''മനസ്സിൽ കൊളുത്തിവെച്ച വിളക്കിലെ
തിരിനാളം കെടുത്തിയതെന്തിന് നീ
കുളിര് ചൊരിയും സുന്ദരമാം പഴയ
ഓര്മ്മകൽ മറന്നതെന്തിന് നീ
ഞാൻ എഴുതിയ പ്രണയ കുറിപ്പുകളെല്ലാം
തീയിൽ എരിച്ചതെന്തിന് നീ
ഞാൻ പുകഴ്ത്തി പാടിയ പ്രണയത്തിൻ
അർഥങ്ങൾ നശിപിച്ചതെന്തിന് നീ
എന്റെ ഓര്മ്മ മാത്ര മായുള്ള നിന്റെ
മനസ്സിൽ വേറൊരു ഓര്മ്മയ്ക്കായി
ഇടം നല്കിയതെന്തിന് നീ
നീ നേടിയതെല്ലാം നിന്റെ ആത്മ
സുഖതിനാകുമ്പോൾ എന്റെ
ആത്മാവിനെ നശിപിച്ചതെന്തിന് നീ
ഉത്തരങ്ങളുമായി നീ വരുമ്പോഴേക്കും
വലിയ ഒരു ഉത്തരമായി ഞാൻ മാറിയിരിക്കും
മുനീറ നരിക്കോടൻ
No comments:
Post a Comment