Sunday, 24 March 2013
''കെണിയും,ഇരയും ''
''എല്ലായിടത്തും നീ കെണി വിരിച്ചിരിക്കുന്നു
കണ്ണിമ ചിമ്മാതെ നീ കാത്തിരിക്കുന്നു ഇരകൽക്കായി...
ഒന്ന് തൊട്ടാൽ ഒട്ടി പിടിക്കുന്ന
നേര്യതും ,നീളം കൂടിയത് മായ
കെണികൾ പുഞ്ചിരിയോടെ ,
ശ്രദ്ധയോടെ വിരിച്ചു നീ.
ഓഫീസുകളിലും ,വീടിനുഅകത്തും ,
കൃഷിയിടങ്ങളിലും വാഹനങ്ങളിലും
നീ വിരിച്ച കെണി തന്ത്രങ്ങൾ
തട്ടി മാറ്റി ഞാൻ എത്രയോ ദൂരം നടന്നിരിക്കുന്നു
പക്ഷെ ചുറ്റും കെണി ഒരുക്കി
രൂപം ഇല്ലാത്ത കെണികളുമായ്
ഞാൻ അറിയാത്ത ശത്രുകൾ
ഒളിക്കുന്നത് ഞാൻ അറിയാതെ പോയി
എന്റെ കാലടികളുടെ വേഗതയ്കൊപ്പം
എന്റെ ശ്വാസത്തിന്റെ നിശ്വാസങ്ങൽക്കൊപ്പം
എന്റെ ഹൃദയമിടിപ്പിന്റെ താളങ്ങൾക്കൊപ്പം
ചുറ്റും കെണികൾ തീരുന്നു
നിന്റെ കെണി യിലെക്കുള്ള യാത്രയിൽ
അടുത്ത ഇരയും ഉറങ്ങുകയാണ്
സുഖ നിദ്രയിൽ ,സ്വപ്നാടനത്തിൽ
ഉണര്ത്താൻ എനിക്കോ നിങ്ങള്ക്കോ കഴിയില്ല
അത്രയ്ക്കുണ്ട് ആ കെണികളുടെ ശക്തി .......
മുനീറ നരിക്കോടൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment