Friday, 27 September 2013

''മണ്ണും,പെണ്ണും,,,,,,,

''ആദ്യം കണ്ടപ്പോൾ നീ
എന്നോട് പറഞ്ഞു
സ്വന്തം മണ്ണിനെ പോലെ
ഞാൻ നിന്നെ സ്നേഹിക്കുന്നു

പ്രണയ മുഹുര്തത്തിൽ
നീ എന്നോട് പറഞ്ഞു
നിനക്ക് മണ്ണിന്റെ മണവും,മണ്ണിന്റെ
നിറവും,മണ്ണിന്റെ രുചിയും ആണെന്ന്

എനിക്കായി ഒരുക്കിയ മഹറുമായി
അടുതുവന്നപോഴും നീ പറഞ്ഞു
മണ്ണിനെകാൾ സൌന്ദര്യം നിനക്ക് തന്നെ എന്ന്

അവസാനം ആറടി മണ്ണിനടിയിൽ
നീ എന്നെ വച്ചപ്പോഴും
നീ പറഞ്ഞു നിനക്ക് ചേര്ന്ന
സ്ഥാനവും,സ്ഥലവും  ഇവിടെ തന്നെ...

തോഴാ ...ഇതിനായിരുന്നോ നീ
എന്നെ മണ്ണിനോട് ഉപമിച്ചിരുന്നത്......

                                                          മുനീറ നരിക്കോടൻ

Thursday, 26 September 2013

''വരം............

''പ്രണയ വല്ലരിയിൽ നിറയെ
പൂക്കൾ വിടർന്ന നിമിഷം
ഞാൻ ഒരു പൂവ് മാത്രമാണ്
നിന്നോട് ചോദിച്ചത്
നീ എനിക്ക് തന്നതോ 
ഒരു പൂമാല തന്നെ ആയിരുന്നു

ആ പൂമാലയും അണിഞ്ഞു ഞാൻ
ഒരു പുടവ മാത്രമാണ്
നിന്നോട് ചോദിച്ചത്
നീ എനിക്ക് തന്നത്
ഒരു മൂട്പടമല്ലേ?

എന്നിട്ടും ഞാൻ  നിന്നോട് ഇത്തിരി
 മണ്ണ് മാത്രമാണ് ചോദിച്ചത്
നീ എനിക്കായി ഒരുക്കിയത്
ഒരു ഖബർ തന്നെ ആയിരുന്നു

ആ ഖബറിലേക്ക് എന്നെ
വെക്കുമ്പോഴും കാണുന്നു ഞാൻ
പ്രണയ വല്ലരിയിൽ 
ഞാൻ ചോദിച്ച ആ പൂവ്
നിന്റെ കൈയ്യിൽ വീണ്ടും ഒരു
പൂമാലക്കായി ഒരുങ്ങി ഇരിക്കുന്നത് ...

                                         മുനീറ  നരിക്കോടൻ

Wednesday, 25 September 2013

''അറിഞ്ഞിടാത്ത ജീവിത ചരിത്രം...........

''കാത്തിരിക്കുന്നു ഞാൻ ഇന്ന്
ഒരു കാലടി ഒച്ചയ്ക്കായി
ഒരു നാളിൽ ഒരു നിശബ്ദ ശബ്ദമായി വന്നു
എൻറെവാതിലിൽ തട്ടി  വിളിക്കുമ്പോൾ
ഒരു അലറ്ച്ചയോടെ വാതിൽ
തുറന്നു ഞാൻ സ്വീകരിക്കും

അന്ന് എനിക്കായി നീട്ടിയ
കരത്തിൽ ഞാൻ കാണും
അന്ന് തൊട്ടു ഇന്നോളം  ഞാൻ നിന്നെ
പ്രണയിച്ചതിന്റെ ഓർമ്മകൾ
വന്നിടാം ഞാൻ ആ ഒര്ർമ്മകളും
മാറോട് അടക്കി പിടിച്ച് നിന്റെ കൂടെ

അങ്ങിനെയെങ്കിലും എന്റെ ഈ
പ്രണയം സാഫല്യമാകുമല്ലോ..........
..
              മുനീറ നരിക്കോടൻ

Tuesday, 17 September 2013

''തിരിച്ചടി..............

''നിന്റെ കൊഞ്ചലിൽ
ജീവിതം മറന്ന കാലം
ഏത് മണ്ടനും  വടി
കൊടുത്തു വാങ്ങും അടി

ആ മണ്ടതരത്തിൽ എനിക്കും
കിട്ടി ജീവിതത്തിലെ അടി
അന്തരംഗത്തിൽ  നിന്നും
ഉയിർ കൊണ്ട കവിതയാൽ
നിനക്കും കിട്ടി തിരിച്ചടി

ഇനിയും വിരിയാനുണ്ടീ
വരികളും കവിതയും
പേനയും ,കടലാസും
ഇന്നെന്റെ മുന്നിൽ

പക്ഷെ നിന്റെ നോവറിഞ്ഞിടും
ഈ മനം നിനക്കായി പിന്മാറുന്നു .....

                    മുനീറ നാരിക്കോടൻ