''എന്റെ അരികിൽ വരുകില്ലേ നീ
ഒരു വട്ടമെങ്കിലും വരുകില്ലേ നീ
എനിക്ക് വേണ്ടിയും നിന്റെ
മണിയറ വാതിൽ തുറക്കുകില്ലേ
എനിക്കും നിന്നെ കാണാൻ
അവസരം ഒരുക്കുകില്ലേ
എന്നിലേക്കും നിന്റെ
മിഴികൾ തുറക്കുകില്ലേ
നിന്റെ തണുത്ത പുഞ്ചിരി
എന്നിലും ചൊരിയുകില്ലേ
ആ ചിരിയിൽ ഞാൻ
ലയിച്ചലിഞ്ഞാലും വിരിയും
എന്റെ മുഖത്തിൻ നവകാന്തി
നിനക്കായ് കാത്തുവച്ച
തുടുത്ത ചുണ്ടുകളിൽ
എനിക്കും തരികില്ലേ
നിന്റെ മണിമുത്തങ്ങൾ
എന്നെയും നീ വന്ന് വിളിക്കുകില്ലേ
എനിക്കാ വിളി കാതിൽ
തേന്മഴയായി പെയ്യുമ്പോൾ
നിങ്ങൽക്കതൊരു നൊമ്പരമാകാം
ചിരിച്ചുകൊണ്ട് ഞാൻ പോയിടുമ്പോൾ
കരയരുതേ നിങ്ങൾ എനിക്കായി.....
മുനീറ നരിക്കോടൻ
No comments:
Post a Comment