Monday, 22 April 2013
ഒരു അച്ഛന്റെ ഹൃദയ വേദന.......
പോന്നോമനെ അറിയുന്നുവോ നിന്‍റെ അച്ഛന്റെ വേദന?
നിറയവ്വനം നിന്നില്‍ നിഭ്രിതം വിടരുമ്പോള്‍
തപിക്കുകയാണ് എന്‍ നെഞ്ചകം പോന്നോമനെ.......
മകളെ നിന്റെച്ഛന്റെ നെഞ്ചകം നെരിപോടാണകം
വേവുന്നു കുഞ്ഞേ.....തലയില്‍ തീ ആളുന്നു......
പണവും,പൊന്നും കൊടുത്തു നിന്‍റെ ചേച്ചിയെ കൈ പിടിച്ചിറക്കിയതില്‍
പറമ്പും,വീടും കടക്കെണിയില്‍ മുങ്ങി പോയ്.......
ചെറു വാടക വീട്ടില്‍ നമ്മള്‍ ഒറ്റയ്കായി..
എന്ത് ചെയ്യേണ്ടു ഞാന്‍ ഇനി എങ്ങോട്ട് പോകും......
കണ്ണില്‍ അന്ധകാരം ആണല്ലോ....
.വീര്‍പ്പുമുട്ടുന്നു പൊന്നെ........
ജോത്സ്യന്‍ കുറിച്ചുതന്ന നിന്‍ ജാതക കുറിപ്പടി
എന്‍ കൈയില്‍കിടന്നു വിറകുന്നു.....
പവനില്‍ പുതയ്കണം ,പന്തലും,കോപ്പും
,കോളും,സദ്യയും ഒരുക്കേണം .......
എങ്ങിനെ അച്ഛന്‍ ഈ വൈതരണികള്‍ ഒക്കെയും ഭംഗിയില്‍ കടക്കും.....
ഒരു ചായ സല്കാരത്തില്‍ നിന്നും നിന്‍റെ അമ്മയുടെ കഴുത്തില്‍
താലി കെട്ടിയ കാലത്തില്‍ നിന്നും ,,,,
,ലക്ഷങ്ങളുടെ കാലത്തിന്‍ മുന്നില്‍
എത്തിയിരിക്കുന്നു പോന്നോമനെ ഞാന്‍........
എന്‍റെ ഈ മകള്‍ കൂടി പടി ഇറങ്ങും വരെ തേങ്ങുന്ന ഇ മനത്തെ....
താങ്ങീടുവാന്‍ ഈ ശരീരത്തിന് കഴിയേണമേ..........
മുനീറ നരിക്കോടൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment