Tuesday, 23 April 2013
നാദം .......
''എന്‍റെ വേദന നിങ്ങള്‍ക്ക്
നാദമായി തീരുന്നുവോ?
കാതില്‍ കേള്‍ക്കാന്‍ ഇമ്പമുള്ള നാദം
നിന്‍ പ്രഹരം എല്കുംബോഴാണ്
എന്‍ നാദം ഉയരുന്നത്
അപ്പോള്‍ ഞാന്‍ ഒരു ചെണ്ടയായി
മാറി കഴിഞ്ഞു അല്ലെ?
നീ കൊട്ടി കൊളു നിനക്ക് മതി വരുവോളം
നിസ്സാരമായ തീ ആളികത്തിക്കും ഈ പ്രണയം
വലിയ തീ ഊതികെടുത്തും ഈ പ്രണയം
പ്രണയത്തില്‍ ഭാഷ ഇല്ലെന്ന സാരം
വ്യക്തമാണ് എന്‍ പ്രണയത്തില്‍
ഒഴുകും നാദത്തിന്‍ സ്വരം
കേള്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന നിന്‍ മനം
അതില്‍ അടങ്ങി നില്‍ക്കും വികാരം
എന്‍ ഹൃദയത്തിന്‍ വേദന
പാടി തീര്‍ക്കാം ഞാന്‍ നീ കൊട്ടികോളൂ
എന്‍റെ ശബ്ദം നിലക്കതിരിക്ക്ന്‍
നീ തളരാതിരികുക
നീ കൊട്ട് നിര്‍ത്തും നേരം ഞാന്‍ അറിയും
എന്‍ സ്വരം മോശം ആയെന്ന്
മുനീറ നരിക്കോടൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment