''പ്രണയ മന്ത്രം ചുറ്റും മുഴങ്ങിടുമ്പോൾ
മാനത്തിന്റെ മുഖത്തും സന്തോഷം
കടലിനു അത്ഭുത സുഖശാന്തി
സന്ധ്യക്കും ഉണ്ടൊരു നാണം
ഭൂമിയിലാകെ പ്രണയ മന്ത്രണം
കാറ്റിലും ഉണ്ടൊരു സംഗീതം
പുഴകളിലോക്കെയും കളനാദം
പൂക്കളിലാകെ പൂമണം
നിലാവിൽ ഇന്ന് ചിരിമേളം
പല ജന്മങ്ങളും കടന്നുപോയ ഭൂമിയിൽ
പരമ സുഖമന്ത്രം പ്രണയമന്ത്രണം
ഇവിടെ ബഹുജന സാഗരതീരം
മനസ്സിനുള്ളിൽ പ്രണയ മന്ത്രണ സ്വരതീരം
പ്രാണനാഥാൻ ലോകത്തിലാകെ
തിങ്ങി നിറഞ്ഞ് വിളങ്ങുമ്പോൾ
നിന്നിൽ സമര്പിച്ചു ഞാൻ
ഉടലും.പ്രാണനു മൊന്നാകെ
എന്റെ മരണത്തിലും ഉണ്ടൊരു പ്രണയമന്ത്രണം
മുനീറ നരിക്കോടൻ
No comments:
Post a Comment