Friday, 15 February 2013

കേഴുന്നു ഞാന്‍......

''രാവുകള്‍ പലതും കൊഴിഞ്ഞ് പോയി
കേഴുന്നു തന്‍റെ ഇണയെ തേടി
ഒരു ചക്ര വാക പക്ഷി......
മഞ്ഞുകൊഴിയുന്ന രാവിലും
ദുഖത്തിന്‍ കൊടും ചൂടില്‍
വെന്തുരുകുന്നു എന്‍റെ ജീവന്‍
കാതങ്ങള്‍ ആയിരം അകലെയാണെങ്കിലും
നിന്‍ ഹൃദയ സ്പന്ദനം അറിയുന്നു ഞാന്‍
ഉറക്കമില്ലാത്ത എത്ര രാത്രികള്‍
ദുഖത്തിന്‍ കടലില്‍ തിരമാലകളില്‍
കണ്ണുനീര്‍ വീണു കുതിര്‍ന്ന
തലയണ ചേര്‍ത്തണയ്ക്കുന്നു
ഗതകാല സ്മരണകളെ ഉറക്കാന്‍ ഞാന്‍ വൃഥാ .....
നിദ്രയെ മോഹിച്ചുള്ള യാത്രയില്‍
അഗാധനിദ്രയില്‍ എത്തുന്ന നിമിഷം
അറിയുമോ നീ അകലെ നിന്നെങ്കിലും
എന്റെ ഹൃദയ സ്പന്ദനം നിലയ്കുന്ന നേരം

മുനീറ നരിക്കോടന്‍

No comments:

Post a Comment