''വരുവാൻ ഇല്ലിനി ആരും എന്ന് കരുതി ഞാൻ
പിന്നെയും വന്നു നീ
വരുവാനുള്ള ദിനങ്ങളുടെ ഓർമ്മകൾ
പിന്നെയും ഞാൻ ആനന്ദത്തിൽ ലയിച്ചു
സൂര്യൻ തെളിഞ്ഞുനിന്നു
പ്രകൃതി വർണ്ണങ്ങളാൽ സുന്ദരമായി
ഇന്ന് എനിക്ക് മുന്നിൽ നീ വരുമ്പോൾ
വീണ്ടും വസന്തം വന്ന പോൽ
ദുഖങ്ങളെല്ലാം കഴിഞ്ഞുപോയി
സന്തൊഷമെൻ ഇനി ജീവിതത്തിൽ
മനസ്സില് പ്രതീക്ഷയാകുമ്പോൾ
വീണ്ടും ദുഃഖം താങ്ങുവാൻ
എന്നോണം മനം കാത്തിരിക്കുന്നു
ഇന്ന് പഴയ ഓർമ്മതൻ
കടിഞ്ഞാണിൽനിന്ന് കുതറി മാറിടുമ്പോൾ
സ്വപ്നവും സന്തോഷവും ജീവിതത്തിൽ നിന്ന്
നിത്യവും അകന്ന് പോകുമ്പോൾ
മുരടിച്ച് പോയ എന്റെ മനസ്സിൽ
നിന്റെ വരവെങ്ങിനെ സന്തോഷം നല്കും ?
വീണ്ടും നീ വന്നാലും ഇന്ന്
നമ്മൾ ആ പഴയ കൂട്ടുകാരാകുമോ ?
മുനീറ നരിക്കോടൻ
No comments:
Post a Comment