''അര്ഹിക്കുന്ന സ്ഥാനത്തിനുംവിലപെട്ട ജന്മത്തിനും
ഇടയില ഒരു ശകുനംഅത് എന്തോ , എവിടെയോ?
ക്രൂശിക്കപെടാൻ വിധിക്കപെട്ട ജന്മങ്ങൾ
തടസങ്ങൾ തട്ടി മാറ്റി അകന്നിടുമ്പോൾ
കാലിൽ തടയുന്നു കുരുക്കുകൾ
അഴിചിടുംതോറും മുറുകുന്ന കുരുക്കിൽ നിന്നും
രക്ഷ ഒരു വലിയ കുരുക്ക് മാത്രം
ജീവനുള്ള കാലം വരേയും
കടപെട്ടിരികുന്ന മൃത്യുവെ......
ഒരു നേരമെങ്കിലും നിന്നെ പുല്കാൻ കഴിഞ്ഞാൽ
ജന്മം എത്ര സാഫല്യം , സുന്ദരം
മുനീറ നരിക്കോടൻ
No comments:
Post a Comment