Sunday, 25 August 2013

''ഓർമ്മയുടെ നിലവിളി.........

'''നീ എന്നോട് കാണിച്ച
അപരാധങ്ങൽക്കൊക്കെയും
എന്റെ വേദനകൾ ഒക്കെയും
കാലം മാപ്പ് നല്ക്കുമോ?

നിനക്ക് വേണ്ടാതതായി
 മാറിയതെന്തേ ഞാൻ
സ്നേഹത്താൽ ആറാടിക്കുവാൻ
ഈ ഭൂമിയിൽ ആരുമില്ലയോ?

നിന്റെ വിരൽ തുമ്പിൽ
പിടിച്ച്നടന്നതും
ചിരിച്ചും,ചിരിപ്പിച്ചും ,കളി പറഞ്ഞും
കാലങ്ങൾ നീക്കിയതും
ഒരു പൂമ്പാറ്റ പോൽ
ഭൂമിയിൽ പാറി പറന്നതും

ഇന്നും എന്റെ ഓർമ്മയിൽ
മായാതെ നിൽക്കുമ്പോൾ
നിനക്ക് എങ്ങിനെ ഇന്ന്
ഉറങ്ങാൻ കഴിയുന്നു
ആ ഓർമ്മകളിൽ ഇന്ന്
ഞാൻ നിലവിളിചിടുമ്പോൾ
നീ എന്റെ കാലനായി മാറുമോ?

                                 മുനീറ നരിക്കോടൻ







Friday, 23 August 2013

അതിര് വരമ്പ്......

''സ്നേഹത്തിനു ചുറ്റും
 അതിര് വരമ്പുകൾ വെച്ച്
എന്റെ മനസ്സ് വെറുമൊരു
 മരുഭുമിയായി മാറി......

സ്നേഹം എവിടെയും
 ഒഴുക്കാൻ  കഴിയാതെ
എന്റെ  ജീവിതം
താളം പിഴച്ചു

താളം പിഴച്ച ജീവിത
വലയിൽ കുരുങ്ങി
സ്നേഹത്തിനു വേണ്ടി
ജീവിത തീരത്ത് വലഞ്ഞു ഞാൻ

സ്നേഹം എന്നോട് കരഞ്ഞു പറഞ്ഞു
'' എനിക്ക് ചുറ്റുമുള്ള അതിർവരമ്പുകൾ ഒന്ന് കൊത്തി മാറ്റു..''

                                                 മുനീറ നരിക്കോടൻ

Monday, 12 August 2013

''മൊഴി.........


''ഓർമ്മകളെ കേൾക്കുക

അവന്റെ വശ്യമാം മൊഴികൾ
ഓരോ നോക്കിലും,ഓരോ മൊഴിയിലും
എന്നിൽ  ഉണര്ത്തിയ  ആത്മ   നിവൃതികൾ
മനസ്സില് അടക്കി ഭരിച്ച
 കിനാവിന്റെ പാഴ് വാക്കുകൾ
ഇത് ദേവ വാക്കുകളോ,അസുര വാക്കുകളോ
ഇടകലര്ത്തിയ  ജീവിത താളമായി മാറിയിരുന്നു

മനസ്സിലെ മേഘ  പാളികൾക്കപ്പുറത്തും
അനന്ത മായി നീണ്ട അവന്റെ മൊഴികൾ
ജീവിതത്തിന്റെ ഇരുട്ടിൽ
സുര്യ രശ്മിയായി വെളിച്ച മേകിയിരുന്നു
ശൂന്യമായ മനസ്സിന്റെ പാളിയിൽ
 ജീവൻ തുടിച്ചിരുന്നു

അവന്റെ  മൊഴികൾ കേൾക്കുമ്പോൾ
 ഉള്ളിൽ ജീവൻ വച്ച ഏതോ
 അഞ്ജാത ചലനങ്ങൾ
എത്രയോ ആയിരം ദിനങ്ങളിലെന്റെ
പ്രാണന്റെ പരിണാമങ്ങളിൽ
കാലടികൾ നൃത്ത ചുവടുകളായി
ജീവിതത്തിൽ മഹാ പ്രളയമായി മാറിയ നിമിഷങ്ങൾ

അവന്റെ ഓരോ മൊഴികളും
 എന്റെ ജീവിതത്തിന്റെ ഇതളുകളിൽ
മൃദുവായി സ്പര്ശനം എകവേ
ഏതോ അസുര നിമിഷത്തിൽ
താളം പ്രകമ്പനമായി മാറിയോ?
എന്റെ നൊമ്പരം നിനക്കിന്ന് ഹര്ഷാരാവങ്ങളോ ,,,,,,,?

                                  മുനീറ നരിക്കോടൻ



Sunday, 11 August 2013

മനസ്സില് പറഞ്ഞതും..........

''പതിവായി പടിവാതിൽ
 കടന്നെത്തി  നീയന്ന്
പരിഭവം പറയാതെ പിണങ്ങി നിന്നു
മൌനം മാത്രം നിറയുന്ന
 മനസ്സിന്റെ ഓർമ്മയിൽ
മൂകമായി ഓര്ക്കുന്നു
 ഞാൻ ഇന്ന് ആ നാളുകൾ

മതിലുകളിൽ ഒന്നിചിരുന്നിട്ട്
മനസ്സില് പറഞ്ഞതും
പലവട്ടം കണ്ടിട്ടും
മിണ്ടാതെ പോയതും

 എല്ലാം ഒരു സ്വപ്നമായി
ഓടി എത്തുന്ന നേരത്ത്
അപ്പോഴും മൂകമായി
ഉണരുന്ന എന്റെ മനസ്സിൽ
മൌനങ്ങളാണ് ഇന്ന്എന്റെ കൂട്ടുകാര്

ദിക്കറിയാതെ തുഴയുന്ന
തോണിയിൽ അക്കരെ വച്ച്
നാം കണ്ടു മുട്ടുമ്പോൾ
വാചാലതയിൽ ഞാൻ ലയിചീടാം

കാത്തുകാത്തിരുന്നിട്ടും
 കാര്യം പറയാതെ
കവിതയായി ഞാനിന്ന്
നിന്റെ  കാതിൽ പറയുന്നു

                                 മുനീറ നരിക്കോടൻ

Wednesday, 7 August 2013

ഹൃദയാഗ്നി............

''ഹ്യദയത്തിൽ കുടിയിരിക്കുന്ന
നിന്റെ ഓര്മ്മകളെ
അഗ്നിയിലെരിയിച്ച്
ഹൃദയം നിര്മ്മലമാക്കണം

കെടാതെ കിടക്കുന്ന അഗ്നിയിലേക്ക്
നിന്റെ ഓർമ്മതൻ ജലമോഴിച്
ആ അഗ്നിയിൽ ഒടുങ്ങണം എല്ലാം
നിന്റെ സ്നേഹത്തിൻ ദീപത്താൽ
 ഒളിഞ്ഞിരിക്കുന്ന എന്റെ
 വെറുപ്പിന്റെ ഇരുട്ട് നീ മാറ്റണം

എന്റെ വാക്കുകൾ
നിന്റെ ജീവിതത്തിൽ എന്നും
കർപ്പുരം പോലെ
സൌരഭ്യം പടർത്തണം
നല്ല മനസ്സോടെ നീ വരുമ്പോൾ
തടസങ്ങളെല്ലാം വഴി മാറിടണം

ഇനിയും നീ വരുമ്പോൾ
തുറക്കും എൻ വാതിൽ
കണ്ണുകൾ നിനക്കായി
കനിവോടെന്നും കാവലാവും

വീണ്ടും എരിയാൻഒരുക്കാതെ ഈ അഗ്നിയിൽ
നല്ല മനസ്സുമായി നീ വരുമോ?

                                                 മുനീറ നരിക്കൊടാൻ