Friday, 8 March 2013
സ്ത്രീ =സ്നേഹം
''തകരുന്നുവോ നിന്‍റെ സങ്കല്‍പ്പ ജീവിതം
ജീവിതം കഠിനം അല്ലോ ഭൂമിയില്‍
സ്നേഹവും അറിവും എന്തെന്ന്
നീ ജീവിതത്തില്‍ പഠിക്കണം
സ്നേഹം എന്തെന്ന് അറിയാതെ
കിതച്ചു കിതച്ചു ഓടുന്നിതാ നീ
കുഴിയില്‍ വീഴുന്നു ,നേടിയതും വെറുതെയായ്
പുതുതായി ഒന്നും നേടിയതും ഇല്ല
ജീവിതത്തെ ബലികഴിച്ചു നീ
പണമരം കായിക്കുവാന്‍ സ്നേഹത്തെ വില്‍ക്കുന്നു
സ്നേഹത്തിനു സമം പണമായി കാണുന്നു
സ്നേഹത്തെ വില്‍ക്കുവാന്‍ കെട്ടിടം കെട്ടുന്നു
ജീവിതത്തെ വെല്ലുന്ന തന്ത്രങ്ങള്‍
പെരുമയാര്‍ന്ന പരസ്യങ്ങളും പുതിയ
സ്നേഹം നല്‍കുന്ന അറിവായ് അവതരിക്കുന്നു
പുത്തന്‍ തലമുറ സ്നേഹിക്കാന്‍ അറിവില്ലാത്തതിന്‍
പേരില്‍ അഭിമാനിചീടുന്നു
ഇടിയെ കാണുമ്പോള്‍ ,മിന്നല്‍ വിടരുമ്പോള്‍
കടലിരമ്പുമ്പോള്‍ ,കോട്ടകള്‍ വീഴുംബോള്‍
മരണത്തീമഴ ചൊരിയും ഭൂമിയില്‍
നിന്‍റെ വംശത്തെ മുടിച്ച് മുന്നേറുമ്പോള്‍
എവിടെ നിന്‍റെ കഴിവുകള്‍
എവിടെ ജോലി ,എവിടെ ആര്‍ഭാട ജീവിതം
എവിടെ പണം ,എവിടെ സുഖ കേന്ദ്രങ്ങള്‍
സകലതും നശിച്ചു പോകുന്നിതാ ഭൂമിയില്‍
ഇതും നിസ്സാരമാണ് നിനക്ക് നിന്‍റെ ജീവിതത്തിന്‍റെ
പുതിയ അറിവിന്‍റെ വിജയം
കരുതിവെക്കൂ നീ സ്നേഹത്തെ
നിന്‍റെ ജീവിതത്തിന്‍റെ ദീര്‍ഘ ദീര്‍ഘമാം യാത്രയില്‍
ഒരു സഹായിയായ്, അമ്മയായ് ,രക്ഷാകവജമായ്
നിന്‍റെ ജീവിതത്തില്‍ നീ സ്ത്രീയെ കാണൂ ....
അതിനു അറിവ് നേടൂ ...സ്നേഹം എന്തെന്ന് അറിയൂ
ഈ തീവ്ര സമസ്യ കടക്കുവാന്‍ ..................
;;മുനീറ നരിക്കോടന്‍ ;;
Subscribe to:
Post Comments (Atom)
No comments:
Post a Comment