''നിങ്ങൾ കണ്ടുവോ എന്റെ മുഖത്ത്
വിരിഞ്ഞിരികുന്ന സന്തോഷത്തിൻ
പുഞ്ചിരി
മനസ്സിന്റെ വേദന കാണുവാൻ
മുഖം മറന്നുവോ
ഉള്ളിൾ ഇത്രയും വേദന നിറയവേ
മുഖത്ത് ചിരി എങ്ങിനെ വന്നു ?
മനസ്സിൻ വേദന കാണാൻ കഴിയാത്ത വിധം
ഇത്ര അകന്നുവോ മുഖവും,മനസ്സും
ഉള്ളു വിങ്ങുന്ന നെഞ്ചിന്റെ വേദന
മുഖം കാണിക്കുന്നത് ഇങ്ങിനെ ആവുമോ ?
ഈ കാണുന്ന ചിരികളൊക്കെയും
മനസ്സിന്റെ വേദനയാകുമോ?
ഹൃദയം പൊട്ടി പിളരുന്ന വേളയിൽ
മുഖം മനസ്സിന് ശാപമായി മാറിയോ
ഇത്ര നൊമ്പരത്തിലും ചിരിക്കാൻ
കഴിയുമെങ്കിൽ ദുഃഖം അത്രയും അധികമല്ലയൊ
ദുഃഖത്തിൽ കേഴുന്ന മനസ്സുകൊണ്ട്
ചിരി വിടർത്തുന്ന
വിസ്മയ ശോകമാം വദനമേ ......
നിനക്ക് നല്ക്കുവാൻ എന്റെ
വാക്കിലും ദുഖങ്ങളെയുള്ളൂ ''
മുനീറ നരിക്കോടൻ
No comments:
Post a Comment