Monday, 23 December 2013

..........സ്വപ്നത്തിലെ ഹാരം............

        ..........സ്വപ്നത്തിലെ ഹാരം............

ഒരു  കിനാവിന്റെ  ഉൾവിളിയിൽ
ഒളിഞ്ഞിരുന്ന  സ്വപ്‌നങ്ങൾ
അറിയാതെ  എൻറെ  മനസ്സിൽ
എന്നും  കുളിർ  പകർന്നു

തെന്നലായി  നീ  വന്നുവോ
പ്രിയാ  എന്നെ  തലോടുവാൻ 
ആർക്കും  അറിയാതെ  പോയൊരു 
ഹൃദയത്തിൻ  ആഴമറിയാൻ

ഇന്നെൻറെ  സ്വപ്നത്തിൽ  നിനക്കായ്
ഞാൻ  പണിയിച്ചൊരു  ഹാരവും
എന്നോട്  പരിതപിക്കുന്നു
നിന്നെ  ഒന്ന്  കണ്കുളിർക്കെ  കാണുവാൻ 
ആ  സാന്ത്വനമാം   മുത്തുകൾ 
നീ  മൊഴിയുന്നത്  കേൾക്കുവാൻ 

എൻറെ  ജീവനിൽ  നീ
എനിക്ക്  നല്കിയ  സ്നേഹം
ഒരു  വാടാത്ത  പൂവായി 
എൻറെ   ആരാമത്തിൽ  നിത്യ 
വസന്തമായി  നിന്നെ  കാണാം

ഒരു  യാത്രയുടെ  വിരഹമറിയിക്കാതെ
നീ  അകന്നിടാൻ 
ഞാൻ  വല്ലാതെ  കൊതിച്ചു
എന്നിലെ  തളർത്തുന്ന  ചിന്ത്യ്ക്കൊരു
വിരാമം  കുറിക്കാനായി  മാത്രം  അല്ല

എനിക്ക്  അറിയില്ല  പാരിൽ  ഒരു  ദൂരവും
മനസ്സിലൊരു  അകലവും  സൃഷ്ട്ടിക്കാൻ
ഇനി  ഒരിക്കലും  എല്ലാം  പറഞ്ഞു 
തീർക്കുമീ  മനസ്സിനെ  നീ
അറിയാതെ  പോകരുത്
 
ഒരിക്കലെന്നെ  അറിയും  വരേയ്ക്കും
കാത്തിരിക്കുക  നാഥാ
 ആ അവസാന നാളിനായ്‌

         ............മുനീറ നരിക്കോടൻ,,,......

No comments:

Post a Comment