സ്വപ്നത്തിന്റെ നിറം
എവിടെ നമ്മൾ കണ്ട നിലാവിൻ പ്രകാശം
നിന്റെ മരിക്കാത്ത ഓർമയിൽ
ഇവിടെ ഈ കുടിലിൽ ഞാൻ തനിയെ
കുടിൽ പൊളിച്ചു മാളിക തീര്ക്കാൻ
നമ്മൾ ഒന്നായ് കുഴച്ച ചായങ്ങൾ
നിഷ്കളങ്കമില്ലാത്ത മാദക രാത്രികൾ
എങ്ങു പോയ് എവിടെ മറഞ്ഞു
മാനത്തുള്ളോരു നിലാവിൽ മങ്ങാതെ
വന്നൊരു വെട്ടവും ചോദിച്ചു
എന്റെ സ്വപ്നങ്ങള്ക്ക് നിറം പകരാൻ
നിനക്ക് കഴിയാതെ പോയതെന്തേ...?
നക്ഷത്രങ്ങൾ ഇന്നെന്റെ കൈകളിൽ
വീഴുമ്പോൾ നിന്റെ ഓർമയിൽ
തളരാതെ പ്രകാശ പൂരിതമായ എന്റെ മുഖവും
നിശ്ചലമായ എന്റെ ശരീരത്തെയും
വാരിയെടുക്കുക നീ
നിന്റെ ഓർമ്മയിൽ വാടാതെയിരിക്കുന്ന
ഈ മുഖത്ത് മൂടുക നീ
വെളുത്ത തുണി കൊണ്ടായ്
അതായിരുന്നു എന്റെ സ്വപ്നത്തിൻ നിറവും
........ മുനീറ നരിക്കോടൻ.......
എവിടെ നമ്മൾ കണ്ട നിലാവിൻ പ്രകാശം
നിന്റെ മരിക്കാത്ത ഓർമയിൽ
ഇവിടെ ഈ കുടിലിൽ ഞാൻ തനിയെ
കുടിൽ പൊളിച്ചു മാളിക തീര്ക്കാൻ
നമ്മൾ ഒന്നായ് കുഴച്ച ചായങ്ങൾ
നിഷ്കളങ്കമില്ലാത്ത മാദക രാത്രികൾ
എങ്ങു പോയ് എവിടെ മറഞ്ഞു
മാനത്തുള്ളോരു നിലാവിൽ മങ്ങാതെ
വന്നൊരു വെട്ടവും ചോദിച്ചു
എന്റെ സ്വപ്നങ്ങള്ക്ക് നിറം പകരാൻ
നിനക്ക് കഴിയാതെ പോയതെന്തേ...?
നക്ഷത്രങ്ങൾ ഇന്നെന്റെ കൈകളിൽ
വീഴുമ്പോൾ നിന്റെ ഓർമയിൽ
തളരാതെ പ്രകാശ പൂരിതമായ എന്റെ മുഖവും
നിശ്ചലമായ എന്റെ ശരീരത്തെയും
വാരിയെടുക്കുക നീ
നിന്റെ ഓർമ്മയിൽ വാടാതെയിരിക്കുന്ന
ഈ മുഖത്ത് മൂടുക നീ
വെളുത്ത തുണി കൊണ്ടായ്
അതായിരുന്നു എന്റെ സ്വപ്നത്തിൻ നിറവും
........ മുനീറ നരിക്കോടൻ.......
No comments:
Post a Comment