''നീ ദുഖവും വേദനയും മറന്ന്
പുതിയ ജീവിതത്തിൽ നിറമുള്ള
ഭാവി സ്വപ്നത്തിന്റെ ലഹരിയിൽ
മതിമറക്കുമ്പോൾ
ഉറങ്ങാത്ത രാത്രിയുടെ
അവസാന നിമിഷങ്ങളിൽ
പുതിയ ജീവിത പുലരിയിൽ
നിന്റെ മനസ്സിന്റെ കോണിൽ
ഉറക്കച്ചവോടെയുള്ള നിന്റെ കണ്ണിൽ
നീ ആടിതീർത്ത പഴയ നാടക രംഗത്തിന്റെ
വിട ചൊല്ലിയ നഷ്ട്ട ബോധമോ?
അത് കാണുവാനായി
എന്റെ കബറിന്റെ മണ്ണ് ഒന്ന് ഇളകിയോ.................
മുനീറ നരിക്കോടൻ
No comments:
Post a Comment