''എഴുതാന്‍ അറിയില്ല എനിക്ക് ,
എഴുത്ത് എന്തെന്ന് അറിയില്ല എനിക്ക്
നിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വരുമ്പോള്‍
അക്ഷരങ്ങള്‍ മനസ്സില്‍ ഒത്തു ചേരുന്നു
അവിടെ വാക്കുകള്‍,വാക്യങ്ങള്‍
പിന്നെ എന്തൊക്കയോ അര്‍ഥങ്ങള്‍
നിന്‍റെ ഓര്‍മ്മയില്‍ പിറക്കുന്ന എന്‍റെ വരികളില്‍
ഒളിഞ്ഞിരിക്കുന്നു അതിന് അര്‍ഥങ്ങള്‍
നീ ആരെന്നും,ഞാന്‍ ആരെന്നും,
നമ്മുടെ ഇടയിലെ വികാരം എന്തെന്നും
എന്‍റെ വരികളില്‍ പിറക്കുന്നു
അക്ഷര കൂട്ടങ്ങളില്‍ മറഞ്ഞിരിക്കുന്നു നീ
അതുകൊണ്ട് തന്നെ അക്ഷരങ്ങളെ
ഞാന്‍ സ്നേഹിക്കുന്നു....പ്രണയിക്കുന്
എന്ന് ഞാന്‍ അക്ഷരങ്ങളെ ഉപേക്ഷികുന്നുവോ
അന്ന് നീ അറിയുക
നിന്നെ ഞാന്‍ മറന്നിരിക്കുന്നു
എന്നന്നേ
മുനീറ നരിക്കോടൻ
No comments:
Post a Comment