Saturday, 1 February 2014

............ മകളെ നിനക്കായ്..........

          ............ മകളെ നിനക്കായ്..........


നിന്നെ കണ്ട നാൾ മുതൽ ആത്മ്മാവിൽ
അമ്മതൻ വാത്സല്യം നിറഞ്ഞു നിന്നു
നിന്നോട് അനുവാദം തേടാതെ ഞാൻ അകന്നു
അറിയാതെ അറിയാതെ നീ വളർന്നു

അപരാധിയാണ് ഞാൻ എങ്കിലും എന്റൊമനെ
അറിവോടെയല്ല ജനനവും പ്രവാസവും
നിന്റെ ഓർമ്മകൾ ഇന്നെന്റെ മരുഭൂമിയിൽ
സൂര്യകാന്തിയായി വിരിഞ്ഞിടുന്നു

വീട്ടിൽ വിരുന്നുകാരിപൊൽ വന്ന ഞാൻ
നിന്നെ ഉണര്താതെ തിരിച്ചു വന്നു
കാത്തിരിക്കും ഞാൻ എന്നും
നിന്നിൽ എത്തിച്ചേരുവാൻ

എന്റെ സ്നേഹം നീ അറിയും വരെ
മരിക്കും വരെ മധുരം തന്ന
അമ്മയായ് മാറിടാൻ

നിന്റെ കളിയും ചിരിയും കൊഞ്ചലും
കുറുമ്പും വാശിയും കണ്ടേൻ
മനം നിറഞ്ഞില്ല കരളേ
നീ  ഇന്ന്  റ്തുമതി ആയ വിവരത്തിൽ
ഞാൻ ഇന്ന് വീണ്ടും ഒരമ്മ ആയ പോൽ

വേദനയില്ലാത്ത ഈ കണ്ണ് നീര്
നിന്നോടുള്ള വാത്സല്യം ആണ് ഓമനേ
മറക്കുവാനാകില്ല ഒരിക്കലും ഈ ദിനം
മരിക്കും നാൾ വരെ

മകളെ നിനക്കായ്‌ എഴുതുന്നു ഞാൻ
നീ അറിഞ്ഞിടാത്ത അമ്മതൻ 
വാത്സല്യ കുറിപ്പുകൾ

കൊച്ചു കാൽ കാണാൻ കഴിയാത്ത  ജീവിതത്തിൽ
പിച്ച  വെയ്ക്കുന്ന  സ്വപ്നം  കാണുന്ന പ്രവാസി
സ്നേഹത്തിൻ  മഞ്ഞു തുള്ളി  അറിയാതെ
മരിക്കുവാൻ  ആണ് നമ്മുടെ വിധി

                      .................മുനീറ നരിക്കോടൻ...........

No comments:

Post a Comment