അറിയാതെ ഞാൻ അറിയാതെ
നിന്നിൽ അറിയാതെ അടുത്തുവോ
പിന്നെ നമ്മളായി മാറിയോ
ഞാന്‍ തന്ന വാക്കുകള്‍
അവിടെ നമ്മളാല്‍ പാലിക്കാന്‍
കഴിയാതെ വന്നാല്‍ പിന്നെ
ഞാന്‍ എന്‍റെ പരിമിതിയില്‍
മാത്രമായി ഒതുങ്ങിടാം എന്നും
ഈ ജന്മ്മം നമുക്കായി കഴിയുമോ
ഒന്നിച്ചു ഒന്നായി കഴിയുവാന്‍ ..?
വിധി ഇവിടെ നമ്മുടെ ഹൃദയത്തിൽ
പാര്‍ക്കും സ്നേഹത്തിനൊരു
കൂട്ടിനായി സ്വപ്ന ജീവിതം
യാഥാര്‍ത്ഥ്യമാകുമോ.,,,?
നിന്‍റെ കൂടെ കൂടുവാന്‍ ഉള്ള
മോഹമാണ് മനസ്സിൽ എന്നും
ഇതാണ് നിത്യ സത്യവും
ഈ ദുര്‍ഘട വഴിയില്‍ ഞാന്‍
എന്നെ മറന്നാലും നിന്നെ ഒരിക്കലും
മറക്കാന്‍ കഴിയില്ല ഈ ജന്മത്തില്‍
പുതുജന്മം നമ്മള്‍ക്കു മാത്രമായി
കഴിയുവാന്‍ വിധിക്കപ്പെടട്ടെ
അറിയില്ല എനിക്ക് പ്രിയാ
ഇതു എന്റെ തെറ്റാണ് എങ്കിൽ
ഇതാണ് എന്റെ ശരി ...
..... ......മുനീറ നരിക്കോടൻ........
No comments:
Post a Comment