Sunday, 20 April 2014

രാജകുമാരൻ

        ..... രാജകുമാരൻ.....


നിന്റെ  മുടികൾക്കു എന്ത് അഴക്‌
മേഘക്കാട്  പോലുള്ള നിന്റെ മുടികൾ
നിന്റെ തലയ്ക്കു കിരീടം വെച്ചപോൽ
നിന്റെ പരുപരുത്ത കവിളുകളിൽ
സൂര്യ രശ്മി പോൽ പ്രകാശം

നക്ഷത്രങ്ങളുടെ കൂട്ടം പോൽ
നിന്റെ മൂക്കിനു താഴെയുള്ള മീശയും
പ്രിയാ നിന്റെ ചുണ്ടുകൾ
സുന്ദരം ആക്കിയിരിക്കുന്നു

നിലാവ് ഉദിച്ചത് പോലുള്ള
നിന്റെ സുന്ദരമായ ചിരിയിൽ
ഞാൻ ഉടലാകെ പുളകം കൊള്ളുന്നു
നിന്റെ വിരിഞ്ഞ മാറിലായ് തലവെച്ചുറങ്ങാൻ
മനസ്സ് തുടിക്കുന്നു ...ഹൃദയം ഇടിക്കുന്നു

നിന്നോടുള്ള സംസാരത്തിൽ
എന്നിൽ ഉതിരുന്ന ചിരിയുടെ മേളം
 ഈ ലോകത്തെ സുന്ദരമാക്കുന്നു

പ്രിയാ എന്റെ രാത്രികളിൽ നിറയെ
കുളിർ ചൊരിയുന്ന സ്വപ്നത്തിന്റെ
രാജകുമാരാൻ നീ  ............

പുരുഷന്റെ സൌന്ദര്യവും തിരിച്ചറിയുക

           ............ മുനീറ നരിക്കോടൻ..............

               

Sunday, 6 April 2014

വഴിപിരിയാം.....


''നീ ദുഖവും വേദനയും മറന്ന്
പുതിയ ജീവിതത്തിൽ നിറമുള്ള
ഭാവി  സ്വപ്നത്തിന്റെ ലഹരിയിൽ
മതിമറക്കുമ്പോൾ

ഉറങ്ങാത്ത രാത്രിയുടെ
അവസാന നിമിഷങ്ങളിൽ
പുതിയ ജീവിത പുലരിയിൽ
നിന്റെ മനസ്സിന്റെ കോണിൽ
ഉറക്കച്ചവോടെയുള്ള നിന്റെ കണ്ണിൽ

നീ ആടിതീർത്ത പഴയ നാടക രംഗത്തിന്റെ 
വിട ചൊല്ലിയ നഷ്ട്ട ബോധമോ?
അത് കാണുവാനായി
എന്റെ കബറിന്റെ മണ്ണ് ഒന്ന്  ഇളകിയോ.................

                       മുനീറ നരിക്കോടൻ



Thursday, 3 April 2014

'തിരശീലക്ക് അപ്പുറവും, ഇപ്പുറവും........

''ജീവിതം എന്ന നാടകത്തിലെ
ഒടുവിലത്തെ  നിമിഷങ്ങൾ ആണിത്
ഇരുട്ടിൻ ഇടനാഴികളിൽ പുതിയ നാടകത്തിൻ
മണി മുഴങ്ങാൻ  ഇനി അൽപനേരം  മാത്രം

അവസാനിക്കുന്ന ഈ അവസാന നിമിഷത്തെ
വെള്ള മൂടാൻ ഇനി ഉണർന്നിരിക്കാം
ഇരുട്ടിൽ അണിയറയിൽ ആടി തിമിര്ക്കുന്ന
പുതിയ രംഗങ്ങളും  അഭിനേതാക്കളും
ഈ രംഗത്തെ കൈ ഏൽക്കാൻ
നിങ്ങളിൽ ഒരാളായി ഞാനും

തിരശീലക്ക് ഇപ്പുറം

വഴികൾ വിജനം  ആണെങ്കിലും
പുതിയ രംഗങ്ങൾക്ക്
ഞാൻ സ്വാഗതം ഓതുന്നു

ഇനി ഈ മടുക്കുന്ന നാടകം തീരാനും
നിങ്ങൾ സന്തോഷത്തിൽ  മുഴുകാനും
ഇനി  അൽപനേരം മാത്രം

ആരവങ്ങളും ,പൂവുകളും ആനന്ദ ഗാനങ്ങളും കൊണ്ട്
ഈ വേദിയെ നിങ്ങൾ സ്വീകരിക്കുമ്പോൾ 
അതിൽ മണവാട്ടിയായി ഞാൻ ഉണ്ടാകും

നിങ്ങളുടെ ചിരികളും കുശുകുശുപ്പും
എന്റെ ഈ ചുളിവു വീണ
കവിളിൽ നാണം വിതക്കും
മണ്മൂടിയ ഓര്മ്മകളും ,നിന്റെ കാലടി ഒച്ചയും മുന്നിൽ വരും

എന്റെ  പ്രണയത്തിൽ ചിതലരികാത്ത ഓർമ്മകൾ
എന്റെ കുഴി മാടത്തിൽ ഇട്ട് മൂടുക
നീ പിന്തള്ളുന്ന ഓരോ കാലടിയും അത്
എന്നിലേക്ക്‌ എത്തിച്ചേരാനുള്ള വഴികളനെന്ന
സമാധാനത്തോടെ ഈ കബറിൽ ഞാനും .......

                                         മുനീറ നരിക്കോടൻ