Friday, 15 February 2013

ഞങ്ങള്‍ സ്ത്രീകള്‍.

ഞങ്ങള്‍ സ്ത്രീകള്‍.........

ശബ്ദത്തിനു മുഴുപ്പും,കനപ്പും വികാരങ്ങള്‍ക്ക്
നിറവും ചന്തവും വേണ്ടാതവര്‍
തുറിച്ചുനോട്ടങ്ങള്‍ക്കും,വില പേശലുകള്‍ക്കും
തല കുനികെണ്ടാവര്‍

ഞങ്ങള്‍ സ്ത്രീകള്‍........

നിങ്ങള്‍ തപിക്കുമ്പോള്‍ കുളിര്‍കാറ്റ്‌
നിങ്ങള്ക്ക് തണുക്കുമ്പോള്‍ പുതപ്പ്
നിങ്ങളുടെ കാമത്തിന് തൂവല്‍ മെത്ത
വിശക്കുമ്പോള്‍ രുചിയും ,ഗന്ധവും
ദാഹിക്കുമ്പോള്‍ ഉമിനീര്‌

നിങ്ങള്‍......

തെരുവുകളും ,തെരുവ് കാഴ്ചകളും കൈയടക്കി
കേവലമൊരു ചതുര കാഴ്ചയില്‍
പ്രലോഭനങ്ങളും,കണ്ണീരും കിനാക്കലുമായി
ഞങ്ങളുടെ കാഴ്ചയിലേക്ക് ,കേള്‍വിയിലേക്ക്
ശബ്ദത്തിലേക്ക്,പ്രണയാര്‍ദ്ര
സന്ധ്യകളിലേക്ക് വിഷം കലര്‍ത്തി
നിങ്ങളുടെ കറുത്ത നിഴലുകള്‍
ഞങ്ങളുടെ വഴികള്‍ ഇരുട്ടിലാക്കി
രാത്രികളെയും നിലാവിനെയും നഷ്ടപെടുത്തി
എകാന്തതകളും ,സഞ്ചാരങ്ങളും,
ചട്ടുകാലനായും,ബസ്സിലെ
കിളിയായും ,കവര്‍ന്നെടുത്തു...
ഞങ്ങളുടെ ഗര്‍ഭ പാത്രങ്ങളില്‍
അനേകം കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു
ഒരു നാള്‍ കടലായി അവര്‍ ആര്‍ത്തു വരും
നിങ്ങള്‍ കുടിപ്പിച്ച വിഷം അത്രയും ചര്‌ദിക്കും
നിങ്ങള്‍ വിറ്റഴിച്ച ,ചവിട്ടി മെതിച്ച
പെണ്ശരീരങ്ങളും മനസ്സുകളും ചുട്ടുപഴുക്കും
വെന്തെരിയുന്ന ശരീരവും ആത്മാവും
ഒളിപ്പിക്കാന്‍ ഇടമില്ലാതെ
ഞങ്ങളുടെ സ്നേഹവും ,ലാളനയും ഇല്ലാതെ
നിങ്ങളുടെ അസ്ഥികള്‍ ഉരുകും......

മുനീറ നരിക്കോടന്‍

1 comment:

  1. കുറിക്ക് കൊള്ളുന്ന വരികള്‍ പുതിയ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും

    ReplyDelete