തിരശ്ശീല ഉയരുന്നു ........
ഒരു പാട് വർഷത്തിൻ പിറകോട്ട്
ആഹ്ലാദങ്ങളും ആഘോഷങ്ങളും
ആരവങ്ങളും നിറയെ
സന്തോഷങ്ങളും കാണാം ..
നദിയിൽ രണ്ടു പ്രണയ ആത്മാക്കൾ
താമര മലരായ് വിരിയുന്നു .
പ്രേമ രാഗം ,രാഗ ലയം ,
പുഴകളും തീരവും പുളകം കൊണ്ടപ്പോള്‍
ഒടക്കുഴലിൻ നാദം ഉതിർന്നപ്പോൾവസന്തം ഭൂമിയിൽ വന്നപോൽ
എങ്ങും ആനന്ദ വേള.
പ്രണയിനി ഒരു മാൻപേട
അതാ മാൻ പേടയുടെ കണ്മുനയിൽ
ഒരമ്പ് തൊടുത്തു മുനി ...
നിർത്തം ചെയ്ത മാൻപേട
അണഞ്ഞു ചൈത്ര പൌർണ്ണമി പോലെ
ഉടൻ പിറന്നു ഒരു കുരുക്ഷേത്ര യുദ്ധം
ചോര ചീന്തിയ ഹൃദയവുമായി
ഭൂമിതൻ മാറിലേക്ക്
പ്രാണ നാഥനും അണഞ്ഞു
മനുഷ്യാ ..നീ എന്തിനു ഇവരുടെ
പ്രണയത്തിൻ പിറകെ തേടി വന്നു .
ഇവരുടെ പ്രണയം
അഗ്നിയായ്ഉയിർ കൊണ്ട്
വിഴുങ്ങുകയായ് മാനവരാശിയെ
.തിരശീല താഴ്ന്നു ...
................മുനീറ നരിക്കൊടാൻ ............
No comments:
Post a Comment