Thursday, 3 April 2014

'തിരശീലക്ക് അപ്പുറവും, ഇപ്പുറവും........

''ജീവിതം എന്ന നാടകത്തിലെ
ഒടുവിലത്തെ  നിമിഷങ്ങൾ ആണിത്
ഇരുട്ടിൻ ഇടനാഴികളിൽ പുതിയ നാടകത്തിൻ
മണി മുഴങ്ങാൻ  ഇനി അൽപനേരം  മാത്രം

അവസാനിക്കുന്ന ഈ അവസാന നിമിഷത്തെ
വെള്ള മൂടാൻ ഇനി ഉണർന്നിരിക്കാം
ഇരുട്ടിൽ അണിയറയിൽ ആടി തിമിര്ക്കുന്ന
പുതിയ രംഗങ്ങളും  അഭിനേതാക്കളും
ഈ രംഗത്തെ കൈ ഏൽക്കാൻ
നിങ്ങളിൽ ഒരാളായി ഞാനും

തിരശീലക്ക് ഇപ്പുറം

വഴികൾ വിജനം  ആണെങ്കിലും
പുതിയ രംഗങ്ങൾക്ക്
ഞാൻ സ്വാഗതം ഓതുന്നു

ഇനി ഈ മടുക്കുന്ന നാടകം തീരാനും
നിങ്ങൾ സന്തോഷത്തിൽ  മുഴുകാനും
ഇനി  അൽപനേരം മാത്രം

ആരവങ്ങളും ,പൂവുകളും ആനന്ദ ഗാനങ്ങളും കൊണ്ട്
ഈ വേദിയെ നിങ്ങൾ സ്വീകരിക്കുമ്പോൾ 
അതിൽ മണവാട്ടിയായി ഞാൻ ഉണ്ടാകും

നിങ്ങളുടെ ചിരികളും കുശുകുശുപ്പും
എന്റെ ഈ ചുളിവു വീണ
കവിളിൽ നാണം വിതക്കും
മണ്മൂടിയ ഓര്മ്മകളും ,നിന്റെ കാലടി ഒച്ചയും മുന്നിൽ വരും

എന്റെ  പ്രണയത്തിൽ ചിതലരികാത്ത ഓർമ്മകൾ
എന്റെ കുഴി മാടത്തിൽ ഇട്ട് മൂടുക
നീ പിന്തള്ളുന്ന ഓരോ കാലടിയും അത്
എന്നിലേക്ക്‌ എത്തിച്ചേരാനുള്ള വഴികളനെന്ന
സമാധാനത്തോടെ ഈ കബറിൽ ഞാനും .......

                                         മുനീറ നരിക്കോടൻ

No comments:

Post a Comment