Tuesday, 21 January 2014

കാത്തിരിപ്പ്‌

                  .........കാത്തിരിപ്പ്‌ ..............

വസന്തത്തെ തേടുന്ന വരണ്ട
നിന്റെ മിഴികൾ എന്നെ കാണാതെ
മടങ്ങുന്നുവോ നിലാക്കിളി
ഈ കുടിലിൽ മണ്ചിരാതിൻ മങ്ങുന്ന
വെളിച്ചവും നീ കണ്ടില്ലയോ

മാനത്തിലും മേഘത്തിലും നിന്റെ മുഖം
തേടുന്നു ഞാൻ നീ ഏവിടെ?
ഒരു കുഞ്ഞു പോലെ എന്റെ
അക്ഷരവും തിരക്കുന്നു നിന്നെ

ചുറ്റും ഇരുട്ടും ,കാമ ക്രോദങ്ങളുടെ
ചീറുന്ന കിന്നാരവും ,മദങ്ങൾ
നുരയ്ക്കുന്ന പട്ടണവും കണ്ണിൽ
ഇരുട്ടു കയറുന്നു തലയിൽ ക്രോധവും

ഞാൻ തല ചായ്ക്കാൻ
താവളമില്ലാതെ അനാഥമായ്
വേർപാടിൻ നൊമ്പരത്തീയാൽ
പുതച്ച് നടക്കുന്നവൾ

എണ്ണിയാൽ തീരാത്ത വേദനയാൽ
എണ്ണി തീർക്കാൻ കൊതിക്കുന്നവൾ

             ......മുനീറ നരിക്കോടൻ.......

 

No comments:

Post a Comment