Monday, 23 December 2013

..........സ്വപ്നത്തിലെ ഹാരം............

        ..........സ്വപ്നത്തിലെ ഹാരം............

ഒരു  കിനാവിന്റെ  ഉൾവിളിയിൽ
ഒളിഞ്ഞിരുന്ന  സ്വപ്‌നങ്ങൾ
അറിയാതെ  എൻറെ  മനസ്സിൽ
എന്നും  കുളിർ  പകർന്നു

തെന്നലായി  നീ  വന്നുവോ
പ്രിയാ  എന്നെ  തലോടുവാൻ 
ആർക്കും  അറിയാതെ  പോയൊരു 
ഹൃദയത്തിൻ  ആഴമറിയാൻ

ഇന്നെൻറെ  സ്വപ്നത്തിൽ  നിനക്കായ്
ഞാൻ  പണിയിച്ചൊരു  ഹാരവും
എന്നോട്  പരിതപിക്കുന്നു
നിന്നെ  ഒന്ന്  കണ്കുളിർക്കെ  കാണുവാൻ 
ആ  സാന്ത്വനമാം   മുത്തുകൾ 
നീ  മൊഴിയുന്നത്  കേൾക്കുവാൻ 

എൻറെ  ജീവനിൽ  നീ
എനിക്ക്  നല്കിയ  സ്നേഹം
ഒരു  വാടാത്ത  പൂവായി 
എൻറെ   ആരാമത്തിൽ  നിത്യ 
വസന്തമായി  നിന്നെ  കാണാം

ഒരു  യാത്രയുടെ  വിരഹമറിയിക്കാതെ
നീ  അകന്നിടാൻ 
ഞാൻ  വല്ലാതെ  കൊതിച്ചു
എന്നിലെ  തളർത്തുന്ന  ചിന്ത്യ്ക്കൊരു
വിരാമം  കുറിക്കാനായി  മാത്രം  അല്ല

എനിക്ക്  അറിയില്ല  പാരിൽ  ഒരു  ദൂരവും
മനസ്സിലൊരു  അകലവും  സൃഷ്ട്ടിക്കാൻ
ഇനി  ഒരിക്കലും  എല്ലാം  പറഞ്ഞു 
തീർക്കുമീ  മനസ്സിനെ  നീ
അറിയാതെ  പോകരുത്
 
ഒരിക്കലെന്നെ  അറിയും  വരേയ്ക്കും
കാത്തിരിക്കുക  നാഥാ
 ആ അവസാന നാളിനായ്‌

         ............മുനീറ നരിക്കോടൻ,,,......

Sunday, 22 December 2013

...........പുലരിയിലെ പ്രണയം ........

         ...........പുലരിയിലെ  പ്രണയം ........

ഓരോ  ഇലകളും  പൊഴിയും  മുന്നേ
മറ്റൊരു  ദളത്തിനായി  കാതോര്ക്കുന്നു
ഒരു  നവ  ശിശിരം  ഉണരുമീ  പുലരിയിൽ
നീ   എന്നോട്  പറഞ്ഞത്   നിറവുള്ള  സ്നേഹം

ഓരോ  സത്യവും  തലതല്ലി  ചാവുന്നു 
മറ്റൊരു  തെറ്റിനെ  മറച്ചു  വെക്കാൻ
എന്നാലും  ഇന്ന് നിന്റെ  സന്തോഷം  നാളെയും
മായാതെ  നില്ക്കുവാൻ  പരിശ്രമിക്കാം

ഒരു  പുലരിയുടെ  ഗദ്ഗദം
കേൾക്കുവാൻ   നിന്നില്ല   ഉദയ  സൂര്യൻ
മനസ്സിന്റെ  പരിഭവം  തീീർക്കുവാൻ
കൊതിച്ചു  ഞാൻ  മനസ്സൊന്നു  കൊടുത്തപ്പോൾ
കേൾക്കാതെ   പോയെന്റെ  പരിഭവങ്ങൾ

ആരോടും  പറയാതെ  വിങ്ങുന്ന 
മനസ്സുമായി  ഒരു  ഗെഹ  ചിന്തയിൽ  
മയങ്ങി   ഞാനും  എന്റെ  മോഹവും

           .............മുനീറ നരിക്കോടൻ................

Saturday, 21 December 2013

...........ഞാനെന്ന കടൽ.............

        ...........ഞാനെന്ന കടൽ.............

ഒഴുകി  എത്തുന്ന  തിരമാലകളെ
തല്ലിയുടക്കുന്ന  തീരങ്ങളെ
ഈ  കടലിനോടെന്തിനീ  വെറുപ്പ്‌

ഒരായുസ്സ്   മുഴുവൻ   ഭക്ഷിച്ചാലും
തീരുമോ   നിങ്ങള്ക്ക്   എന്റെ  വിഭവങ്ങൾ
എന്റെ  ആഴങ്ങളിലേക്ക്   ഒന്നടുത്തറിഞാൽ
ആര്ക്കാണ്   എന്നെ   വെറുക്കാൻ   കഴിയുക

എന്നെ   ഒന്ന്  തോട്ടുരസിക്കാത്തവർ
ആരുണ്ടീ  കൂട്ടരിൽ
ലോകമേ  തറവാട്  എന്ന് കരുതുന്ന എന്നിലും 
കണ്ടിടാം  ചില  പരിഭവം

കൊപമായി  വന്നാൽ  ചില  രൗദ്ര  ഭാവവും
പിന്നെയും  ഇരു  ചെവി  അറിയാതെ   ഒഴുകിടും
സൌമ്യമായി  എന്നിലും   ശാന്തമായി
സൌഹ്രദം    ഓളങ്ങൾ  തന്നെയും

മായുന്ന  നിലാവിന്റെ  ചന്ദവും
എൻ  മേനിയിൽ
വർണ്ണങ്ങൾ  പൂകിടും  മനസ്സിൽ  ആനന്ദം
വല്ലാതെ  ഉന്മാദം  പേറുന്ന
ഹൃദയത്തിൽ  ഒരിക്കൽ  ഞാൻ  ഇളകിയാൽ
എല്ലാം  തകര്ന്നിടും  തീരവും   പോയിടും

ഇന്നിന്റെ  സന്തോഷം   മാഞ്ഞിടും
അറിയാതെ  ഞാനൊന്ന്  സുനാമിയായി
വീശിയാൽ ആരാലും   അരിഞ്ഞിടും
പാരിന്റെ  അറിയാത്ത  കടലിന്റെ വികൃതികൾ

ഇന്ന്  എന്റെ മടിത്തട്ടിൽ
മുലയൂട്ടും  സസ്തനി   പാര്ക്കുന്നു
അതുതന്നെ  ചൊല്ലി  ഞാൻ  കടലമ്മ
ഞാനെന്നും  ഒരു  പാവം  കടലമ്മ 

              .....മുനീറ നരിക്കോടൻ....

Wednesday, 18 December 2013

..............മലർവാടി..............


     

              .........മലർവാടി.............

അലിവുള്ള   മനസ്സാം എന്റെ  മനസ്സ്
അത്  മാറ്റത്തെ  നിന്നിടാം
നിന്നിലെ  ഭാവിതന്‍
സുരക്ഷിതമാകുവാന്‍
ഇനിയുള്ള  നാളിൽ   നിന്നിൽ 
ഒരു  ദുഖവും  പാടില്ല

നിന്റെ  മനസിന്‍റെ  മലര്‍വാടി
സന്തോഷമാവണം അതിനായി
പ്രവർത്തിക്കാം  ഞാൻ  കഠിനമായ്‌

ഒരു  പൂവണിയാന്‍ പോകുന്ന
സ്വപ്നവുംകാതോര്‍ത്തു 
സ്നേഹത്തിന്‍ പുഞ്ചിരി
മനസ്സില്‍ തെളിയട്ടെ 
എന്‍റെ  പ്രിയാ  നിന്നിൽ

നിന്നിലെ  ആശകൾ നിറവേറാന്‍
ഞാന്‍ വിട ചൊല്ലിടാം  പ്രിയാ
ഈ  ലോകത്ത്  നിന്ന്

ഒരു പിടി  മണ്ണും  ഒരു തുള്ളി
കണ്ണുനീരും നീ  എനിക്കായി 
നല്കും  എന്ന പ്രതീക്ഷയോടെ
അതാവട്ടെ എന്റെ പ്രണയത്തിൽ
ഞാൻ നിന്നോട് ചോദിച്ചു
വാങ്ങിയ സമ്മാനം

എന്റെ   കരച്ചിൽ  കാണാത്ത 
നിന്നെ  ഞാൻ എന്തിനു 
കരിയിപ്പിക്കാതിരിക്കണം ....?

                          ........ മുനീറ നരിക്കോടൻ.......

Tuesday, 17 December 2013

........സ്വപ്നം ....

           ........സ്വപ്നം ....

പ്രിയ  പ്രാണനാഥ  എന്നെനിക്ക്
വിളിക്കാന്‍ കൊതിയായിരുന്നു
എന്‍റെ  കളിക്കൂട്ടുകാരാ നിന്നെ 

ഓര്‍മവെച്ച  നാളുകൾ  തൊട്ടു
ഞാൻ  ഒര്തിരുന്നു  നിന്നെ
ബാല്യവും  കൌമാരവും  യൌവനവും
പടി  ഇറങ്ങും  നേരവും  കാത്തിരുന്നു  നിന്നെ

പ്രതീക്ഷയില്‍ ഞാന്‍ മെനഞ്ഞ സ്വപ്നവും എന്തേ
യാഥാര്‍ത്യ  മാക്കാതെ  പോകുന്നു
ഒന്നും  മറുവാക്ക്  പറയാതെ  എന്നോട്
എന്തിനീ  മൌനം   ഭാവിച്ചു അകന്നുനീ

വാര്ദ്ധക്ക്യം  കൂടെ  വന്നു  വിളിച്ചപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല  പിരിയാത്ത  ഒരു
ഇണയായി  നീ  എന്നിലെന്നും  വാടാതെ
ഒരു  പുഞ്ചിരിയായി  കൈകോര്‍ത്തു
മുന്നേ  നയിക്കുമെന്ന്

ഇനി  ഞാനെന്തു  പറയും  എന്റെ
മനസ്സിൽ  കോര്‍ത്തൊരു  പുണ്യമാം  വസതിയില്‍
ഒരു  നാള്‍ ഉറങ്ങുവാന്‍ കൊതിച്ചെന്‍റെ
ഹൃദയത്തിൽ  തെളിയാതെ  പോകുമോ
നിന്‍റെ  മുഖവും   മറന്നൊരീ  സ്നേഹവും

ആര്‍ക്കുമീ  ഭൂമിയില്‍ തികയ്ക്കാൻ  കഴില്ല
പൂർണ്ണത  ഇല്ലാത്ത  ജീവിയല്ലോ 
ഞാൻ  എന്ന മനുഷ്യൻ .........

                ..... മുനീറ നരിക്കോടൻ......

Monday, 16 December 2013

.................പുതു ജന്മം .......



അറിയാതെ  ഞാൻ  അറിയാതെ
നിന്നിൽ  അറിയാതെ  അടുത്തുവോ
പിന്നെ നമ്മളായി മാറിയോ

ഞാന്‍ തന്ന വാക്കുകള്‍
അവിടെ  നമ്മളാല്‍ പാലിക്കാന്‍
കഴിയാതെ  വന്നാല്‍ പിന്നെ
ഞാന്‍ എന്‍റെ  പരിമിതിയില്‍
മാത്രമായി  ഒതുങ്ങിടാം  എന്നും

ഈ  ജന്മ്മം   നമുക്കായി  കഴിയുമോ
ഒന്നിച്ചു  ഒന്നായി  കഴിയുവാന്‍ ..?
വിധി  ഇവിടെ  നമ്മുടെ  ഹൃദയത്തിൽ 
പാര്‍ക്കും  സ്നേഹത്തിനൊരു
കൂട്ടിനായി സ്വപ്ന ജീവിതം
യാഥാര്‍ത്ഥ്യമാകുമോ.,,,?

നിന്‍റെ  കൂടെ  കൂടുവാന്‍ ഉള്ള
മോഹമാണ്  മനസ്സിൽ  എന്നും
ഇതാണ്  നിത്യ സത്യവും

ഈ  ദുര്‍ഘട  വഴിയില്‍ ഞാന്‍
എന്നെ  മറന്നാലും  നിന്നെ  ഒരിക്കലും
മറക്കാന്‍ കഴിയില്ല  ഈ  ജന്മത്തില്‍
പുതുജന്മം  നമ്മള്‍ക്കു  മാത്രമായി
കഴിയുവാന്‍ വിധിക്കപ്പെടട്ടെ

അറിയില്ല എനിക്ക് പ്രിയാ
ഇതു എന്റെ തെറ്റാണ് എങ്കിൽ
ഇതാണ് എന്റെ ശരി ...

         ..... ......മുനീറ നരിക്കോടൻ........

Sunday, 15 December 2013

,,,,,,,,,കാഴ്ചകൾ ,,,,,,,,,,,,,,

.............കാഴ്ചകൾ ...........

ചന്ദനത്തിൽ ചാലിച്ച സിന്ദൂരവുമായി
സന്ധ്യകൾമെല്ലെ അകന്നീടുമ്പോൾ
അകലെ പടിഞ്ഞാറ് സൂര്യനും മാഞ്ഞു

ഇരുൾ വീണ രാത്രിയിൽ താരകങ്ങൾ
ആരോ കൊളുത്തിയ വെളിച്ചവുമായി
ഈ ആകാശത്തെ സുന്ദരമാക്കീടുമ്പോൾ

പ്രഭാതത്തെ വരവേൽക്കാൻ മനോഹരമായ
രാത്രിയും മെല്ലെ മറഞ്ഞിടുമ്പോൾ
ഇവിടെ ഈ കീറ പായയിൽ
പകുതി അടഞ്ഞ കണ്ണുകളും ആയി
ആരെയോ ഇനിയും കാത്തുനില്ക്കുന്നു

പാതി വയറും പൂർണ്ണമാകാത്ത
കിനാക്കളുമായി   ഇനിയും
വസന്തം വന്നണയാത്ത വഴിയിൽ ഞാൻ

          ................മുനീറ നരിക്കോടൻ............

Saturday, 7 December 2013

....അഗ്നി .....

              
തിരശ്ശീല ഉയരുന്നു ........

ഒരു പാട് വർഷത്തിൻ പിറകോട്ട്
ആഹ്ലാദങ്ങളും ആഘോഷങ്ങളും
ആരവങ്ങളും നിറയെ
സന്തോഷങ്ങളും കാണാം ..

നദിയിൽ രണ്ടു പ്രണയ ആത്മാക്കൾ
താമര മലരായ്‌ വിരിയുന്നു .
പ്രേമ രാഗം ,രാഗ ലയം ,
പുഴകളും തീരവും പുളകം കൊണ്ടപ്പോള്‍
ഒടക്കുഴലിൻ നാദം ഉതിർന്നപ്പോൾ
വസന്തം ഭൂമിയിൽ വന്നപോൽ
എങ്ങും ആനന്ദ വേള.

പ്രണയിനി ഒരു മാൻപേട
അതാ മാൻ പേടയുടെ കണ്മുനയിൽ
ഒരമ്പ് തൊടുത്തു മുനി ...
നിർത്തം ചെയ്ത മാൻപേട
അണഞ്ഞു ചൈത്ര പൌർണ്ണമി പോലെ

ഉടൻ പിറന്നു ഒരു കുരുക്ഷേത്ര യുദ്ധം
ചോര ചീന്തിയ ഹൃദയവുമായി
ഭൂമിതൻ മാറിലേക്ക്‌
പ്രാണ നാഥനും അണഞ്ഞു

മനുഷ്യാ ..നീ എന്തിനു ഇവരുടെ
പ്രണയത്തിൻ പിറകെ തേടി വന്നു .
ഇവരുടെ പ്രണയം
അഗ്നിയായ്ഉയിർ കൊണ്ട്
വിഴുങ്ങുകയായ്‌ മാനവരാശിയെ

 .തിരശീല  താഴ്ന്നു ...

           ................മുനീറ നരിക്കൊടാൻ ............

Friday, 29 November 2013

ഒഴിഞ്ഞു പോകുമോ .......

ഒഴിഞ്ഞു  പോകുമോ .......

''എല്ലാം മറന്നു ഉറങ്ങാന്‍
ഓര്‍മ്മകള്‍ എന്നെ വിട്ടില്ല
കരഞ്ഞു കണ്ണീര്‍ വാര്‍ത്ത് ഉറങ്ങാന്‍
കണ്ണുകളും  അടഞ്ഞില്ല

മൌനമായി ഒതുങ്ങി ഉറങ്ങാന്‍
വാചാലത എന്നെ സമ്മതിച്ചില്ല
ചൊടിച്ചു കിടന്നുറങ്ങാന്‍
മനസ്സും എന്നെ താങ്ങിയില്ല

ആരോടും പറയാതെ ആരോരും
അറിയാതെ പ്രേമ ഗാനം പാടി
നടക്കാന്‍ കാലുകള്‍
എനിക്ക്  കൂട്ടിനായ്‌ വന്നില്ല

ഏകാന്ത ജീവിതം നയിക്കാന്‍
കാമുകന്‍ എന്നെ വിടുന്നില്ല
പിന്നെ എങ്ങന്യാ എനിക്കും
ഒന്ന് ഉറങ്ങാന്‍ കഴിയുക ..?

പിന്നെ എങ്ങനെയാ ഞാനും ഒന്ന് ജീവിക്കുക'' ....?
               
      ....... മുനീറ നരിക്കോടൻ............

Tuesday, 26 November 2013

''സ്വാർത്ഥ ജീവിതം..........


''ഈ ജീവിതത്തെ സ്വന്തമാക്കാനായി
 ഉന്മാദത്തോടെ , ആവേശത്തോടെ
 നീ കൈകൾ   ഉയർത്തിയിടവേ

സത്യം എന്റെ കണ്മുന്നിൽ തെളിഞ്ഞു
ഒരു അഗ്നികുണ്ഡം ആയി  തലയിൽ വീണു
ചിതറിയെൻ മോഹങ്ങളോക്കെയും

''പ്രണയം ഒരു വിശുദ്ധ വികാരം''
എന്ന് പറഞ്ഞ എന്റെ വാക്കുകൾ
ജയിക്കുവാൻ നാൾക്കുനാൾ ഞാൻ ശ്രമിച്ചീടുന്നു

പക്ഷെ പ്രണയം സ്വാതന്ത്ര്യത്തെ നശിപ്പിക്കും
മനുഷ്യൻ അവനവന്റെ
സ്വാർത്ഥ താല്പര്യങ്ങൾക്ക് 
ഉപയോഗിക്കുന്ന പദം ''പ്രണയം'' എന്ന തിരിച്ചറിവ്
എനിക്ക് പകര്ന്നു തന്നത് നീ 

അതിനാൽ ഈ ക്ഷണികമാം
ജീവിതത്തിൽ നീർ കുമിളയായ
 ഞാൻ കടപ്പെട്ടിരിക്കുന്നു  നിന്നോട് 


              മുനീറ നരിക്കോടൻ

Sunday, 17 November 2013

ഒരിക്കൽ കൂടി.........

''വീണ്ടും എനിക്കായി ആ ഗാനം
ഒന്ന് മൂളിടുവാൻ നാഥാ
നീ അണയുമോ ചാരെ

നമ്മൾ ഒന്നായി പാടിയ
മധുര ഗാനങ്ങൾ ഒക്കെയും
ഇന്ന് വിരഹ ഗാനമായി
മാറിയതും നീ അറിയുന്നുവോ?

നീ പാടി പതിഞ്ഞ ഗാനങ്ങൾ ഒക്കെയും
പാട്ടിന്റെ ഈരടിയും
ഇന്നെന്റെ കണ്ണുകൾ
ഈറൻ  അണിയിക്കുന്നു

അറിയുന്നു തോഴാ നീ
എനിക്ക് അഭയമേകിയ
ശാഖകൾ ഒക്കെയും വെട്ടി മാറ്റിയത്

എങ്കിലും എരിയുന്ന
തിരിനാളമായി തിരയുന്നു നിന്നെ
ഒരു തരി വെട്ടം നിനക്കായി
സൂക്ഷിപ്പു ഞാൻ 

നിന്റെ ഓർമ്മകൾ
എന്നിൽ വളരുമ്പോൾ
നിദ്രകൾ എന്നിൽ നിന്നും
അകലുന്നു നാഥാ

ഒരു പുതിയ ഗാനത്തിൻ
ഈരടിയുമായി
നീ വരുമ്പോഴേക്കും
ഈ ബലി  പറവ പറക്കട്ടെ
 
ചിറകിൻ ശക്തി ശയിചിടും
മുന്നേ അകലങ്ങളിലേക്ക്

                                        മുനീറ നരിക്കോടൻ

Monday, 11 November 2013

എന്റെ സത്യം.........

''ജീവിതത്തിന്റെ വഴിയിൽ
കാട് പിടിച്ച കുറെ ഓർമ്മകൾ
ആ ഓർമ്മകളിൽ കവിതകൾ
വിരിഞ്ഞപ്പോൾ കവിതകൾ
അവളോട്‌ ചോദിച്ചു ''ആരാണ് നീ''
ഈ അവഗണിത ജീവിതത്തിൽ
എന്തിനു തുടരുന്നു ?

ചോദ്യങ്ങൾ എന്നും ചോദ്യങ്ങൾ
അവസാനം അവൾ ഉത്തരം കൊടുത്തു
''ഒരു ഏകാകിനിയുടെ ജീവിതമാണിത്'
'പ്രാണനാഥാൻ  ചതിയനാണെന്ന് അറിഞ്ഞിട്ടും
അവനെ കാത്തിരിക്കുന്ന ഒരേ ഒരു പ്രണയിനി..''.

ഉത്തരം അറിഞ്ഞ നിമിഷം
കവിതകൾ അപ്രത്യക്ഷരായി
അവൻ ചതിയനാണെന്ന്
മനസിലാക്കികൊടുക്കാൻ
ഈ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു അവൾക്ക്

''പ്രണയിനി എവിടെ?
കവിതകൾ തിരഞ്ഞു

''കവിതകളേ...........
 ആ നിര്ഭാഗ്യവതിയുടെ മുന്നിലാണ് നിങ്ങൾ....

                               മുനീറ നരിക്കോടൻ

Friday, 11 October 2013

എന്റെ പ്രണയം..........

''എന്തിനീ മൌനം വീണ്ടും തുടങ്ങി നീ
അറിയാതെ എന്റെ കരളിൽ നീ വന്നു നിറയും
ഓരോ കനവിലും നീ വന്നു നിറയും
പിരിയില്ല,ഒരു കനവിലും നിന്നെ ഞാൻ

കനവു നിനവായി മലര്ന്നിടും
മനസ്സ് ,മനസ്സിൽ അലിഞ്ഞിടും
മധുരം  ഇനിയും കിനിഞ്ഞിടും
പ്രണയമേ,എന്റെ പ്രണയമേ..

കൈ യോട്  കൈ ഒന്ന് കോർത്തിടാം
മെയ്യോടു,മെയ്യി ഒന്ന് ചെര്ത്തിടാം
ജീവിതം ഒന്നായി ചേർന്നിടാം
പ്രണയമേ എന്റെ  പ്രണയമേ....

അകലുംതോറും അടുത്തിടും
അണക്കുമ്പോഴും  അകന്നിടും
അകറ്റുകയില്ല ഓരോ കനവിലും
പ്രണയമേ,എന്റെ  പ്രണയമേ...

              മുനീറ നരിക്കോടൻ.

Thursday, 10 October 2013

''സമയമായി.......

''സമയമില്ലിനി സമയമായെന്ന് പുറത്തു
നിലാവിന്റെ കണ്ണുകൾ എന്നോട് ചൊല്ലി
അക്ഷര കൂട്ടവും എന്നോട് ചൊല്ലി
 സമയമില്ലിനി സമയം ആയെന്നു മാത്രം

ഇനിയും എന്റെ പടിവാതിൽ ചാരാൻ
മറന്ന് നിന്നെ തിരയുവതെന്തേ ഈ സന്ധ്യ
ഒഴുകുന്ന പുഴയും ദിശമാറി ഒഴുകി
പുതിയ പ്രണയ സഞ്ചാരിയെ നോക്കി

പൂവുകൾ  വിടരുമ്പോൾ പുളകം
കൊള്ളുന്ന മനവും പറയുന്നു
സമയമില്ലയിനി സമയമായി ഒരുങ്ങുക നീ

പരിഭവിക്കാൻ നേരമില്ലെന്നു
 മനവും മൊഴിയുന്നു എന്നിൽ
എന്നിട്ടും കടലും കടന്നു ഇനി ഒരാൾ
വരുമെന്ന് എന്റെ കണ്ണുകൾ ചോല്ലുവതെന്തേ ?

 ജീവിത വീഥിയിൽ ജീവിതം തുടങ്ങിയതും
പതിവിലും നേരത്തെ അല്ലെ?
എന്നിട്ടും എന്നിൽ കവിത നിറച്ചീടുവതാര് ?

                   മുനീറ നരിക്കോടൻ

Friday, 27 September 2013

''മണ്ണും,പെണ്ണും,,,,,,,

''ആദ്യം കണ്ടപ്പോൾ നീ
എന്നോട് പറഞ്ഞു
സ്വന്തം മണ്ണിനെ പോലെ
ഞാൻ നിന്നെ സ്നേഹിക്കുന്നു

പ്രണയ മുഹുര്തത്തിൽ
നീ എന്നോട് പറഞ്ഞു
നിനക്ക് മണ്ണിന്റെ മണവും,മണ്ണിന്റെ
നിറവും,മണ്ണിന്റെ രുചിയും ആണെന്ന്

എനിക്കായി ഒരുക്കിയ മഹറുമായി
അടുതുവന്നപോഴും നീ പറഞ്ഞു
മണ്ണിനെകാൾ സൌന്ദര്യം നിനക്ക് തന്നെ എന്ന്

അവസാനം ആറടി മണ്ണിനടിയിൽ
നീ എന്നെ വച്ചപ്പോഴും
നീ പറഞ്ഞു നിനക്ക് ചേര്ന്ന
സ്ഥാനവും,സ്ഥലവും  ഇവിടെ തന്നെ...

തോഴാ ...ഇതിനായിരുന്നോ നീ
എന്നെ മണ്ണിനോട് ഉപമിച്ചിരുന്നത്......

                                                          മുനീറ നരിക്കോടൻ

Thursday, 26 September 2013

''വരം............

''പ്രണയ വല്ലരിയിൽ നിറയെ
പൂക്കൾ വിടർന്ന നിമിഷം
ഞാൻ ഒരു പൂവ് മാത്രമാണ്
നിന്നോട് ചോദിച്ചത്
നീ എനിക്ക് തന്നതോ 
ഒരു പൂമാല തന്നെ ആയിരുന്നു

ആ പൂമാലയും അണിഞ്ഞു ഞാൻ
ഒരു പുടവ മാത്രമാണ്
നിന്നോട് ചോദിച്ചത്
നീ എനിക്ക് തന്നത്
ഒരു മൂട്പടമല്ലേ?

എന്നിട്ടും ഞാൻ  നിന്നോട് ഇത്തിരി
 മണ്ണ് മാത്രമാണ് ചോദിച്ചത്
നീ എനിക്കായി ഒരുക്കിയത്
ഒരു ഖബർ തന്നെ ആയിരുന്നു

ആ ഖബറിലേക്ക് എന്നെ
വെക്കുമ്പോഴും കാണുന്നു ഞാൻ
പ്രണയ വല്ലരിയിൽ 
ഞാൻ ചോദിച്ച ആ പൂവ്
നിന്റെ കൈയ്യിൽ വീണ്ടും ഒരു
പൂമാലക്കായി ഒരുങ്ങി ഇരിക്കുന്നത് ...

                                         മുനീറ  നരിക്കോടൻ

Wednesday, 25 September 2013

''അറിഞ്ഞിടാത്ത ജീവിത ചരിത്രം...........

''കാത്തിരിക്കുന്നു ഞാൻ ഇന്ന്
ഒരു കാലടി ഒച്ചയ്ക്കായി
ഒരു നാളിൽ ഒരു നിശബ്ദ ശബ്ദമായി വന്നു
എൻറെവാതിലിൽ തട്ടി  വിളിക്കുമ്പോൾ
ഒരു അലറ്ച്ചയോടെ വാതിൽ
തുറന്നു ഞാൻ സ്വീകരിക്കും

അന്ന് എനിക്കായി നീട്ടിയ
കരത്തിൽ ഞാൻ കാണും
അന്ന് തൊട്ടു ഇന്നോളം  ഞാൻ നിന്നെ
പ്രണയിച്ചതിന്റെ ഓർമ്മകൾ
വന്നിടാം ഞാൻ ആ ഒര്ർമ്മകളും
മാറോട് അടക്കി പിടിച്ച് നിന്റെ കൂടെ

അങ്ങിനെയെങ്കിലും എന്റെ ഈ
പ്രണയം സാഫല്യമാകുമല്ലോ..........
..
              മുനീറ നരിക്കോടൻ

Tuesday, 17 September 2013

''തിരിച്ചടി..............

''നിന്റെ കൊഞ്ചലിൽ
ജീവിതം മറന്ന കാലം
ഏത് മണ്ടനും  വടി
കൊടുത്തു വാങ്ങും അടി

ആ മണ്ടതരത്തിൽ എനിക്കും
കിട്ടി ജീവിതത്തിലെ അടി
അന്തരംഗത്തിൽ  നിന്നും
ഉയിർ കൊണ്ട കവിതയാൽ
നിനക്കും കിട്ടി തിരിച്ചടി

ഇനിയും വിരിയാനുണ്ടീ
വരികളും കവിതയും
പേനയും ,കടലാസും
ഇന്നെന്റെ മുന്നിൽ

പക്ഷെ നിന്റെ നോവറിഞ്ഞിടും
ഈ മനം നിനക്കായി പിന്മാറുന്നു .....

                    മുനീറ നാരിക്കോടൻ

Sunday, 25 August 2013

''ഓർമ്മയുടെ നിലവിളി.........

'''നീ എന്നോട് കാണിച്ച
അപരാധങ്ങൽക്കൊക്കെയും
എന്റെ വേദനകൾ ഒക്കെയും
കാലം മാപ്പ് നല്ക്കുമോ?

നിനക്ക് വേണ്ടാതതായി
 മാറിയതെന്തേ ഞാൻ
സ്നേഹത്താൽ ആറാടിക്കുവാൻ
ഈ ഭൂമിയിൽ ആരുമില്ലയോ?

നിന്റെ വിരൽ തുമ്പിൽ
പിടിച്ച്നടന്നതും
ചിരിച്ചും,ചിരിപ്പിച്ചും ,കളി പറഞ്ഞും
കാലങ്ങൾ നീക്കിയതും
ഒരു പൂമ്പാറ്റ പോൽ
ഭൂമിയിൽ പാറി പറന്നതും

ഇന്നും എന്റെ ഓർമ്മയിൽ
മായാതെ നിൽക്കുമ്പോൾ
നിനക്ക് എങ്ങിനെ ഇന്ന്
ഉറങ്ങാൻ കഴിയുന്നു
ആ ഓർമ്മകളിൽ ഇന്ന്
ഞാൻ നിലവിളിചിടുമ്പോൾ
നീ എന്റെ കാലനായി മാറുമോ?

                                 മുനീറ നരിക്കോടൻ







Friday, 23 August 2013

അതിര് വരമ്പ്......

''സ്നേഹത്തിനു ചുറ്റും
 അതിര് വരമ്പുകൾ വെച്ച്
എന്റെ മനസ്സ് വെറുമൊരു
 മരുഭുമിയായി മാറി......

സ്നേഹം എവിടെയും
 ഒഴുക്കാൻ  കഴിയാതെ
എന്റെ  ജീവിതം
താളം പിഴച്ചു

താളം പിഴച്ച ജീവിത
വലയിൽ കുരുങ്ങി
സ്നേഹത്തിനു വേണ്ടി
ജീവിത തീരത്ത് വലഞ്ഞു ഞാൻ

സ്നേഹം എന്നോട് കരഞ്ഞു പറഞ്ഞു
'' എനിക്ക് ചുറ്റുമുള്ള അതിർവരമ്പുകൾ ഒന്ന് കൊത്തി മാറ്റു..''

                                                 മുനീറ നരിക്കോടൻ

Monday, 12 August 2013

''മൊഴി.........


''ഓർമ്മകളെ കേൾക്കുക

അവന്റെ വശ്യമാം മൊഴികൾ
ഓരോ നോക്കിലും,ഓരോ മൊഴിയിലും
എന്നിൽ  ഉണര്ത്തിയ  ആത്മ   നിവൃതികൾ
മനസ്സില് അടക്കി ഭരിച്ച
 കിനാവിന്റെ പാഴ് വാക്കുകൾ
ഇത് ദേവ വാക്കുകളോ,അസുര വാക്കുകളോ
ഇടകലര്ത്തിയ  ജീവിത താളമായി മാറിയിരുന്നു

മനസ്സിലെ മേഘ  പാളികൾക്കപ്പുറത്തും
അനന്ത മായി നീണ്ട അവന്റെ മൊഴികൾ
ജീവിതത്തിന്റെ ഇരുട്ടിൽ
സുര്യ രശ്മിയായി വെളിച്ച മേകിയിരുന്നു
ശൂന്യമായ മനസ്സിന്റെ പാളിയിൽ
 ജീവൻ തുടിച്ചിരുന്നു

അവന്റെ  മൊഴികൾ കേൾക്കുമ്പോൾ
 ഉള്ളിൽ ജീവൻ വച്ച ഏതോ
 അഞ്ജാത ചലനങ്ങൾ
എത്രയോ ആയിരം ദിനങ്ങളിലെന്റെ
പ്രാണന്റെ പരിണാമങ്ങളിൽ
കാലടികൾ നൃത്ത ചുവടുകളായി
ജീവിതത്തിൽ മഹാ പ്രളയമായി മാറിയ നിമിഷങ്ങൾ

അവന്റെ ഓരോ മൊഴികളും
 എന്റെ ജീവിതത്തിന്റെ ഇതളുകളിൽ
മൃദുവായി സ്പര്ശനം എകവേ
ഏതോ അസുര നിമിഷത്തിൽ
താളം പ്രകമ്പനമായി മാറിയോ?
എന്റെ നൊമ്പരം നിനക്കിന്ന് ഹര്ഷാരാവങ്ങളോ ,,,,,,,?

                                  മുനീറ നരിക്കോടൻ



Sunday, 11 August 2013

മനസ്സില് പറഞ്ഞതും..........

''പതിവായി പടിവാതിൽ
 കടന്നെത്തി  നീയന്ന്
പരിഭവം പറയാതെ പിണങ്ങി നിന്നു
മൌനം മാത്രം നിറയുന്ന
 മനസ്സിന്റെ ഓർമ്മയിൽ
മൂകമായി ഓര്ക്കുന്നു
 ഞാൻ ഇന്ന് ആ നാളുകൾ

മതിലുകളിൽ ഒന്നിചിരുന്നിട്ട്
മനസ്സില് പറഞ്ഞതും
പലവട്ടം കണ്ടിട്ടും
മിണ്ടാതെ പോയതും

 എല്ലാം ഒരു സ്വപ്നമായി
ഓടി എത്തുന്ന നേരത്ത്
അപ്പോഴും മൂകമായി
ഉണരുന്ന എന്റെ മനസ്സിൽ
മൌനങ്ങളാണ് ഇന്ന്എന്റെ കൂട്ടുകാര്

ദിക്കറിയാതെ തുഴയുന്ന
തോണിയിൽ അക്കരെ വച്ച്
നാം കണ്ടു മുട്ടുമ്പോൾ
വാചാലതയിൽ ഞാൻ ലയിചീടാം

കാത്തുകാത്തിരുന്നിട്ടും
 കാര്യം പറയാതെ
കവിതയായി ഞാനിന്ന്
നിന്റെ  കാതിൽ പറയുന്നു

                                 മുനീറ നരിക്കോടൻ

Wednesday, 7 August 2013

ഹൃദയാഗ്നി............

''ഹ്യദയത്തിൽ കുടിയിരിക്കുന്ന
നിന്റെ ഓര്മ്മകളെ
അഗ്നിയിലെരിയിച്ച്
ഹൃദയം നിര്മ്മലമാക്കണം

കെടാതെ കിടക്കുന്ന അഗ്നിയിലേക്ക്
നിന്റെ ഓർമ്മതൻ ജലമോഴിച്
ആ അഗ്നിയിൽ ഒടുങ്ങണം എല്ലാം
നിന്റെ സ്നേഹത്തിൻ ദീപത്താൽ
 ഒളിഞ്ഞിരിക്കുന്ന എന്റെ
 വെറുപ്പിന്റെ ഇരുട്ട് നീ മാറ്റണം

എന്റെ വാക്കുകൾ
നിന്റെ ജീവിതത്തിൽ എന്നും
കർപ്പുരം പോലെ
സൌരഭ്യം പടർത്തണം
നല്ല മനസ്സോടെ നീ വരുമ്പോൾ
തടസങ്ങളെല്ലാം വഴി മാറിടണം

ഇനിയും നീ വരുമ്പോൾ
തുറക്കും എൻ വാതിൽ
കണ്ണുകൾ നിനക്കായി
കനിവോടെന്നും കാവലാവും

വീണ്ടും എരിയാൻഒരുക്കാതെ ഈ അഗ്നിയിൽ
നല്ല മനസ്സുമായി നീ വരുമോ?

                                                 മുനീറ നരിക്കൊടാൻ

Thursday, 25 July 2013

ഉണരുവിന്‍ സഖികളേ.....

''ഒരു മഞ്ഞു കണം പോല്‍
ചിതറി വീഴുന്ന നിന്‍റെ ഓര്‍മകള്‍
ഇലകളില്‍ അള്ളി പിടിച്ചിരിക്കവേ
സൂര്യ രശ്മിതന്‍ താപം വീഴുന്ന
ഓരോ പുലരിയിലുംമാഞ്ഞിടുന്ന
നൈമിഷമാം നിന്‍റെ ഓര്‍മ്മകളെ
താലോലിക്കുവാന്‍ എന്‍
മനവും,കൈകളും തുടിക്കവേ
വിഭ്രാന്തി പോല്‍ സ്വപ്നത്തില്‍
ഞെട്ടി പിടഞ്ഞെഴുനേറ്റു ഞാന്‍
ഒരു ഉള്‍വിളി എവിടെ നിന്നോ
''കരയരുത് നീ പെണ്ണായി പിറന്നതിന്റെ ശാപവും
മനസിന്റെ വിഷാദവും സീത ദേവിയില്‍ കൂടി മറക്കുക നീ....
നീ കരയണ്ടവളല്ല....... , ഭീരുവല്ല
പതിമൂന്നാം വയസ്സില്‍ ആര്‍ത്തവ രക്തം കണ്ടു
അറപ്പ് തീര്‍ന്നവള്‍\ നീ ......
പതറരുത് എവിടെയും'' ഉണരുവിന്‍ സഖികളേ....

Sunday, 7 July 2013

യാത്രാമൊഴി.........

''ഇണക്കതിന്റെയും,പിണക്കതിന്റെയും
ഈ സുന്ദര നിമിഷത്തില്‍..........
വിടചോല്ലിടാം ഞാന്‍.....
ചെന്നെത്തിടാം എന്‍റെ ജന്മനാട്ടില്‍
ഇവിടുന്ന് അവിടെക്കുള്ള വിരഹത്തിന്‍റെ വേദന
എത്രയോ ഇരട്ടി അവിടുന്ന് ഇവിടെകുള്ള
വിരഹത്തിന്‍ വേദനതാങ്ങീടാന്‍
എന്‍റെ ഈ ഒരു മനം മാത്രം ,,,,
വിരഹം മാത്രം വിധിക്കപെട്ട ജന്മങ്ങള്‍ നമ്മള്‍...
പാടി ഇറങ്ങാം ഞാന്‍
സൌഹൃദ കൂട്ടായിമ്മ തന്‍വീട്ടില്‍ നിന്നും.....
ചെറിയൊരു ഇടവേള തന്‍ ആവശ്യത്തില്‍......
യാത്രാമൊഴി ഏതുമേ ചോല്ലാനില്ലിനി.........
പോയി വരാം,,,,,,പോയി വരാം.............

                             മുനീറ നരികോടൻ

Saturday, 6 July 2013

മൌനം..............

.'''പതിവായി പടിവാതിൽ
കടന്നെത്തി നീയന്ന്
പരിഭവം പറയാതെ
പിണങ്ങി നിന്നതും
മൌനം മാത്രം നിറയുന്ന
 മനസ്സിന്റെ ഓർമ്മയിൽ
മൂകമായി ഓര്ക്കുന്നു
ഞാൻ ഇന്നും ആ നാളുകൾ

കാത്തുകാത്തിരുന്നിട്ടും
കാര്യം പറയാതെ
കവിതയായി ഞാൻ ഇന്ന്
നിന്റെ കാതിൽ പറയുന്നു

മതിലുകളിൽ ഒന്നിചിരുന്നിട്ടു
മനസ്സില് പറഞ്ഞതും
പലവട്ടം കണ്ടിട്ടും
മിണ്ടാതെ പോയതും

എല്ലാം ഒരു സ്വപ്നമായി
ഓടിയെത്തുന്ന നേരത്ത്
അപ്പോഴും മൂകമായി
ഉണരുന്നു എന്റെ മനസ്സിൽ
മൌനങ്ങളാണ്  ഇന്നെന്റെ കൂട്ടുകാര്

ദിക്കറിയാതെ തുഴയുന്ന തോണിയിൽ
അക്കരെ വച്ച് നാം കണ്ടുമുട്ടുമ്പോൾ
വാചാലതയിൽ  ലയിച്ചു ഞാൻ
മൌനങ്ങളെ മറന്നീടാം
                       മുനീറ  നരിക്കോടൻ

Thursday, 27 June 2013

നീ വരുന്നതിനു മുന്നേ..................

''ആർത്ത് അട്ടഹസിചീടുന്ന
കടലിന്റെ തിരമാല പോൽ
പിടയുന്ന ഹൃദയത്തിന്റെ
കിളിവാതിൽ ചാരി അകന്നു പോയി നീ

ഇരുട്ടിന്റെ  നിശബ്ദതയിൽ ഞാൻ ഏകയായി
രാത്രി മഴയില അലിയുമ്പോൾ
പെയുന്ന മഴതുള്ളി പോലെ
ഒഴുകുന്ന കണ്ണുനീർ ഇന്നെന്റെ കൂട്ടിനായി

മറവിയുടെ മാറാല മൂടിയ
മനസ്സിൽ  ഓർമ്മയുടെ തിരിനാളം
വീണ്ടും നീ കൊളുതരുത് ,
ഇനി വേണ്ട പ്രണയ രാത്രികളും
പ്രതീക്ഷയും, നിറമാർന്ന  ചിത്രവും,
സുഖമുള്ള ഗന്ധവും

ഒരു വട്ടം വീണ്ടും കൊതിക്കുന്നു ഞാൻ
നിന്റെ വിരൽ തുമ്പിൽ സ്പര്ശം
രാത്രിയുടെ നിഗൂഡതയിൽ
നിന്റെ കണ്ണിന്റെ തിളക്കം
മതിയെനിക്ക് ഈ ജന്മം സുഖ നിദ്രയിൽ
എന്റെ മാറോട് അടുക്കി പിടിക്കാൻ

നിന്റെ ഓർമ്മയെ മാറോടടക്കി ഞാൻ
ഒരു പുനര് ജന്മതിനായുള്ള ഉറക്കത്തിലേക്ക് ......
ഞാൻ വരും ഒരു പുനർജന്മ   സുന്ദരമാം
ഒരു സ്വപ്നമായി  നിന്നരികിൽ
അതിനാൽ ഞാൻ ഉറങ്ങട്ടെ  നീ വരുന്നതിൽ മുന്നേ ........

                                  മുനീറ നരിക്കോടൻ

Saturday, 22 June 2013

കടവും,കടപ്പാടും .......

..''ഈ ജീവിതം എത്രയോ ചുരുക്കം
കടം കൊണ്ട് മൂടുന്ന ജന്മം
എങ്കിലും ഉണ്ട് ഈ ജീവിതത്തിനർത്ഥം
അറിഞ്ഞിലെങ്കിൽ ജീവിതം വെറും വ്യർത്ഥം

തണൽ തരുന്ന ഭര്ത്താവിന്റെ സ്നേഹം
അതും നിനക്കിന്നു അന്യം
അമ്മയുടെ വാക്കിൽ  നിന്നും
അമൃതേകുന്ന വാത്സല്യം
അതും നിനക്കിന്നു അന്യം
പ്രിയതമന്റെ മനസിന്റെ ശുദ്ധി
അതും നിനക്കിന്അന്യം
അതിലും മേലെ നില്ക്കും
നിനക്ക് നിന്റെ സ്വര്ഗം

കളിച്ചും,ചിരിച്ചും,രസിച്ചും,,കലഹിച്ചും
കഴിഞ്ഞ ബന്ധങ്ങളുടെ ശക്തി
നിനക്കിന്നു അറിയിച്ചസ്വന്തക്കാർ,
മക്കൾ,ഗുരുക്കൾ,മിത്രങ്ങൾഅയൽക്കാർ
അവരും നിനകിന്നു അന്യം

വളര്ച്ചയ്ക്ക് വേണ്ടുന്നതെല്ലാം
നിനക്കായി  ഒരുക്കിയ ലോകവും
അതും നിനക്കിന്നു അന്യം
ഇതൊക്കെ അറിയുന്നവരോ
കടക്കരാകുന്നു നിത്യം
കടം വീട്ടലെന്നാൽ അസാധ്യം

കടപ്പാടിൽ ശിരസും ,മനസ്സും കുനിയുന്നതൊപ്പം
ഒടുവിലെ യാത്രയിൽ ഉയര്തും ഞാൻ എന്റെ
ശിരസും ,ജയിക്കും ജീവിതത്തെയും

മുനീറ നരിക്കോടൻ

Friday, 21 June 2013

സ്നേഹമെന്ന പാലാഴി .............

''ഓര്‍ത്തിരിക്കാന്‍ ഓമനിക്കാന്‍...
എനിക്കു മുണ്ട് മോഹങ്ങള്‍ ..
എന്നിലെ മോഹം നീയാണ് ...
നിന്നിലെ സ്നേഹം ഞാനാണ് ..

മോഹവും സ്നേഹവും മാറുന്നു
പരസ്പരം പ്രേമ ലാളനകള്‍ ....

പൂവിലെ പൂമ്പോടിയില്‍ ശലഭങ്ങള്‍
തേന്‍ നുകരാന്‍ കൂട്ടുകൂടുന്നു ...
അവരറിയാതെ വളര്‍ത്തുന്നു പരാഗണത്താല്‍
പിന്നെയുംപുതിയൊരു തലമുറയെ ..

ആറിലെ ഓളങ്ങള്‍ തിളയ്ക്കുന്നില്ല--മെല്ലെ
ഒഴുകുന്നു അഴിമുഖം വരെ
പിന്നെ സമുദ്രമായി ലയിക്കുന്നു
തിരയായി ഓളമായി
വെള്ളി തിരമാലയായി ആഞ്ഞടിക്കുന്നു

വീശുന്നു രുദ്ര ശക്തിയായി സ്നേഹം
കൊടും കാറ്റായി സ്നേഹം...
ഉയരങ്ങളിൽ ഉയര്‍ന്നടിക്കന്നു  പിന്നെ
ഒരു കുളിര് തെന്നലായി വീശുന്നു

മനസ്സിൽ സ്നേഹം ഒരു നദിയായി ഒഴുകുന്നു
പ്രകൃതിയുടെ മടിത്തട്ടിലിരുന്നു
നിനക്കായി രാരീരം പാടുന്നു ഉറക്കുന്നു
പ്രകൃതിയെ സ്വര ഭംഗിയായി പാടുന്ന
ആ രാരീരം കേട്ടു ഞാന്‍ മയങ്ങുന്നു

എന്‍ തോഴന്റെ  സ്നേഹമാം ചാരത്ത്..
ഒരായിരം സ്വപ്നങ്ങള്‍ നൈതും കൊണ്ട്

                         മുനീറ നരിക്കോടൻ

Sunday, 9 June 2013

ശാന്തി തേടി ................

''ആഴത്തിലുള്ള പ്രണയ സ്വപ്നത്തിൽ
പൂമ്പാറ്റകളുംമൌനത്തിൻ
പൂക്കളും ഉണ്ടാകുന്നു
ആ പൂക്കളിൽ നിന്ന് പൂമ്പാറ്റകൾ
 തേൻനുകരും നിമിഷം

വേരുറച്ചീടുന്ന പ്രണയത്തിൽ
നിന്ന് നൊമ്പരമുണ്ടാകുന്നു
മനസ്സിൽമയങ്ങികിടകുന്ന
 തേങ്ങലിന്റെ ഉറവപൊട്ടി
സമുദ്രമായി മാറുന്നു

പൊട്ടിയ മനസ്സിന്റെ കോണിൽ നിന്നും
വാക്കുകൾകവിതയായി ഒഴുകുമ്പോൾ
എനിക്കും നിനക്ക്കും ഇടയിലെ
 മൌനം വാചാലമാകുന്നു

ആ വാചാലതയിൽ നിന്ന് ശാന്തിയുണ്ടാകുന്നു
ആ ശാന്തിയിൽ നിന്നാണ് എന്റെ യാത്ര

മുനീറ നരിക്കോടൻ

Monday, 3 June 2013

starting..........

''മനമേ...... നീ എന്തിനും തയ്യാറാകൂ....
മാനത്തു മൂടികെട്ടിയ കാര്‍മേഖം പോല്‍
മനസും മൂകമാണ് .ഒരു തണുത്ത കാറ്റിന് മേഖതിനെ നീക്കാന്‍ കഴിയും
പക്ഷെ എന്റെ മനസിന്റെ മൂകത മാറിലല്ലോ....
ഒരു കൊടും കാറ്റു ഞാന്‍ പ്രതീക്ഷിക്കുന്നു
അത് ചിലപ്പോള്‍ മഴയായി പെയ്തു ഭുമിയില്‍ അലിഞ്ഞു ചേരാം...
ചിലപ്പോള്‍ കാര്‍മേഖം നീങ്ങി മറ്റൊരു സ്ഥലം തേടി പോകാം....
മനസേ നീ എന്തിനും തയാറാകുക.......
ഭുമിയില്‍ അലിഞ്ഞു ചേരാം.........
നിനക്ക് മറ്റൊരു സ്ഥലം തേടി പോകാം............
പോകാം നിനക്ക്..........

                                     മുനീറ നരിക്കോടൻ

Wednesday, 29 May 2013

'പ്രണയ മന്ത്രണം......

''പ്രണയ മന്ത്രം ചുറ്റും മുഴങ്ങിടുമ്പോൾ
മാനത്തിന്റെ മുഖത്തും സന്തോഷം
കടലിനു അത്ഭുത സുഖശാന്തി
സന്ധ്യക്കും ഉണ്ടൊരു  നാണം

ഭൂമിയിലാകെ പ്രണയ മന്ത്രണം
കാറ്റിലും ഉണ്ടൊരു സംഗീതം
പുഴകളിലോക്കെയും കളനാദം
പൂക്കളിലാകെ പൂമണം
നിലാവിൽ ഇന്ന് ചിരിമേളം

പല ജന്മങ്ങളും കടന്നുപോയ ഭൂമിയിൽ
പരമ സുഖമന്ത്രം പ്രണയമന്ത്രണം
ഇവിടെ ബഹുജന  സാഗരതീരം
മനസ്സിനുള്ളിൽ പ്രണയ മന്ത്രണ സ്വരതീരം

പ്രാണനാഥാൻ ലോകത്തിലാകെ
തിങ്ങി നിറഞ്ഞ്  വിളങ്ങുമ്പോൾ
നിന്നിൽ സമര്പിച്ചു ഞാൻ
ഉടലും.പ്രാണനു മൊന്നാകെ

എന്റെ മരണത്തിലും ഉണ്ടൊരു പ്രണയമന്ത്രണം 

                          മുനീറ നരിക്കോടൻ  

Saturday, 25 May 2013

കണ്ണുനീർ മഴ...........

''മാനം പെയ്യുന്നു .....നിറയുന്നു പുഴകള്‍...
ഒഴുകുന്നു നദികള്‍.....കാറ്റ് വീശുനില്ല.......
മരങ്ങള്‍ ആടി ഉലയുനില്ല.......എനിക്ക് കുളിരുനില്ല....
ആകാശം തെളിഞ്ഞിരിക്കുന്നു....പൊള്ളുന്ന ചൂട്......
പക്ഷെ ഞാന്‍ നനയുന്നു.ഓ...അപ്പോള്‍ പെയ്തോഴുകിയത്?
എന്‍റെ കണ്ണ് നീരോ?നിറഞ്ഞതോക്കെയും?എന്റെ മനസ്സോ?
ഒഴുകിയത് ഒക്കെയും?എന്‍റെ ദുഖങ്ങലോ?
കണ്ണുനീര്‍ തുള്ളിയെമഴയോട് ഉപമിക്കാന്‍തോനിയ
എന്‍റെ ജീവിതമേ......നിനക്ക് നന്ദി............

                    മുനീറ നരിക്കോടൻ

Saturday, 18 May 2013

സ്മൃതികൽ............

''മനസ്സിൽ കൊളുത്തിവെച്ച വിളക്കിലെ
തിരിനാളം കെടുത്തിയതെന്തിന് നീ
കുളിര് ചൊരിയും സുന്ദരമാം പഴയ
ഓര്മ്മകൽ മറന്നതെന്തിന് നീ

ഞാൻ എഴുതിയ പ്രണയ കുറിപ്പുകളെല്ലാം
തീയിൽ എരിച്ചതെന്തിന് നീ
ഞാൻ പുകഴ്ത്തി പാടിയ പ്രണയത്തിൻ
അർഥങ്ങൾ  നശിപിച്ചതെന്തിന് നീ

എന്റെ ഓര്മ്മ മാത്ര മായുള്ള നിന്റെ
മനസ്സിൽ വേറൊരു ഓര്മ്മയ്ക്കായി
ഇടം നല്കിയതെന്തിന് നീ
നീ നേടിയതെല്ലാം നിന്റെ  ആത്മ
സുഖതിനാകുമ്പോൾ  എന്റെ
ആത്മാവിനെ നശിപിച്ചതെന്തിന്  നീ

ഉത്തരങ്ങളുമായി  നീ വരുമ്പോഴേക്കും
വലിയ ഒരു ഉത്തരമായി ഞാൻ മാറിയിരിക്കും

                                  മുനീറ നരിക്കോടൻ

Monday, 13 May 2013

''ഒരു വട്ടമെങ്കിലും.........

''എന്റെ അരികിൽ വരുകില്ലേ നീ
ഒരു വട്ടമെങ്കിലും വരുകില്ലേ നീ
എനിക്ക് വേണ്ടിയും നിന്റെ
മണിയറ വാതിൽ തുറക്കുകില്ലേ

എനിക്കും നിന്നെ കാണാൻ
അവസരം ഒരുക്കുകില്ലേ
എന്നിലേക്കും നിന്റെ
മിഴികൾ തുറക്കുകില്ലേ


നിന്റെ തണുത്ത പുഞ്ചിരി
എന്നിലും ചൊരിയുകില്ലേ
ആ ചിരിയിൽ  ഞാൻ
ലയിച്ചലിഞ്ഞാലും വിരിയും
എന്റെ മുഖത്തിൻ  നവകാന്തി

നിനക്കായ്‌ കാത്തുവച്ച
തുടുത്ത ചുണ്ടുകളിൽ
എനിക്കും തരികില്ലേ
നിന്റെ മണിമുത്തങ്ങൾ

എന്നെയും നീ വന്ന് വിളിക്കുകില്ലേ
എനിക്കാ വിളി കാതിൽ
തേന്മഴയായി പെയ്യുമ്പോൾ
നിങ്ങൽക്കതൊരു   നൊമ്പരമാകാം

ചിരിച്ചുകൊണ്ട് ഞാൻ പോയിടുമ്പോൾ
കരയരുതേ നിങ്ങൾ എനിക്കായി.....

                   മുനീറ നരിക്കോടൻ

Saturday, 11 May 2013

''ഈ അമ്മദിനത്തിൽ ''അമ്മമാര്ക്കുള്ള ''സമര്പണം

 ''മാതാവിന്‍റെ തേങ്ങല്‍
അറിയുന്നു ഞാന്‍
മകളെ ഒരു നോക്ക് കാണാന്‍
ആ മനം തുടിപ്പതും കാണാം
ഞാനും ഒരു മാതാവയതിനാല്‍
എന്‍കുഞ്ഞുങ്ങളെ കൈവിടാന്‍
വയ്യ എനിക്ക്

അമ്മേ .....നീ എനിക്ക് തണല്‍
ഏകിയത് പോലെ
എന്‍റെ മക്കളെ ഞാന്‍
കാത്തുകൊള്ളട്ടെ

അമ്മേ .... നിന്‍ വയ്യായിമയില്‍
നിന്‍ അടുത്തെത്താന്‍
നിന്നെ ശുശ്രുഷിക്കാന്‍
എനിക്ക് കഴിയുന്നിലല്ലോ

അറിയാം നാളെ ഞാനും ഈ ഗതിയില്‍
മകളെ നീയും നാളെ ഈ ഗതിയില്‍
ഇതു കാലചക്രത്തിന്‍ വിപരീത ഗതി

           മുനീറ  നരിക്കോടൻ

''കടിഞ്ഞാണ്‍........

''വരുവാൻ ഇല്ലിനി ആരും എന്ന് കരുതി ഞാൻ  
പിന്നെയും വന്നു നീ
വരുവാനുള്ള ദിനങ്ങളുടെ ഓർമ്മകൾ 
പിന്നെയും  ഞാൻ ആനന്ദത്തിൽ  ലയിച്ചു

സൂര്യൻ തെളിഞ്ഞുനിന്നു
പ്രകൃതി വർണ്ണങ്ങളാൽ  സുന്ദരമായി
ഇന്ന് എനിക്ക് മുന്നിൽ നീ വരുമ്പോൾ
വീണ്ടും വസന്തം വന്ന പോൽ

ദുഖങ്ങളെല്ലാം കഴിഞ്ഞുപോയി
സന്തൊഷമെൻ ഇനി ജീവിതത്തിൽ
മനസ്സില് പ്രതീക്ഷയാകുമ്പോൾ
വീണ്ടും ദുഃഖം താങ്ങുവാൻ
എന്നോണം മനം കാത്തിരിക്കുന്നു

 ഇന്ന് പഴയ ഓർമ്മതൻ
കടിഞ്ഞാണിൽനിന്ന് കുതറി മാറിടുമ്പോൾ
സ്വപ്നവും സന്തോഷവും ജീവിതത്തിൽ നിന്ന്
നിത്യവും അകന്ന് പോകുമ്പോൾ
മുരടിച്ച് പോയ എന്റെ മനസ്സിൽ
നിന്റെ വരവെങ്ങിനെ സന്തോഷം നല്കും ?
വീണ്ടും നീ വന്നാലും ഇന്ന്
നമ്മൾ ആ പഴയ കൂട്ടുകാരാകുമോ ?

             മുനീറ നരിക്കോടൻ

Wednesday, 8 May 2013

''മറുവാക്ക്...................

'' ആ ഒരു വാക്കിൽ
നക്ഷത്രങ്ങൾ കണ്ണ് ചിമ്മിയോ
മാനം നാണിച്ച് നിന്നോ ,
തെന്നൽ കുളിരെകിയോ
മറുവാക്ക് മൊഴിയാൻ
ഹൃദയം തുടിക്കുമ്പോൾ
നിന്റെടുത്ത്  എത്തുവാൻ
കഴിയാതെ ദിനങ്ങൾ
ഓരോന്നായി കൊഴിയുമ്പോഴും
ആ മറുവാക്ക് നിനക്കായി
സൂക്ഷിച്ചു വച്ച് ഞാൻ
മണ്ണിൽ മുളചിടുന്ന ചെടിയിൽ
മനസ്സിൻ വികാരം തിരിച്ചറിഞ്ഞു
പൂവ് വിടരുന്നു എങ്കിൽ
എന്റെ മറുവാക്ക് നിനക്കായി
ആ പൂവിൽ കാണാം

          മുനീറ നരിക്കോടൻ

Monday, 6 May 2013

കുരുക്ക് .......

''അര്ഹിക്കുന്ന സ്ഥാനത്തിനുംവിലപെട്ട ജന്മത്തിനും
ഇടയില ഒരു ശകുനംഅത് എന്തോ , എവിടെയോ?
ക്രൂശിക്കപെടാൻ വിധിക്കപെട്ട ജന്മങ്ങൾ

തടസങ്ങൾ തട്ടി മാറ്റി അകന്നിടുമ്പോൾ
കാലിൽ  തടയുന്നു കുരുക്കുകൾ
അഴിചിടുംതോറും മുറുകുന്ന കുരുക്കിൽ നിന്നും
രക്ഷ ഒരു വലിയ കുരുക്ക് മാത്രം

ജീവനുള്ള കാലം വരേയും
കടപെട്ടിരികുന്ന മൃത്യുവെ......
ഒരു നേരമെങ്കിലും നിന്നെ പുല്കാൻ കഴിഞ്ഞാൽ
ജന്മം  എത്ര സാഫല്യം , സുന്ദരം

       മുനീറ നരിക്കോടൻ

Saturday, 4 May 2013

പ്രചോദനം............


''വാക്കുകൾ  കൂരംബുകളായി
ഹൃദയത്തിൽ തറക്കുമ്പോൾ
പൂർവാധികം  ശക്തിയോടെ
ഉടലെടുക്കുന്ന അക്ഷരങ്ങളാനെന്റെ കൂട്ട്
അക്ഷരങ്ങളാനെന്റെ ആയുധം......

അക്ഷരപിറവിക്ക് ഇടം കൊടുക്കുന്ന
നിന്റെ ശത്രുത മനോഭാവത്തിൽ
തകരുന്ന എന്റെ ഹൃദയത്തിൽ
നിന്നുംഉയരുന്നു  ഒരു നാദമായി,
താളമായി എന്റെ വരികൾ
അതിനും കടപ്പാട് നിന്നോട്........  

ആവനാഴിയിലെ അവസാന അസ്ത്രം
നീ എടുക്കുമ്പോഴേക്കും
പിന്തള്ളപെട്ട പടിയിൽ നിന്നും
വിജയതിൻ കാഹളം മുഴങ്ങിയിരിക്കും
വിജയത്തിൻ പടി മുന്നിലെങ്കിലും
ചവിട്ടു പടി നീയാണ്

അടുത്ത അസ്ത്രവും എടുക്കു നീ..............
എന്നിൽ അടുത്ത വരികളും പിറവികൊള്ളും

           മുനീറ  നരിക്കോടൻ

Friday, 3 May 2013

എന്റെ എഴുത്ത്...........

.
''എഴുതാന്‍ അറിയില്ല എനിക്ക് ,
എഴുത്ത് എന്തെന്ന് അറിയില്ല എനിക്ക്
നിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വരുമ്പോള്‍
അക്ഷരങ്ങള്‍ മനസ്സില്‍ ഒത്തു ചേരുന്നു
അവിടെ വാക്കുകള്‍,വാക്യങ്ങള്‍
പിന്നെ എന്തൊക്കയോ അര്‍ഥങ്ങള്‍
നിന്‍റെ ഓര്‍മ്മയില്‍ പിറക്കുന്ന എന്‍റെ വരികളില്‍
ഒളിഞ്ഞിരിക്കുന്നു അതിന് അര്‍ഥങ്ങള്‍
നീ ആരെന്നും,ഞാന്‍ ആരെന്നും,
നമ്മുടെ ഇടയിലെ വികാരം എന്തെന്നും
എന്‍റെ വരികളില്‍ പിറക്കുന്നു
അക്ഷര കൂട്ടങ്ങളില്‍ മറഞ്ഞിരിക്കുന്നു നീ
അതുകൊണ്ട് തന്നെ അക്ഷരങ്ങളെ
ഞാന്‍ സ്നേഹിക്കുന്നു....പ്രണയിക്കുന്നു.....
എന്ന് ഞാന്‍ അക്ഷരങ്ങളെ ഉപേക്ഷികുന്നുവോ
അന്ന് നീ അറിയുക
നിന്നെ ഞാന്‍ മറന്നിരിക്കുന്നു
എന്നന്നേക്കുമായി

                 മുനീറ  നരിക്കോടൻ

Monday, 29 April 2013

ആത്മബന്ധനം.......

 ''അകലുന്ന സുര്യന്റെ നൊമ്പരം താങ്ങുവാൻ
സന്ധ്യക്ക്‌ ഇന്ന് കഴിയുമോ?
ഭൂമിതാൻ തൻ ചൂട് കുറയ്ക്കുവാൻ
പെയ്യുന്ന മഞ്ഞിൻ കുളിരിനാകുമോ?
ഒഴുകുന്ന കണ്ണീരിനാകുമോ
ചിരിയിൽ അലിഞ്ഞു ചേരുവാൻ
അകലുന്ന നിന്റെ ഹൃദയ വേദന
താങ്ങുവാൻ എന്റെ മനസ്സിനാകുമോ?
സുര്യനും ,സന്ധ്യയും തമ്മിലെ ആത്മബന്ധം എന്തോ
അതെ ആത്മ ബന്ധം . ഞാനും ,നീയും തമ്മിൽ
അടുക്കും തോറും അകലം കൂടുന്ന
ഹൃദയ ബന്ധങ്ങൾ.......

                        മുനീറ നരിക്കോടൻ

Friday, 26 April 2013

നിന്റെ ഓർമ്മകൾ ............


''ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ
മായുന്ന സ്വപ്നം പോൽ
നിന്റെ ഓർമ്മകൾ എന്നിൽ
 നിന്ന് മാഞ്ഞെങ്കിൽ
എന്റെ ജീവിതത്തിൽ
തെറ്റുകളെല്ലാം ശരിയാകുന്നു
ശരികളെല്ലാം തെറ്റായി
തീരുന്നത് എന്ത് കൊണ്ട്
അതിനു കാരണം ഞാൻ എന്ന തെറ്റോ?
ഞാൻ എന്ന തെറ്റിനെ
നീ എന്ന ശരികൊണ്ട്
തെറ്റ് തിരുത്താൻ ശ്രെമിക്കുകയോ
തെറ്റ് തെറ്റായും ,ശരി
ശരിയായും നിൽക്കണമെങ്കിൽ
നീയൊരു സ്വപനമായി മാറണം
ഒരിക്കലും ഓർത്തെടുക്കാൻ
പറ്റാത്ത സ്വപനം
ഇനിയും തെറ്റുകൾ
ആവർത്തിക്കാതിരിക്കാൻ
നീ മാഞ്ഞ് പോവുക ,ഒരു സ്വപ്നംപോൾ

                          മുനീറ നരിക്കോടൻ

Wednesday, 24 April 2013

ചില സത്യങ്ങൾ...........


''ഓരോ ദിനവും ഉദിച്ചും,
അസ്തമിച്ചും കഴിയുമ്പോഴും
ഓര്‍ക്കുന്നില്ല ഈ മഹാ സത്യം ആരും.....
കാലത്തിന്‍ യാത്രയില്‍ ഭൂമി
കാണിച്ചിടുന്നു പരിവര്‍ത്തനാത്ഭുതം
ബാല്യം,കൌമാരം,യവ്വനം,,വാര്‍ധക്യം
എന്നീ പടികള്‍ കടക്കുന്നു പെട്ടെന്ന്
പോയതൊന്നും തിരിച്ചു വരില്ല
എന്ന മായ ആണല്ലോ ജീവിതം....
മനുഷ്യന് നിത്യത ഇല്ല എന്ന
സത്യം തെറ്റാതെ തുടരുന്നു
ശക്തികളെല്ലാം ക്ഷയിച്ചും,
ഓര്‍മ്മയില്‍ മങ്ങലുമായി ,
നരകള്‍ വ്യക്തമായി തെളിഞ്ഞും
വിഷാദം ഓടിയെത്തുന്നു
ആഗ്രഹിക്കാതെ വാര്‍ധക്യം
ഓര്‍മ്മയായി തീര്‍ന്ന കാലം
വീണ്ടും എത്തുവാന്‍ ഓരോ
മനസ്സും വെറുതെ കൊതിചിടും....
മനുഷ്യ ജീവതത്തില്‍ ഒരു വട്ടം
എത്തും വസന്തം യുവത്വമായ്
ഈ ചെറിയ യാത്രക്കിടയില്‍
സ്നേഹത്തിന്‍റെ നൂറിതള്‍ -
പൂക്കള്‍ മനസ്സില്‍ വിടര്‍ത്തുക...
തിന്മ കൊഴിഞ്ഞു പോകട്ടെ ,നിറയെ-
നന്മ വിരിഞ്ഞ്‌ അഴക്‌ വരട്ടെ ചുറ്റിലും''

മുനീറ നരികോടന്‍

Tuesday, 23 April 2013

നാദം .......


''എന്‍റെ വേദന നിങ്ങള്‍ക്ക്
 നാദമായി തീരുന്നുവോ?
കാതില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള നാദം
നിന്‍ പ്രഹരം എല്കുംബോഴാണ്
എന്‍ നാദം ഉയരുന്നത്
അപ്പോള്‍ ഞാന്‍ ഒരു ചെണ്ടയായി
മാറി കഴിഞ്ഞു അല്ലെ?

നീ കൊട്ടി കൊളു നിനക്ക് മതി വരുവോളം
നിസ്സാരമായ തീ ആളികത്തിക്കും ഈ പ്രണയം
വലിയ തീ ഊതികെടുത്തും ഈ പ്രണയം
പ്രണയത്തില്‍ ഭാഷ ഇല്ലെന്ന സാരം
വ്യക്തമാണ് എന്‍ പ്രണയത്തില്‍

ഒഴുകും നാദത്തിന്‍ സ്വരം
കേള്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന നിന്‍ മനം
അതില്‍ അടങ്ങി നില്‍ക്കും വികാരം
എന്‍ ഹൃദയത്തിന്‍ വേദന
പാടി തീര്‍ക്കാം ഞാന്‍ നീ കൊട്ടികോളൂ
എന്‍റെ ശബ്ദം നിലക്കതിരിക്ക്ന്‍
നീ തളരാതിരികുക
നീ കൊട്ട് നിര്‍ത്തും നേരം ഞാന്‍ അറിയും
എന്‍ സ്വരം മോശം ആയെന്ന്

              മുനീറ  നരിക്കോടൻ

Monday, 22 April 2013

ഒരു അച്ഛന്റെ ഹൃദയ വേദന.......



പോന്നോമനെ അറിയുന്നുവോ നിന്‍റെ അച്ഛന്റെ വേദന?
നിറയവ്വനം നിന്നില്‍ നിഭ്രിതം വിടരുമ്പോള്‍
തപിക്കുകയാണ് എന്‍ നെഞ്ചകം പോന്നോമനെ.......
മകളെ നിന്റെച്ഛന്റെ നെഞ്ചകം നെരിപോടാണകം
വേവുന്നു കുഞ്ഞേ.....തലയില്‍ തീ ആളുന്നു......
പണവും,പൊന്നും കൊടുത്തു നിന്‍റെ ചേച്ചിയെ കൈ പിടിച്ചിറക്കിയതില്‍
പറമ്പും,വീടും കടക്കെണിയില്‍ മുങ്ങി പോയ്‌.......
ചെറു വാടക വീട്ടില്‍ നമ്മള്‍ ഒറ്റയ്കായി..
എന്ത് ചെയ്യേണ്ടു ഞാന്‍ ഇനി എങ്ങോട്ട് പോകും......
കണ്ണില്‍ അന്ധകാരം ആണല്ലോ....
.വീര്‍പ്പുമുട്ടുന്നു പൊന്നെ........
ജോത്സ്യന്‍ കുറിച്ചുതന്ന നിന്‍ ജാതക കുറിപ്പടി
എന്‍ കൈയില്‍കിടന്നു വിറകുന്നു.....
പവനില്‍ പുതയ്കണം ,പന്തലും,കോപ്പും
,കോളും,സദ്യയും ഒരുക്കേണം .......
എങ്ങിനെ അച്ഛന്‍ ഈ വൈതരണികള്‍ ഒക്കെയും ഭംഗിയില്‍ കടക്കും.....
ഒരു ചായ സല്കാരത്തില്‍ നിന്നും നിന്‍റെ അമ്മയുടെ കഴുത്തില്‍
താലി കെട്ടിയ കാലത്തില്‍ നിന്നും ,,,,
,ലക്ഷങ്ങളുടെ കാലത്തിന്‍ മുന്നില്‍
എത്തിയിരിക്കുന്നു പോന്നോമനെ ഞാന്‍........
എന്‍റെ ഈ മകള്‍ കൂടി പടി ഇറങ്ങും വരെ തേങ്ങുന്ന ഇ മനത്തെ....
താങ്ങീടുവാന്‍ ഈ ശരീരത്തിന് കഴിയേണമേ..........

                      മുനീറ നരിക്കോടൻ

Sunday, 21 April 2013

സാഗരത്തിന്റെ സാമിപ്യം........



''നിന്റെ കൈ പിടിച്ച് ഈ കടലിനടുത്ത് വന്നപ്പോൾ
തിരമാലകളുടെ ആര്ത്തുലസിചുള്ള  വരവിനെക്കാളും
ഉയര്ന്നിരുന്നു എന്റെ ചിരിയുടെ ശബ്ദം....
ഇന്ന് ഞാൻ  വന്നപ്പോൾ തിരമാലകൾ ശാന്തമായിരുന്നു
നീ അറിഞ്ഞുവോ ഞാൻ ഇന്ന് എകയെന്ന്.....
എന്റെ ഈ നിശബ്ദദ നിന്നെ ആലോസരപെടുതുന്നുവോ?
തേടുന്നുവോ നീ അതിൻ കാരണങ്ങൾ
നിന്റെ കൈകൾ എന്നെ മാടിവിളിക്കുന്നുവോ?
എന്നെന്നെക്കുള്ള ശാന്തത നല്കുവാനായി
എന്റെ പ്രണയത്തിന്റെ മോചനത്തിനായി ...

                     മുനീറ നരിക്കോടൻ

കരിവളകൾ........


''ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ കരിവളകള്‍ എന്‍ കൂട്ടിനുണ്ട്
സുഖത്തിലും ,ദുഖത്തിലും എല്ലാത്തിനും മൂക സാക്ഷിയായി.....
കരിവളകളെ....നിങ്ങള്‍ എത്ര പുണ്യം ചെയ്തവര്‍.....
നിങ്ങളുടെ ദുഖം പുറം ലോകം കാണുകയില്ല......അറിയുകയില്ല....
നിങ്ങളുടെ കറുപ്പ് നിറത്തില്‍...അവ അലിഞ്ഞിലതാകുന്നു......
ദുഖവും,സന്തോഷവും അറിയിക്കാതെ........
കറുപ്പ് ദുഖത്തിന്‍ അടയാളമോ?ആണെങ്ങില്‍ അവ
എന്നെ നോക്കി പോട്ടിചിരികുനതെന്തിന്?
                   മുനീറ നരിക്കോടൻ

Thursday, 18 April 2013

എന്റെ നിഴൽ...........


''എനിക്കെന്റെ നിഴലിനെ വെറുപ്പായിരുന്നു
എപ്പോഴും എനിക്ക് പിറകിൽ ഒരു ഭീരുവിനെ പോലെ
ജീവിതത്തിലെ ഭയാനക മുഖം ഞാൻ നേരിടുമ്പോൾ
എനിക്ക് കൂട്ടിനു എന്റെ  നിഴലില്ലായിരുന്നു
നിഴൽ  ഭീരുവിനെ പോലെ പിന്നിൽ ഒളിച്ചിരുന്നു
ഇപ്പോൾ എന്റെ നിഴലുകള്ക്ക് ശക്തി വന്നിരിക്കുന്നു
അവ ഇപ്പോൾ എന്റെ മുന്നിൽ നീങ്ങുന്നു
മുഴു പാതിരക്ക് വാതിലിൽ മുട്ടി വിളിക്കുന്നവരുടെ നേർക്ക്‌
ഒങ്ങാൻ എന്റെ കൈയിൽ അരിവാൾ വച്ച് തന്നത് എന്റെ നിഴലോ?
നിഴലേ ,,,, നിനകെവിടുന്നു കിട്ടി ഈ ധൈര്യം
എന്റെ ജീവിതമോ അതിനു കാരണം?
തോഴാ ഇനി ധൈര്യമായി മടങ്ങുക നീ
എന്റെ നിഴലുകള്ക്ക് ശക്തി വന്നിരിക്കുന്നു
മടങ്ങുമ്പോൾ നിന്റെ കണ്ണുകൾ  നിറയുന്നതെന്തിന്
എന്റെ നിഴലിനെ  ഭീരുവായി നിര്ത്തി
നീ എന്റെ നിഴലായി തുടരാൻ മോഹിചിരുന്നോ?
ഇതാണ് കാലത്തിൻ  മറിമായം
എന്റെ നിഴൽ എനിക്ക് മുന്നാലെ
നിഴലിന് പിന്നാലെ ഞാനും മുന്നോട്ട് മുന്നോട്ട്

                   മുനീറ നരിക്കോടൻ

എന്റെ തോനൽ......

''നമ്മുടെ ജീവിതത്തിൽ നാം അറിയാതെയും,പറയാതെയും,പോയ എത്ര ഇഷ്ടങ്ങൾ
അറിഞ്ഞിട്ടും,പറഞ്ഞിട്ടും,സഫലമാകാതെ പോയ എത്ര സ്നേഹ ബന്ധങ്ങൾ
മറക്കാതെ മനസ്സിന്റെ ഉള്ളിൽ സൂക്ഷിക്കുന്ന എത്ര മുഖങ്ങൾ,എത്ര നിമിഷങ്ങൾ
നഷ്ടപെട്ട സ്വപ്നങ്ങളുടെ സുഖമുള്ള നൊമ്പരം മാത്രമാണ് ജീവിതം .......
                                            
                                                                മുനീറ നരിക്കോടൻ

Monday, 15 April 2013

മുഖവും മനവും........



''നിങ്ങൾ കണ്ടുവോ എന്റെ മുഖത്ത്
വിരിഞ്ഞിരികുന്ന സന്തോഷത്തിൻ
പുഞ്ചിരി
മനസ്സിന്റെ വേദന കാണുവാൻ
 മുഖം മറന്നുവോ

ഉള്ളിൾ  ഇത്രയും വേദന നിറയവേ
മുഖത്ത് ചിരി എങ്ങിനെ വന്നു ?
മനസ്സിൻ  വേദന കാണാൻ കഴിയാത്ത വിധം
ഇത്ര അകന്നുവോ മുഖവും,മനസ്സും

ഉള്ളു വിങ്ങുന്ന നെഞ്ചിന്റെ  വേദന
മുഖം കാണിക്കുന്നത് ഇങ്ങിനെ ആവുമോ ?
ഈ കാണുന്ന ചിരികളൊക്കെയും
മനസ്സിന്റെ വേദനയാകുമോ?

ഹൃദയം പൊട്ടി പിളരുന്ന വേളയിൽ
മുഖം മനസ്സിന് ശാപമായി മാറിയോ
ഇത്ര നൊമ്പരത്തിലും ചിരിക്കാൻ
കഴിയുമെങ്കിൽ ദുഃഖം അത്രയും അധികമല്ലയൊ

ദുഃഖത്തിൽ കേഴുന്ന മനസ്സുകൊണ്ട്
ചിരി വിടർത്തുന്ന
വിസ്മയ ശോകമാം വദനമേ ......
നിനക്ക് നല്ക്കുവാൻ എന്റെ
വാക്കിലും ദുഖങ്ങളെയുള്ളൂ ''

             മുനീറ നരിക്കോടൻ

Wednesday, 3 April 2013

''മൂടുപടം ''



''ഒരു ദുഃഖം എന്റെ കണ്ണിൽ നില്കുന്നു
ഒഴുകി തീരണം അത്
ഒരു പ്രളയം തീര്ത്തിവിടം ഇല്ലാതാക്കണം
അതിൽ ശരീരത്തെ മുക്കി കൊല്ലാൻ കൊതിക്കുന്നു മനം
വെറുതെ ആണെന്ന് അറിഞ്ഞും ,,,ഒരു മോഹം...

ദുഖത്തിൻ ഭാരം കുറക്കാൻ എന്റെ കണ്ണിലെ തൃഷ്ണതയിൾ
ഉദിക്കുന്ന സൂര്യന്റെയും,പെയ്യുന്ന മഴയുടെയുംഇടയിൽ
ഞാൻ ഇട്ട മുഖമൂടി അഴിച്ചു മാറ്റി
ഉയര്ന്ന് പറക്കാൻ കൊതിക്കുന്നു ഞാൻ

പോകുവാൻ സമയമായി.. മുഖമൂടിയില്ലാത്ത
സത്യങ്ങൾ നിങ്ങള്ക്ക് അപ്രിയമാവം
എങ്കിലും ധൃതിയുണ്ടെനിക്ക്
എത്രയും വേഗം നിങ്ങളുടെ മുന്നിൽ തുറക്കുവാൻ ..

                         മുനീറ നരിക്കോടൻ

Sunday, 24 March 2013

''കെണിയും,ഇരയും ''


''എല്ലായിടത്തും നീ കെണി വിരിച്ചിരിക്കുന്നു
കണ്ണിമ ചിമ്മാതെ നീ കാത്തിരിക്കുന്നു ഇരകൽക്കായി...

ഒന്ന് തൊട്ടാൽ  ഒട്ടി പിടിക്കുന്ന
നേര്യതും ,നീളം കൂടിയത് മായ
കെണികൾ പുഞ്ചിരിയോടെ ,
ശ്രദ്ധയോടെ  വിരിച്ചു നീ.
ഓഫീസുകളിലും ,വീടിനുഅകത്തും ,
കൃഷിയിടങ്ങളിലും വാഹനങ്ങളിലും

നീ വിരിച്ച കെണി തന്ത്രങ്ങൾ
തട്ടി മാറ്റി  ഞാൻ എത്രയോ ദൂരം നടന്നിരിക്കുന്നു
പക്ഷെ ചുറ്റും കെണി ഒരുക്കി
രൂപം ഇല്ലാത്ത കെണികളുമായ്
ഞാൻ അറിയാത്ത ശത്രുകൾ
ഒളിക്കുന്നത്‌ ഞാൻ അറിയാതെ പോയി

എന്റെ കാലടികളുടെ വേഗതയ്കൊപ്പം
എന്റെ ശ്വാസത്തിന്റെ നിശ്വാസങ്ങൽക്കൊപ്പം
എന്റെ ഹൃദയമിടിപ്പിന്റെ താളങ്ങൾക്കൊപ്പം
ചുറ്റും കെണികൾ തീരുന്നു

നിന്റെ കെണി യിലെക്കുള്ള യാത്രയിൽ
അടുത്ത ഇരയും ഉറങ്ങുകയാണ്
സുഖ നിദ്രയിൽ ,സ്വപ്നാടനത്തിൽ
ഉണര്ത്താൻ  എനിക്കോ  നിങ്ങള്ക്കോ കഴിയില്ല
അത്രയ്ക്കുണ്ട് ആ കെണികളുടെ ശക്തി .......

                                 മുനീറ നരിക്കോടൻ


Friday, 8 March 2013

സ്ത്രീ =സ്നേഹം


''തകരുന്നുവോ നിന്‍റെ സങ്കല്‍പ്പ ജീവിതം
ജീവിതം കഠിനം അല്ലോ ഭൂമിയില്‍
സ്നേഹവും അറിവും എന്തെന്ന്
നീ ജീവിതത്തില്‍ പഠിക്കണം

സ്നേഹം എന്തെന്ന് അറിയാതെ
കിതച്ചു കിതച്ചു ഓടുന്നിതാ നീ
കുഴിയില്‍ വീഴുന്നു ,നേടിയതും വെറുതെയായ്
പുതുതായി ഒന്നും നേടിയതും ഇല്ല

ജീവിതത്തെ ബലികഴിച്ചു നീ
പണമരം കായിക്കുവാന്‍ സ്നേഹത്തെ വില്‍ക്കുന്നു
സ്നേഹത്തിനു  സമം പണമായി കാണുന്നു
സ്നേഹത്തെ വില്‍ക്കുവാന്‍ കെട്ടിടം കെട്ടുന്നു

ജീവിതത്തെ വെല്ലുന്ന തന്ത്രങ്ങള്‍
പെരുമയാര്‍ന്ന പരസ്യങ്ങളും പുതിയ
സ്നേഹം നല്‍കുന്ന അറിവായ്‌ അവതരിക്കുന്നു
പുത്തന്‍ തലമുറ സ്നേഹിക്കാന്‍ അറിവില്ലാത്തതിന്‍
പേരില്‍ അഭിമാനിചീടുന്നു

ഇടിയെ കാണുമ്പോള്‍ ,മിന്നല്‍ വിടരുമ്പോള്‍
കടലിരമ്പുമ്പോള്‍ ,കോട്ടകള്‍ വീഴുംബോള്‍
മരണത്തീമഴ ചൊരിയും ഭൂമിയില്‍
നിന്‍റെ വംശത്തെ മുടിച്ച്‌ മുന്നേറുമ്പോള്‍
എവിടെ നിന്‍റെ  കഴിവുകള്‍
എവിടെ ജോലി ,എവിടെ ആര്‍ഭാട ജീവിതം
എവിടെ പണം ,എവിടെ സുഖ കേന്ദ്രങ്ങള്‍
സകലതും നശിച്ചു പോകുന്നിതാ ഭൂമിയില്‍

ഇതും നിസ്സാരമാണ് നിനക്ക് നിന്‍റെ ജീവിതത്തിന്‍റെ
പുതിയ അറിവിന്‍റെ വിജയം
കരുതിവെക്കൂ നീ സ്നേഹത്തെ
നിന്‍റെ ജീവിതത്തിന്‍റെ ദീര്‍ഘ ദീര്‍ഘമാം യാത്രയില്‍
ഒരു സഹായിയായ്‌, അമ്മയായ് ,രക്ഷാകവജമായ്
നിന്‍റെ ജീവിതത്തില്‍ നീ സ്ത്രീയെ കാണൂ ....
അതിനു അറിവ് നേടൂ ...സ്നേഹം എന്തെന്ന് അറിയൂ
ഈ തീവ്ര സമസ്യ കടക്കുവാന്‍ ..................

                     ;;മുനീറ നരിക്കോടന്‍ ;;

Thursday, 28 February 2013

ചില തോന്നലുകള്‍..........

.''നീറുമെന്‍  ഹൃദയത്തില്‍
തുടിക്കും ഒരു ആത്മാവില്‍
വിരല്‍ സ്പര്‍ശം ഞാന്‍ അറിഞ്ഞിരുന്നു
മനസ്സില്‍ വികാരത്തെ തൊട്ടു തലോടി
മനതാരില്‍ നീറ്റല്‍ അടക്കിയിരുന്നു
ഇന്നെന്റെ ആത്മാവ് നിന്നെ തേടുന്നു
ഒരു വേള നിന്‍റെ ആത്മാവുമായി കണ്ടുമുട്ടാന്‍
അന്ന് ഞാന്‍ അറിഞ്ഞ സ്വന്തന സാമീപ്യം
ഇന്ന് നിന്‍റെ ആത്മാവില്‍ ഇല്ലെന്ന് അറിയാതെ
വീണ്ടും എന്‍ ആത്മാവ് നിന്നെ തേടുന്ന വികാരമെന്തു?
പിരിഞ്ഞു പോയൊരു ഇണക്കുയിലെ
നീ വിട ചൊല്ലിയത് എന്റെ മുന്‍പില്‍ നിന്നോ?
നിന്‍റെ മനസ്സില്‍ നിന്നോ?
എങ്കിലും എന്റെ ആത്മാവ് എന്നോട് ചൊല്ലുന്നു
അകലുകില്ല അവന്‍ ,അടുക്കുകില്ല..
മറക്കുകയില്ല,അവന്‍ വെറുക്കുകില്ല .....

                          മുനീറ നരിക്കോടന്‍

Tuesday, 19 February 2013

ചിന്ത......


''മനസ് മനസിനോട് മന്ത്രിക്കുന്നു ..

അതേ...,അത്.. അവന്‍ തന്നെ ....
നീ സ്നേഹിച്ചനിന്നെ സ്നേഹിച്ച 
നിന്റെ പ്രിയ തോഴന്‍..........
ഇ തിരക്ക് പിടിച്ച ലോകത്ത് 

ആരുടെ ഒക്കെയോ മനസമാധാനത്തിനു വേണ്ടി
ഞാന്‍ ഉപേക്ഷിച്ച....എന്നെ ഉപേക്ഷിച്ച എന്‍റെ കളികൂടുകാരന്‍.............
എന്‍റെ മിഴിയിണ പിടയ്കുമ്പോള്‍ ഞാന്‍ അറിയുന്നു .....
എവിടെയോ.ആരോ എന്നെ ഓര്‍കുന്നു വെന്ന്
ആ ഓര്‍മയ്ക് മുന്നില്‍ എന്‍റെ നമസ്കാരം.......

          മുനീറ നരിക്കോടന്‍

അപേക്ഷ......


''നിന്‍റെ വേര്‍പാടിന്‍ വേദന താങ്ങാന്‍ 

ഹൃദയത്തിനു കഴിയുന്നില്ല .
അതിനാല്‍ ഞാന്‍ എന്‍റെ ശരീരത്തെ വേദനിപ്പിക്കുന്നു
ആ വേദനയില്‍ നിന്‍ വേര്‍പാടിന്‍ വേദന മറക്കുന്നു ഞാന്‍.
നീയും ,ഞാനും,ഒന്നിച്ചു എരിഞ്ഞടങ്ങാന്‍ തിരുമാനിച്ച ജന്മങ്ങള്‍
പക്ഷെ ഞാന്‍ എരിഞ്ഞടങ്ങും മുന്‍പേ നീ 

രക്ഷപ്പെട്ടത് കണ്ടു ഞാന്‍ സമാധാനത്തോടെ പോകുന്നു
സ്നേഹിക്കാനും,സ്നേഹിക്കപെടാനും 

 നിനക്കിനിയും ജീവിതം ബാക്കി.
ഇനിയുള്ള ജീവിതം നിനക്ക് ഐശ്വര്യ പൂര്‍ണമാകട്ടെ
ഓര്‍ക്കുക നീ  നിനക്ക് വേണ്ടിയാണു ഞാന്‍ എരിഞ്ഞടങ്ങിയത്
ഇരുട്ടു നിറഞ്ഞ നിന്‍റെ വഴിയില്‍ സ്വയം 

എരിഞ്ഞടങ്ങി വെളിച്ചമായി മാറി ഞാന്‍........
നിന്നോടൊരു അപേക്ഷ മാത്രം ഞാന്‍ തുറന്നു തന്ന 

വിജയത്തിന്‍ പാത ഒരിക്കലും ഉപേക്ഷിക്കരുത് നീ.......

                  മുനീറ നരിക്കോടന്‍

ഉണരുവിന്‍.......


ഉണരുവിന്‍.......


''മനുഷ്യാ ഉണരുക നീ ,കാമ ഭ്രാന്തന്‍മാരാല്‍ നശിക്കുന്ന 

നിന്‍റെ പെങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ?
വിശന്നു കരയുന്ന നിന്‍ മക്കളുടെ വിലാപം കേള്‍ക്കുന്നില്ലേ ?
പണി എടുത്തിട്ടും കൂലി കിട്ടാത്തതിന്റെ പേരില്‍ 

നിന്‍റെ അമ്മമാരുടെ പതം പറച്ചില്‍ അറിയുന്നില്ലേ?
എന്നിട്ടും നീ ഉറങ്ങുകയോ?

നീ ലഹരിക്ക്‌ വേണ്ടി ചിലവാക്കുന്ന പണത്തില്‍ 
ഇവരുടെയൊക്കെകരച്ചില്‍ അടങ്ങിയിരിക്കുന്നു
അറിയാം എനിക്ക് നീ ഉറക്കം നടിക്കുകയാണ് ,

ആണായിപിറന്ന അഹംഭാവം നിന്നെ നീ അല്ലാതാക്കിയിരികുന്നു...
പെണ്ണായി പിറന്ന ഞാന്‍ ദുഖികുന്നത് ഇതൊന്നും കണ്ടല്ല,,

നീ ആണായി പിറന്നതോര്‍ത്ത് മാത്രം.
നിന്‍റെ ഉറക്കം കണ്ടു മാത്രം......

ഉണരുക നീ.....നിര്‍ത്തുക നിന്‍ നാട്യം........

         മുനീറ നരിക്കോടന്‍

എന്‍റെ ഇരുട്ട്.........



''എല്ലാ ജനാലകളും കൊട്ടിയടച്ച് 

ഇരുട്ടിനൊപ്പം കഴിയാനനെനികിഷ്ടം
വെളിച്ചതോടൊപ്പം കടന്നു വരുന്ന 

കാഴ്ചകള്‍ എന്നെ ഭയപെടുതുന്നു
ഒരിക്കല്‍ ഈ ജനലകള്‍ക്ക് വെളിയില്‍ 

പൂര്‍ണ്ണമായും ഇരുട്ടുപടരും
ഈ മുറിക്കുള്ളില്‍ നന്മയില്‍ സ്ഫുടം ചെയ്ത

വെളിച്ചത്തിന്‍ തീനാളം തെളിയും
ആ വെളിച്ചത്തിന്‍ മസ്മരികതയിലേക്ക് ഇനിയും

ജനിക്കുന്ന എല്ലാ കുരുന്നുകളും കണ്ണ് തുറക്കും
അപ്പോള്‍ ഇ മുറിയും ,ഞാനും

ചരിത്രത്തില്‍ പോലും ശേഷിക്കരുത്.......

                   മുനീറ നരിക്കോടന്‍

മരണം......



'''ഞാന്‍ എന്ന വിത്ത് ഭുമിയില്‍ 

മുളപിച്ചു നിന്‍റെ യജമാനന്‍
കാറ്റും,മഴയും,ചൂടും,തണുപ്പും,തരണം ചെയ്ത് 

കൊയ്യാന്‍ ആയി നില്‍പ്പൂ ഞാന്‍......
എന്‍റെ തോഴാ............. 

നിന്‍റെ യജമാനന്‍റെ സമ്മതം വാങ്ങി വരൂ..........
കൊയ്യ്തെടുത്ത്‌ യജമാനന് കാഴ്ച വയ്ക്കു..........
ഒളിഞ്ഞിരിക്കും എന്റെ കുട്ടുകാരാ..... 

നിന്റെ കയ്യാല്‍ വരണമാല്യം അണിയാന്‍ 
കാത്തിരിപ്പു...തോഴാ......നിയാണ് രക്ഷ.....
നിന്നില്‍ കൂടി മാത്രമേ എനിക്ക് മടക്കയാത്ര ഉള്ളു......
ഇനിയും നിന്‍റെ വരവ് വൈകിയാല്‍.....

നിന്നെ തേടി ഞാന്‍ വന്നെന്നിരിക്കും......... പ്രിയ തോഴാ..........................

മുനീറ നരിക്കോടന്‍

തിരിച്ചു വരവ്........


''നീ എന്തിനു ഇ ഭുമി സൃഷ്ടിച്ചു?

അതില്‍ നീറി ,നീറി കഴിയുവാന്‍ എന്നെയും?
നീ സൃഷ്‌ടിച്ച എന്നെ എന്തിനു 

നീ ഇത്രയും വേദനിപ്പിക്കുന്നു........?
എന്‍റെ ജനനം മുതല്‍ നീ തരുന്ന പരീക്ഷണകള്‍

 നിന്നിലേക്ക്‌......എന്നെ കുടുതല്‍ അടുപ്പിക്കുന്നു.....
നിന്‍റെ പ്രവര്‍ത്തികള്‍ എത്രയും 

എന്നെ വേദനിപ്പികുന്നുവോ...
അത്രയും നിന്നെ ഞാന്‍ സ്നേഹിക്കുന്നു.............
അപ്പോള്‍ നിന്നിലേക്ക്‌ അടുക്കാന്‍ വേണ്ടി 

ആയിരിക്കാം,നീ വേദനിപ്പിക്കുന്നത്....
കളിതോഴനാം മൃത്യുവില്‍ പൂണാരം......

അണിയാന്‍.........കാത്തിരിപ്പൂ.......
ഞാന്‍ .....നിന്നിലേക്ക്‌ മടങ്ങി വരാന്‍........

                മുനീറ നരിക്കോടന്‍

ഞാന്‍ കാണുന്നത്..........


'''മാനത്ത് വിരിയുന്ന മഴവില്ലിനു ഏഴു നിറമോ?

അപ്പോള്‍ ഞാന്‍ കാണുന്ന മഴവില്ലിനു മാത്രം ഒരു നിറം?
വ്യക്തമാകാത്ത ഒരു നിറം..........
നിങ്ങള്‍ കാണുന്ന മഴവില്ല് എനിക്ക് കാണാന്‍ പറ്റാത്തതാണോ..........?
അങ്ങിനെയെങ്ങില്‍ എന്‍റെ കാഴ്ച മങ്ങിയോ?

മഴവില്ല് വിരിഞ്ഞത് മാനത്തോ?
നിങ്ങളുടെ മനസിലോ...........?
എന്‍റെ കൂടെ നിന്ന് നിങ്ങള്‍ നോക്ക്‌.......

ഞാന്‍ കാണുന്ന മഴവില്ലിനു ഒരൊറ്റ നിറം............
എനിക്കറിയാം.... ഇപ്പൊ പെയ്ത മഴയില്‍

എന്‍റെ മഴവില്ലിന്‍ നിറവും ഒഴുകിപോയിടുണ്ടാകും...........
ഇനി മഴ പെയ്തു മാനം തെളിയുമ്പോള്‍ 

നിങ്ങള്‍ കാണുന്ന ഏഴു നിറമുള്ള മഴവില്ല് 
ഞാനും കാണും...........എന്‍റെ കാഴ്ച മങ്ങാതിരുനെങ്കില്‍....... 
എന്‍റെ നാഥന്‍ അനുഗ്രഹിചിരുന്നെങ്കില്‍.................................

                              മുനീറ നരിക്കോടന്‍
                       .‍

APRIL FOOL

''ഞാന്‍ ഒരു വിഡ്ഢി...വിഡ്ഢി........ഞാന്‍ ഒരു വിഡ്ഢി...........
വിഡ്ഢി ആണെന്നരിഞ്ഞിടും.....
വിഡ്ഢി വേഷം കെട്ടുന്ന വിഡ്ഢി.....
വിഡ്ഢിയെ,വിഡ്ഢി ആക്കുന്ന വിഡ്ഢി...
നിയോ വിഡ്ഢി....ഞാനോ വിഡ്ഢി........?
നിന്നെയും,എന്നെയും സൃഷ്‌ടിച്ച നാഥനോ വിഡ്ഢി................?
ഇ വിഡ്ഢിയെ കാത്തിരിക്കുന്ന മൃത്യു.......
നിയും ഒരു വിഡ്ഢി...........

മുനീറ നരികോടന്‍

തന്ത...................


ഇന്നലയുടെ കാണാകയങ്ങളില്‍ മുങ്ങി

തപ്പിയപോള് എത്തി ചേര്‍ന്നത് നിന്നില്‍.....
അവിടെ കാണാന്‍ കഴിഞ്ഞത് നിന്നുടെ മഹാത്മ്യം

നീ മാതാവിനോട് കാണിച്ച സ്നേഹം...
നിനക്ക് തെറ്റിയത് എവിടെ? 

സമ്പത്ത് വച്ച് നീട്ടിയപോള്‍ 
കൈ വിട്ടത് നിന്റെ രക്തത്തെ....
ഞാന്‍ ഒരു ശാപമായിരുന്നെങ്കില്‍ 

എന്നെ ഉപേക്ഷികാമായിരുന്നു....
നിന്റെ രക്തം വയറ്റില്‍ ചുമന്ന 

മാതാവ് എന്ത് പിഴച്ചു?.
മാതാവിന് നിന്നോടുള്ള സ്നേഹത്തിനു 

മുന്നില്‍ നിന്നോടുള്ള ഒടുങ്ങാത്ത 
പകയില്‍ ഞാന്‍ തോറ്റുപോകുന്നു ..
പ്രണയത്തിനു ഇത്രയും ശക്തിയോ?

ഇത്ര അടുത്ത് നീ ഉണ്ടായിട്ടും
ഒരിക്കല്‍ പോലും നിന്‍റെ മുന്നില്‍
പ്രത്യക്ഷപെടരുത്- എന്ന മാതാവിന്‍റെ 

വാക്കിന് പിന്നില്‍ ഒളിഞ്ഞിരികുനത് എന്ത്?
നിന്നോടുള്ള പകയോ?

ഒടുങ്ങാത്ത പ്രണയത്തിന്‍ തീവ്രതയോ?
മരികുന്നവനെ കൊല്ലുന്നവന്‍

വിഡ്ഢിആണെന്ന് അറിഞ്ഞു കൊണ്ട്.
വെറുതെ വിട്ടിരിക്കുന്നു നിന്നെ........
രക്ഷപെടാന്‍ പറ്റുമെങ്ങില്‍ .......രക്ഷപെടുക.........

                        മുനീറ നരിക്കോടന്‍

മനശക്തി..........


''മനമേ...... നീ എന്തിനും തയ്യാറാകൂ....
മാനത്തു മൂടികെട്ടിയ കാര്‍മേഖം-

പോല്‍ മനസും മൂകമാണ് .
ഒരു തണുത്ത കാറ്റിന് 

മേഖതിനെ നീക്കാന്‍ കഴിയും
പക്ഷെ എന്റെ മനസിന്റെ

മൂകത മാറിലല്ലോ....
ഒരു കൊടും കാറ്റു

ഞാന്‍ പ്രതീക്ഷിക്കുന്നു
അത് ചിലപ്പോള്‍ മഴയായി പെയ്തു

ഭുമിയില്‍ അലിഞ്ഞു ചേരാം...
ചിലപ്പോള്‍ കാര്‍മേഖം നീങ്ങി 

മറ്റൊരു സ്ഥലം തേടി പോകാം....
മനസേ നീ എന്തിനും തയാറാകുക...

ഭുമിയില്‍ അലിഞ്ഞു ചേരാം.........
നിനക്ക് മറ്റൊരു സ്ഥലം തേടി പോകാം..

പോകാം നിനക്ക്..........

                            മുനീറ നരികോടന്‍

അറിഞ്ഞിരുന്നോ..............

.
''നീ അറിയുന്നുവോ എന്‍ ജീവനിലുണരും
ഒരു നവ രാഗത്തിന്‍ മധുരാക്ഷരങ്ങള്‍
നീ അറിയുന്നുവോ എന്‍ ഹൃദയത്തിലൂറും
ഒരു പുതുവസന്തതിന്‍ പ്രണയാക്ഷരങ്ങള്‍
നീ അറിയുന്നുവോ നിന്‍ ജീവനിലലിയും
എന്‍ പ്രണയ മധുരമാം മന്ത്രണങ്ങള്‍
അലിയുന്നുവോ നീ എന്‍ ഹൃദയ താളങ്ങളില്‍
രതി പൂക്കുന്ന പ്രണയോല്‍ത്സവങ്ങളില്‍
ഓര്‍കുന്നു ഞാന്‍ നിന്‍റെ തേനൂറും ചുണ്ടിലെ
ശ്രുതി മധുരമാം പ്രണയത്തിന്‍ പൂമോഴികള്‍
സൂക്ഷിച്ചു വെയ്ക്കാം ഞാന്‍ ഹൃദയതിലെന്നും
നീ തന്ന സുഖദമാം സ്വപ്നങ്ങളൊക്കെയും
അറിയുന്നു ഞാന്‍ നിന്‍റെ ഹൃദയാഭിലാക്ഷങ്ങള്‍
നിന്നോട് ചേരുവാന്‍ കൊതിയുണ്ടെനിക്കും
നീ അറിയുന്നുവോ എന്‍ ഹൃദയമാം വീണയില്‍
ശ്രുതി ചേര്‍ക്കുമീ വിരഹത്തിന്‍ വേദനകള്‍
പോരുമോ നീ എന്‍ അരികിലേക്ക് നാഥാ......
ഒരു സ്വപ്ന സാമ്രാജ്യം കെട്ടി പടുക്കുവാന്‍
കാണുമോ നീ എന്‍ അരികില്‍ നാഥാ.......
എന്‍ ഹൃദയ താളം നിലയ്ക്കും നേരം,,,,,,,,,,,,

മുനീറ നരികോടന്‍

സ്വപ്നങ്ങള്‍.........


'''സഹനത്തിന്‍ കണ്ണീരില്‍ ചാലിച്ച മഷിയില്‍ മുക്കി
നിനക്കായി കുറിച്ചിടാം ഒരു ഓര്‍മ്മകുറിപ്പ്
അയവിറക്കാന്‍ ഇല്ല ഒരു മധുര സ്വപ്നങ്ങള്‍ എങ്കിലും.....
പങ്കുവെച്ചിടാം സ്വപ്നത്തിന്‍ വിഹിതം......
സ്നേഹിക്കാന്‍ ആരും ഇല്ല ഇനി ഭൂലോകം
എങ്കിലും സ്നേഹിച്ചിടാം നിഷ്കളങ്ക സ്നേഹത്തെ.....
സ്നേഹത്തിന്‍ കാണാകയങ്ങളില്‍
മുങ്ങി എടുത്തൊരു പ്രണയത്തെ....
മാറോട് ചേര്‍ത്ത് പുണരും മുന്‍പേ
കൊഴിഞ്ഞു പോയ ആ പ്രണയത്തെ
സ്നേഹത്തിന്‍ ഉറവിടത്തില്‍ ചെന്നെത്തിക്കുവാന്‍
ഇന്നെന്‍റെ മനസ്സ് ശ്രമിക്കവേ
കൊഴിഞ്ഞു പോയ ദിനങ്ങളുടെ
കണ്ണുകളില്‍ കാണുന്ന വികാരം എന്ത് ?

മുനീറ നരിക്കോടന്‍

അറിഞ്ഞില്ല നീ....

''ഞാന്‍ ആടിയതോക്കെയും നിനക്ക് വേണ്ടി .....
ഞാന്‍ പാടിയതോക്കെയും നിനക്കുവേണ്ടി
മോഹങ്ങളോക്കെയും പെയ്തിറങ്ങും നേരം
അപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ മാഞ്ഞിടും നേരം
എവിടെനിന്നോ ഒരു വിളിപ്പാടകലെ
നിന്‍റെ സ്വരം കാതില്‍ മുഴങ്ങിടും നേരം
വിരഹത്തിന്‍ ചെപ്പില്‍ ഒളിച്ചുവച്ച
സ്നേഹം അറിയാതെ പോയജീവിതത്തില്‍
മൂടിവച്ച സത്യം പുറത്തെടുക്കാന്‍
കാലം കാട്ടിയ ധ്രിതിയില്‍
തകര്‍ന്നുടഞ്ഞ ജീവിതം ഇനിയും തേടുന്നത് ആരെ?
ഉദയ സുര്യ കിരണം എറ്റോ
മന്ദമാരുതന്‍ തോട്ടുണര്ത്തിയോ
ഒരു പുലരിവെട്ടത്തില്‍ വ്യക്തമായി...
പറയാന്‍ ബാക്കി വച്ചതൊക്കെയും പറയാതെ
എഴുത്തിന്‍റെ ലോകത്തേക്ക് ചെന്നെത്തിയ
എന്‍റെ ഹൃദയത്തെ ഒരു വട്ടമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍.............


                               മുനീറ നരികോടന്‍
.

എന്‍റെ കേരളം.......


''കാനനത്തിന്‍ നീലിമയും,പുഞ്ചനെല്ലിന്‍ ശോണിമയം
കലര്‍ന്ന തീ രമണീയം ......എന്നുടെ കേരളം
തുഞ്ചന്‍ കിളിപ്പാട്ടും,കൂടെ കുഞ്ചന്റെ തുള്ളലും കേട്ട്
പിഞ്ചോമനകള്‍ വളരും ദേശം എന്‍ കേരളം
ചങ്ങമ്പുഴ കവിതയാം കനകച്ചിലങ്ക കെട്ടി
ഭംഗിയില്‍ നര്ത്തനമാടും അപ്സരസിവള്‍ എന്‍ കേരളം
വിപ്ലവ ഗാനങ്ങള്‍ ചൊല്ലി മാലോകരെ ഉണര്‍ത്തിയ
വയലാര്‍ ജനിച്ച നാടീ കേരള ദേശം....
ആണ്ടുതോറും ചിങ്ങമാസം ഓണം നാളില്‍ കേരളത്തില്‍
മഹാബലി തിരുമേനി എഴുനള്ളുന്നു
അങ്കണത്തില്‍ പൂക്കളമോരുക്കിയും ആര്‍പ്പുവിളിച്ചും
മാവേലിയെ മലയാളമെതിരെല്‍കുന്ന കേരളം.......
കൃഷ്ണനും,നബിയും,ക്രിസ്തുവും........
ഒന്നിച്ച് വാഴും എന്‍ ദേശം കേരളം..........
             മുനീറ നരികോടന്‍

അഗ്നി......


''തീ കൊളുത്തുമ്പോള്‍
എല്ലാം എരിഞ്ഞ് തീരും പോലെ
ദുഖം കരഞ്ഞു തീരണം.......
ദുഖത്തില്‍ നിന്ന്
മുത്ത്‌ കോരുമെന്‍ സ്വാര്‍ത്ഥ ജീവിതം
എന്തിനീ ശാട്യം........
തനിച്ചു മനസ്സില്‍ വച്ച്
തലയില്‍ ഇട്ടുരുടുന്ന
സമസ്ത ദുഖങ്ങളും
കരഞ്ഞു ഒടുങ്ങി തീരട്ടെ.......
അതുകൊണ്ടെങ്കിലും
ദുഖത്തിന്‍ പൂര്‍ണതയില്‍
അകലെ ഏതോ കാലം
സ്വര്‍ണ്ണം വിളഞ്ഞിടാം
വിളവെടുക്കാന്‍ കാലം
അറിയുക നീ........
ഉത്ഭവം  ദുഖത്തില്‍ നിനെന്ന്.........

                       മുനീറ നരികോടന്‍

Monday, 18 February 2013

ബന്ധങ്ങള്‍......

''മീനമാസത്തിലെ ചൂടേറിയ വേളയില്‍
സായം സന്ത്യയെ കാണുവാന്‍ നമ്മള്‍
ഒന്നിചോന്നയ്‌ ചലിക്കും വേളയില്‍
നിമിഷ നേരം കൊണ്ട് നീ പറന്നു പോയി
എങ്ങോ മറഞ്ഞു പോയി.....
ഒന്നിചോന്നായ് മാറിയ നാം
ഭിന്നിച്ചു പോയല്ലോ കൂട്ടുകാരാ ...
എന്തിനു നീ എന്നെ ഒറ്റയാക്കി....?
ഒറ്റയക്കാന്‍ നിനക്ക് എന്നോട് വെറുപ്പായിരുന്നോ ...?
എങ്കിലും എനിക്ക് നിന്നോട് വെറുപ്പില്ല ...
ഒറ്റയായു ഞാന്‍ ഇരുന്നു കരയുന്നു ...
നിന്നിലേക്കുള്ള പാത തേടി ....
ഒന്നിചോന്നയ്‌ മാറുവനായു ....
സ്വര്‍ഗത്തില്‍ പുല്‍മേട നമുക്കായ് ഒരുക്കുമ്പോള്‍
ഒന്നിചോന്നയ്‌ മാറാം സോദരാ ...................

                                    മുനീറ നരികോടന്‍

Sunday, 17 February 2013

''എന്‍റെ ഉമ്മനെ ഓര്‍ത്ത് ഈ മോള്‍ എഴുതിയ കവിത#####

'ഞാന്‍ തിരിച്ചു പോകുന്നു എന്നറിഞ്ഞ്...എന്‍റെ മകള്‍ അന്സീറാ(അനു) എഴുതുതിയ ചെറിയ വരികള്‍......ഞാന്‍ അത് നിങ്ങളുമായി പങ്കുവെക്കുന്നു.....

''മനസ്സില്‍ ഒരു മുറിവായി ഉമ്മ അകലെ മറയുമ്പോള്‍
ഇവിടെ ഈ മകള്‍ മിഴിനീര്‍ വാര്‍ക്കുന്നു....
ഇനി ഞാന്‍ എന്ന് കാണും എന്‍റെ ഉമ്മാ......?.
എന്‍ കവിളില്‍ ഇനി ആര് തരും മുത്തം.....
ഉമ്മാ ഒന്ന് ഇങ്ങു നോക്ക്,ഈ കുഞ്ഞു മോളെ....
ഈനി ആര് ഈ മോളെ ഉറക്കും?.
ഇനി ആര് ഈ മോളെ കെട്ടി പുണരും?
ഒരു നാള്‍ ഉമ്മാ വരണം ,വേഗം വരണം....
ഈ മകളുടെ കവിളില്‍ മണി മുത്തം നല്‍കീടണ

                                              അന്‍സീറ  നരികോടന്‍

എന്‍റെ ദുഖം............


.''റോസാപൂവിനു ചുവപ്പ് നിറം പകരാന്‍
ചെടിയുടെ മുള്ളിലേക്ക് ഹൃദയം അമര്‍ത്തി
സ്വന്തം ഹൃദയ രക്തം ഊറ്റി കൊടുത്തു
രക്തസാക്ഷി ആയ പക്ഷി ഞാന്‍
റോസാ പൂവ് ചുവന്നു തുടുത്തിരിക്കുന്നു.
പക്ഷിയോ? മുള്ളുകള്‍ക്കിടയില്‍ കുടുങ്ങി വിറങ്ങലിച്ചു നില്കുന്നു
കണ്ണ് നീര്‍ തുള്ളികളെ നിങ്ങളുടെ അഭയം ഭൂമിയോ?
ഞാന്‍ നിങ്ങള്ക്ക് ശത്രുവോ ?
ഭൂമിയിലേക്ക് ചേരാനുള്ള നിങ്ങളുടെ തിടുക്കം ഞാന്‍ മനസിലാകുന്നു.
അതുകൊണ്ടാണല്ലോ സന്തോഷത്തെ
എന്നില്‍ നിന്നകറ്റി ദുഖത്തെ സ്വീകരികുന്നത്
എന്നില്‍ നിങ്ങളെ അടക്കി നിര്‍ത്താന്‍ ഞാന്‍ പാടുപെടുമ്പോള്‍
നിങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എന്നില്‍ നിന്നും ഒഴുകുന്നു/.....
കണ്ണുനീര്‍ തുള്ളികളെ നിങ്ങള്‍ ഭൂമിയെ സ്നേഹികുന്നുവോ?

                                              മുനീറ നരികോടന്‍

Friday, 15 February 2013

എന്‍റെ കൂട്ടുകാരന്‍..........

''സുര്യനായി വന്ന എന്റെ കൂട്ടുകാരാ
എവിടെ മറഞ്ഞിരിക്കുന്നു നീ
സ്വപ്ന യാത്രയിലെ എന്റെ സഹയാത്രികാ
എന്റെ പ്രേശ്നങ്ങളില്‍ സമ വാക്യം ആയിരുന്നു നീ
പകലുകള്‍ എങ്ങോ മറഞ്ഞു പോയി
ഇരുളില്‍ പരതുന്നു വെട്ടത്തെ വ്യര്‍ഥമായ്
ചിറകറ്റ സന്ധ്യ പിടഞ്ഞു മരിക്കുമ്പോള്‍
ചിരി തൂകി നില്കുന്നു രാവിന്‍ പ്രതികാരം...
കവിതകള്‍ മാടപിറാക്കളായി,മൌനമായി
ചിരിതൂകി നില്‍ക്കുന്നു എന്നില്‍
ചിറകൊതുക്കി മൌനം വാചാലമായി
ഇനി ആകുമോ പുതു വസന്തങ്ങളെ പാടി ഉണര്‍ത്തുവാന്‍
ജീവിതത്തിന്റെ വഴി അമ്പലത്തില്‍
ചുമര്‍ ചിത്രങ്ങള്‍ എത്രയോ കോറിയിട്ടു
പക്ഷെ ചിതലരിചെല്ലാം ദ്രവിച്ചു പോയി
പോകുവാനുണ്ട് ഏറെ ദൂരം
വീണ് ഉറങ്ങീടും മുന്നേ..
വീണ്ടും ഒരു ഇളം വെയില്‍ ആയി
നീ എത്തുമോ അതിനും മുന്പേ ......

മുനീറ നരിക്കോടന്‍

കേഴുന്നു ഞാന്‍......

''രാവുകള്‍ പലതും കൊഴിഞ്ഞ് പോയി
കേഴുന്നു തന്‍റെ ഇണയെ തേടി
ഒരു ചക്ര വാക പക്ഷി......
മഞ്ഞുകൊഴിയുന്ന രാവിലും
ദുഖത്തിന്‍ കൊടും ചൂടില്‍
വെന്തുരുകുന്നു എന്‍റെ ജീവന്‍
കാതങ്ങള്‍ ആയിരം അകലെയാണെങ്കിലും
നിന്‍ ഹൃദയ സ്പന്ദനം അറിയുന്നു ഞാന്‍
ഉറക്കമില്ലാത്ത എത്ര രാത്രികള്‍
ദുഖത്തിന്‍ കടലില്‍ തിരമാലകളില്‍
കണ്ണുനീര്‍ വീണു കുതിര്‍ന്ന
തലയണ ചേര്‍ത്തണയ്ക്കുന്നു
ഗതകാല സ്മരണകളെ ഉറക്കാന്‍ ഞാന്‍ വൃഥാ .....
നിദ്രയെ മോഹിച്ചുള്ള യാത്രയില്‍
അഗാധനിദ്രയില്‍ എത്തുന്ന നിമിഷം
അറിയുമോ നീ അകലെ നിന്നെങ്കിലും
എന്റെ ഹൃദയ സ്പന്ദനം നിലയ്കുന്ന നേരം

മുനീറ നരിക്കോടന്‍

വെറുതെ ഒരു കിനാവ്.......

''എന്‍റെ കിനാവില്‍ വിടരുന്ന
സുന്ദര പൂമലരായി നീ പുഞ്ചിരിച്ചു
കരിവള കിലുക്കവെ ഓര്‍മ്മയില്‍
നിന്നുടെ കൊഞ്ചലായി എന്‍മനം നിറച്ചു വച്ചു
ഗസലായി പ്രിയാ എന്നുമെന്‍
ജീവനില്‍ കൊതിച്ചു നിന്നു
ഖല്‍ബില്‍ നിറയുന്ന മുഹബത്തിന്‍ ഈണങ്ങള്‍
കവിതയായി എന്നില്‍ തുളുമ്പി നിന്നു
എന്‍റെ ശഹനായി പാടുന്ന മോഹന രാഗമായി
നീ നിറഞ്ഞു നിന്നു അരികില്‍ നീ മയങ്ങും
നിന്നുടെ പൂമുഖം കമറൊളിയായി വിണ്ണിലുദിച്ചു നിന്നു

മുനീറ നരികോടന്‍

അമ്മ മനം .......

''ഒരു കുഞ്ഞു പിറവിക്കായി
ആ അമ്മ മനം ഒരുക്കിയെങ്കിലും
ഇന്നിതാ അമ്മതന്‍ അകത്ത്
എരി തീയും മകളുടെ നില വിളിയും
ലോകത്ത് പീഡനത്തിന് പാത്രമായവള്‍
ഇന്നിതാ പുതുവര്‍ഷ പുലരിയില്‍
നക്ഷത്രമായി ഉദിച്ചു നില്‍പ്പു
പുരുഷാരമേ നിങ്ങള്‍ക്ക് വഴി
കാണിച്ചുകൊണ്ട് ജ്വലിച്ച് നില്‍പ്പു
വണങ്ങുവിന്‍ ലോകരെ ഈ നക്ഷത്രത്തെ
നിങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍
കാമദാഹിയം ചുണ്ടുകള്‍
രാവും,പകലും,തിരക്കും സ്ത്രീയെ
ഓര്‍ക്കുവിന്‍ ഈശ്വരന്‍ തെളിച്ച വെട്ടത്തില്‍
വരും കാലത്തില്‍ നെഞ്ചോടടുക്കി
വിലപിക്കും ഒളിപ്പി ചാളമ്മ
മഹാ മനസ്വനി തന്‍ വിലാപം
കടലായി വരും നിങ്ങളിലേക്ക്

മുനീറ നരിക്കോടന്‍

മഴയും,ഞാനും.......

''മഴ വന്നണഞ്ഞു സുന്ദരം മധുരം
മനസ്സ് ഉല്ലാസത്താല്‍ തുള്ളി ചാടി
പറവകള്‍ ആനന്ദത്തില്‍ ആറാടി
പുളകം കൊണ്ടു ഭൂമിതന്‍ മാറിടം
പുഴകളും പുഞ്ചപാടവും ഒക്കെയും
പുതിയൊരു ഉത്സവത്തിന്റെ ഓളമടിക്കുന്നു
പൊരിയുന്ന വേനലില്‍ കരിയുന്ന ഇലകള്‍
ചിരിക്കാന്‍ തുടങ്ങി സുരഭിലമായി
വിണ്ടു കീറിയ എന്‍റെമനസ്സിനുള്ളില്‍
സ്വാന്തനമേകാന്‍ ശ്രമിക്കുന്നു മഴ വൃഥാ
ഒരാലിവ് കാട്ടു എന്‍റെ മനമേ .....
പഴയ സ്വപനങ്ങളെല്ലാം ഇതില്‍
കൊഴിഞ്ഞു പോയിടട്ടെ
അകലെ ആര്‍ ത്തലച്ചീടുന്ന മേഘമേ
പൊട്ടി ചിരിക്കുന്ന വെള്ളിടി നാദമെ
ഇട നെഞ്ചില്‍ നിന്റെ സ്വരം തുടികൊട്ടുന്നു.....
ഹേ .....വര്‍ഷമേ ഈണമായി
വീണ മീട്ടുമോ എന്‍റെ പ്രാണനില്‍
ഈ വരവെങ്കിലും നിത്യ ശാന്തി
നല്‍കുമോ എന്‍റെ ജീവനില്‍.........?
മുനീറ നരിക്കോടന്‍

നിനക്കറിയുമോ........

''ലാളിത്യത്തിന്‍റെയും ,പങ്കുവെക്കലിന്‍റെയും
സഹകരണത്തിന്‍റെയു പ്രതിസന്ധികളുടെയും
സംഘര്‍ഷംത്തിന്‍റെയും വീഥിയാണ് ജീവിതം
എല്ലാം നിനക്ക് തമാശ എനിക്കോ നീറും സ്മരണകള്‍
ചോര പൊട്ടുന്നൊര്‍മ്മകള്‍ മാത്രം
ഹൃദയത്തി ലജ്ഞനം പൂശി നീയെന്‍
മനോലോകം ഇരുട്ടിലാക്കിയല്ലോ......
വാക്കിന്‍റെ തീയേറ്റ് പിടയുന്നു നീ
ഓര്‍മ്മതന്‍ വേദന പൂക്കളാല്‍ ഞാനും.....

മുനീറ നരികോടന്‍

നമ്മള്‍.............



''ഒന്നായി നടന്നു നീങ്ങിയവര്‍ നമ്മള്‍
ഒരേ സ്വപ്നം കണ്ടവര്‍ നമ്മള്‍
പെട്ടെന്ന് നീ എന്‍റെ മുന്നിലായി നടന്നു നീങ്ങി.....
നിന്‍റെ മുന്നേറ്റത്തില്‍ ഞാന്‍ സന്തോഷിച്ചു
നീ മുന്നോട്ട് ,മുന്നോട്ട് നീങ്ങുമ്പോഴും
തിരിഞ്ഞു നോക്കിയില്ല
നീ അകന്ന് കൊണ്ടേ ഇരുന്നു
ഞാന്‍ നിനക്ക് നന്മകള്‍ നേര്‍ന്ന്
തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുംബോഴയിരുന്നു
നിന്‍റെ പിന്‍വിളി....നിന്‍റെ തിരിച്ചു വരവില്‍
അടര്‍ന്നു പോയ എന്‍റെ ഹൃദയപാളിയിലെ
സ്നേഹം തുടിക്കുമൊരു ആത്മാവ്
നീ എനിക്കായി കൊണ്ട് വന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു
എല്ലാം വെറും മോഹങ്ങള്‍ മാത്രം,
ചോര വാര്ന്നോഴുകും ആത്മാവിന്‍റെ വിഫലമായ മോഹങ്ങള്‍....
വസന്തവും ,ശിശിരവും ,രാവും,പകലും
ജീവിതത്തെ മാറ്റി മറിക്കുമ്പോള്‍
അന്നും,ഇന്നും ഞാന്‍ നിന്നെയും
നീ എന്നെയും തെടികൊണ്ടേയിരിക്കുന്നു

മുനീറ നരികോടന്‍

സന്ധ്യ........



;സുമുഖിയാം,സുന്ദരിയാം സന്ധ്യ
തങ്കപതിനാറൂകാരി
തീ നാളം കൊണ്ട് കുങ്കുമ കുറിതൊട്ട സന്ധ്യ
തങ്കപതിനാറൂകാരി
പാവാട അണിഞ്ഞൊരു സന്ധ്യ
സ്വര്‍ണ്ണ നൂല്‍ മേഖങ്ങള്‍ പാവാട
ചുറ്റിയ സിന്ദുര രാജകുമാരി
ഇവള്‍ ആകാശ വേദിയിലെ ദേവി
ശോകങ്ങള്‍ ഒക്കെയും നിഷ്പ്രെഭമാക്കുന്ന
ശോക പ്രകാശ രൂപിണി സന്ധ്യ....
ഞാന്‍ വരുന്നു നിന്നെ ഒരുക്കാന്‍
എന്‍റെ പൂന്തോട്ടത്തിലെ പ്രേമ മാലയും
കൊണ്ട് വീണ്ടും ഒരുക്കാന്‍ വരുന്നു....
മായുവതെന്തേ ,മറയുവതെന്തേ,
എന്നില്‍ നിന്നും നീ അകലുവതെന്തേ...?

മുനീറ നരിക്കോടന്‍

പ്രകൃതി....



''പര്‍വതങ്ങള്‍ ഇടിഞ്ഞു ,
മഞ്ഞിന്‍ നദി ഉരുകി
ആര്‍ത്തലച് അലറി വന്നിടുന്നു ,
തിരകളെ നാം പേടിക്കുന്നതെന്തിന്
ഇടികളെ നാം ഭയക്കുന്നതെന്തിന്
ആര്‍ത്തലച്ചു വരുന്ന തിരമാലകളെ
ഭയപ്പെടാതെ കഴിയുവാന്‍ ,കഴിയെണ്ടയോ
അതിന് മനുഷ്യന്‍ പ്രകൃതിയെക്കാള്‍
അധിപന്‍ ആകുന്നതെങ്ങിനെ ?പറയുക നിങ്ങള്‍
പ്രക്രിതിയെയുംകീഴടക്കി ഇനിയെത് കീഴടക്കണം
എന്ന് വീമ്പ് പറയുന്ന മനുഷ്യന്‍
ഇടിയും,മിന്നലും കാണുമ്പോള്‍ വിരളുന്നു
മഴ പെയ്ത് മുറ്റമോന്ന് ഒഴുകിയാല്‍
പരിഭവമായി പറയുന്നു
''വെള്ളം നനഞ്ഞു എന്റെ വീട്
തകരുമോ ദൈവമോ ?
ചൂട് കടന്നു വന്നാല്‍
പിറ് പിറുക്കുന്നു ''എന്ത് ചൂടിത് ''
നീ പണിയെടുക്കാന്‍
വിധിച്ചത് നിന്റെ ജീവിതം....
പ്രകൃതി അല്ലോ അനന്തം ,പ്രകൃതി യെ
മെരുകി ജീവിതം ധന്യമാക്കണം...
അരുതേ വെല്ലുവിളിക്കരുതെ ....പ്രകൃതിയെ...
പ്രകൃതിയാണ് ദൈവം..........ദൈവമാണ് പ്രകൃതി....

മുനീറ നരിക്കോടന്‍

ഞങ്ങള്‍ സ്ത്രീകള്‍.

ഞങ്ങള്‍ സ്ത്രീകള്‍.........

ശബ്ദത്തിനു മുഴുപ്പും,കനപ്പും വികാരങ്ങള്‍ക്ക്
നിറവും ചന്തവും വേണ്ടാതവര്‍
തുറിച്ചുനോട്ടങ്ങള്‍ക്കും,വില പേശലുകള്‍ക്കും
തല കുനികെണ്ടാവര്‍

ഞങ്ങള്‍ സ്ത്രീകള്‍........

നിങ്ങള്‍ തപിക്കുമ്പോള്‍ കുളിര്‍കാറ്റ്‌
നിങ്ങള്ക്ക് തണുക്കുമ്പോള്‍ പുതപ്പ്
നിങ്ങളുടെ കാമത്തിന് തൂവല്‍ മെത്ത
വിശക്കുമ്പോള്‍ രുചിയും ,ഗന്ധവും
ദാഹിക്കുമ്പോള്‍ ഉമിനീര്‌

നിങ്ങള്‍......

തെരുവുകളും ,തെരുവ് കാഴ്ചകളും കൈയടക്കി
കേവലമൊരു ചതുര കാഴ്ചയില്‍
പ്രലോഭനങ്ങളും,കണ്ണീരും കിനാക്കലുമായി
ഞങ്ങളുടെ കാഴ്ചയിലേക്ക് ,കേള്‍വിയിലേക്ക്
ശബ്ദത്തിലേക്ക്,പ്രണയാര്‍ദ്ര
സന്ധ്യകളിലേക്ക് വിഷം കലര്‍ത്തി
നിങ്ങളുടെ കറുത്ത നിഴലുകള്‍
ഞങ്ങളുടെ വഴികള്‍ ഇരുട്ടിലാക്കി
രാത്രികളെയും നിലാവിനെയും നഷ്ടപെടുത്തി
എകാന്തതകളും ,സഞ്ചാരങ്ങളും,
ചട്ടുകാലനായും,ബസ്സിലെ
കിളിയായും ,കവര്‍ന്നെടുത്തു...
ഞങ്ങളുടെ ഗര്‍ഭ പാത്രങ്ങളില്‍
അനേകം കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു
ഒരു നാള്‍ കടലായി അവര്‍ ആര്‍ത്തു വരും
നിങ്ങള്‍ കുടിപ്പിച്ച വിഷം അത്രയും ചര്‌ദിക്കും
നിങ്ങള്‍ വിറ്റഴിച്ച ,ചവിട്ടി മെതിച്ച
പെണ്ശരീരങ്ങളും മനസ്സുകളും ചുട്ടുപഴുക്കും
വെന്തെരിയുന്ന ശരീരവും ആത്മാവും
ഒളിപ്പിക്കാന്‍ ഇടമില്ലാതെ
ഞങ്ങളുടെ സ്നേഹവും ,ലാളനയും ഇല്ലാതെ
നിങ്ങളുടെ അസ്ഥികള്‍ ഉരുകും......

മുനീറ നരിക്കോടന്‍
വിരിയാന്‍ അറിയാത്ത സ്വപ്നങ്ങളെ
അകലാന്‍ കഴിയാത്ത നിമിഷങ്ങളെ
മറക്കാന്‍ കഴിയാത്ത ഓര്‍മ്മയുമായി
വെമ്പുന്നു എന്‍റെ ഹൃദയം
നിനക്കായി വിരിഞ്ഞൊരു മാനസ പൂവിതള്‍
നിനക്കായി ഞാന്‍ കോര്‍ത്തിണക്കി
നിനക്കായി ഞാന്‍ കാത്തു വച്ചു.
നിന്റെ ഓര്‍മ്മയില്‍ ഞാന്‍ അതിനു കാവലിരുന്നു
ഈ മഞ്ഞണിഞ്ഞ രാവില്‍
മഞ്ഞിന്‍ കുപ്പായമണിഞ്ഞ തോണിയില്‍
കാത്തിരിക്കുന്നു ഞാന്‍ ഏകയായി
നീ വരും നിമിഷത്തില്‍ നിനക്കായി ചാര്‍ത്താന്‍
ഞാന്‍ കരുതിയ വരണമാല്യം എന്‍
കൈകളില്‍ കിടന്നു വിറക്കുന്നു
മഞ്ഞിന്‍ തണുപ്പെന്നു കരുതിയെങ്കില്‍
എനിക്കും,നിനക്കും തെറ്റി
മോഹങ്ങളേ .മോഹങ്ങളായി നില നിര്‍ത്തി
ചാര്‍ത്താം നിനക്ക് അക്ഷര പൂവ് തന്‍ വരണമാല്യം
എന്റെ ഈ തണുത്ത ശരീരത്തില്‍

മുനീറ നരികോടന്‍