ഭൂമിതൻ മാറിലേക്ക്‌
പ്രാണ നാഥനും അണഞ്ഞു

മനുഷ്യാ ..നീ എന്തിനു ഇവരുടെ
പ്രണയത്തിൻ പിറകെ തേടി വന്നു .
ഇവരുടെ പ്രണയം
അഗ്നിയായ്ഉയിർ കൊണ്ട്
വിഴുങ്ങുകയായ്‌ മാനവരാശിയെ

 .തിരശീല  താഴ്ന്നു ...

           ................മുനീറ നരിക്കൊടാൻ ............